Movie News

ഹിറ്റുകളുടെ തമ്പുരാക്കന്മാര്‍ ; അല്ലു അര്‍ജ്ജുനും ആറ്റ്‌ലീയും ഒന്നിക്കുന്നു, സിനിമയില്‍ തൃഷ നായികയായേക്കും

ഇന്ത്യന്‍ സിനിമകളിലെ ഹിറ്റുകളുടെ തമ്പുരാക്കന്മാരാണ് സംവിധായകന്‍ ആറ്റ്‌ലീയും തെലുങ്ക്‌നടന്‍ അല്ലു അര്‍ജ്ജുനും. ഇതാദ്യമായി ഇരുവരും ഒന്നിക്കുന്നു എന്ന വാര്‍ത്ത ഇരു ആരാധകരുടെയും പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. സിനിമയിലേക്ക് നായികയായി കേള്‍ക്കുന്നത് നടി തൃഷ ആയിരിക്കുമെന്നാണ്. അല്ലുഅര്‍ജ്ജുന്‍ ആറ്റ്‌ലീ കോംബോ പോലെ ആദ്യമായിട്ടാണ് അല്ലുവിന് തൃഷ നായികയാകുന്നത്.

അതേസമയം സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസുമായി അല്ലു അര്‍ജുന്‍ ഒന്നിക്കുന്നതായി ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതില്‍ തൃഷ കൃഷ്ണന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ പ്രോജക്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. ആറ്റ്‌ലീ ചിത്രത്തില്‍ സംവിധായകനും അഭിനേതാക്കള്‍ക്കും പുറമേ, പ്രശസ്ത സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്ക് സംഗീതമൊരുക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്തകാലത്തായി അനിരുദ്ധിന്റെ സംഗീതം സിനിമകളുടെ വിജയത്തിന്റെ അവിഭാജ്യഘടകമായി മാറിയിട്ടുണ്ട്. നിലവില്‍, അല്ലു അര്‍ജുന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. അത് 2024 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. തൃഷ കൃഷ്ണന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയ്ക്കൊപ്പം സോഷ്യോ ഫാന്റസി ചിത്രമായ ‘വിശ്വംഭര’യിലും പ്രവര്‍ത്തിക്കുന്നു. 2025 ജനുവരി 10-ന് റിലീസ് ചെയ്യും. ഷാരൂഖ് ഖാന്‍, നയന്‍താര എന്നിവര്‍ക്കൊപ്പം അഭിനയിച്ച സൂപ്പര്‍ ബ്ലോക്ക്ബസ്റ്റര്‍ ‘ജവാന്‍’ ആയിരുന്നു അറ്റ്ലിയുടെ അവസാന സൃഷ്ടി.