ഹോളി അടുത്തുവരുമ്പോള്‍, സോഷ്യല്‍ മീഡിയാ ഉള്ളടക്ക സ്രഷ്ടാക്കള്‍ തങ്ങളുടെ ആഘോഷങ്ങള്‍ റീലുകളിലൂടെയും വീഡിയോകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ഈ ഉത്സവ ആഘോഷം ആദ്യം എത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ ഇവര്‍ക്ക് ഡല്‍ഹി മെട്രോ ഒരു അപ്രതീക്ഷിത ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു.
മെട്രോ യാത്രാ ഇവരുടെ ഷൂട്ടിംഗ് സെറ്റുകളാക്കി മാറ്റി. അടുത്തിടെ, രണ്ട് സ്ത്രീകള്‍കൂടി ഈ കണ്ടന്റ് മത്സരത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ
സംഭവം വിവാദമായി, അവരുടെ കോമാളിത്തരങ്ങള്‍ ഓണ്‍ലൈന്‍ ആരാധകരുടെ രോഷത്തിന് കാരണമായി.
വൈറല്‍ ക്ലിപ്പില്‍ രണ്ട് സ്ത്രീകളും, ഒരാള്‍ വെള്ള വസ്ത്രവും മറ്റൊരാള്‍ വെള്ള സാരിയും ധരിച്ച്, ചിതറിക്കിടക്കുന്ന നിറങ്ങള്‍ക്കിടയില്‍ മെട്രോ ഫ്‌ലോറില്‍ ഇരിക്കുന്നതാണ് ആദ്യ കാഴ്ച. അവരുടെ മുഖം ഇതിനകം നിറങ്ങളുടെ പൊടിയില്‍ പൊതിഞ്ഞിരിക്കുന്നു. അവര്‍ പരസ്പരം മുഖത്ത് കൂടുതല്‍ നിറങ്ങള്‍ പ്രയോഗിക്കുകയാണ്, ‘ആംഗ് ലഗാ ദേ’ എന്ന ഗാനത്തിന്റെ ഈണത്തില്‍ അവര്‍ നൃത്തം ചെയ്യുകയും ചെയ്യുന്നു.
ചുറ്റുമുള്ള കാഴ്ചക്കാര്‍ അസ്വസ്ഥരായി. തുടര്‍ന്ന് ഈ സ്ത്രീകള്‍ ഉറങ്ങുന്നതായി നടിക്കുന്നുണ്ട്, തുടര്‍ന്നാണ് പരസ്പരം ചുംബിക്കാന്‍ ശ്രമിക്കുന്നത്. പീന്നീട് നിറങ്ങള്‍ വാരിപ്പൂശി രംഗം കൊളുപ്പിക്കുകയാണ്.
വീഡിയോ പെട്ടെന്ന് ഓണ്‍ലൈനില്‍ ഇടം നേടി, ഇത്തരം പൊതു പ്രദര്‍ശനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് നെറ്റിസണ്‍മാര്‍ ആഹ്വാനം ചെയ്തൃ.