Celebrity

സൂര്യാസ്തമയവും കാട്ടാനയേയുമൊക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്ത് അനു സിത്താര

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം.

ഇപ്പോള്‍ മനോഹരമായ യാത്രയുടെ വീഡിയോയാണ് അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മനോഹരമായ സൂര്യാസ്തമയവും കാട്ടാനയെയുമൊക്കെ കണ്ട് ആസ്വദിച്ചാണ് അനുവിന്റെ യാത്ര. കാറിന് പുറത്തേക്ക് തലയിട്ട് ശുദ്ധ വായുവൊക്കെ കൊണ്ടാണ് അനുവിന്റെ പോക്ക്. കാറ്റില്‍ അനുവിന്റെ നീളമുള്ള മുടി പറക്കുന്നതും കാണാം. അനുവിനൊപ്പം ബന്ധുക്കളേയും കാണാം. എന്നാല്‍ എവിടേക്കാണ് തന്റെ യാത്രയെന്ന് അനു പറഞ്ഞിട്ടില്ല.

 അനുവിന്റെ ഈ മനോഹരയാത്ര എങ്ങോട്ടാണെന്നാണ് ആരാധകരില്‍ പലരും ചോദിയ്ക്കുന്നത്. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിതാര വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടര്‍ന്ന് ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മലയാളത്തിന്റെ മുന്‍നിര നായികമാരിലേക്ക് അനു സിതാര എത്തി.

https://www.instagram.com/reel/C5gBXmFSDy_/?utm_source=ig_web_copy_link