Celebrity

ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന സംവിധായകനെ മലര്‍ത്തിയടിച്ച് ടൊവിനോ ; വീഡിയോ വൈറല്‍

മലയാള സിനിമയിലെ സൂപ്പര്‍താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ടൊവിനോ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഐഡന്റിന്റി. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകരുടേത് തന്നെയാണ് രചനയും. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോള്‍ ഐഡന്റിന്റി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനസ് ഖാനെ മലര്‍ത്തിയടിയ്ക്കുന്ന ടൊവിനോയുടെ വീഡിയോയാണ് വൈറലാകുന്നത്. ടൊവിനോ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ” ഫൈറ്റ് പ്രാക്ടീസ് അപ്‌ഡേറ്റ്‌സ് അറിയാന്‍ വന്ന ലെ ഡയറക്ടര്‍. ഡയറക്ടര്‍ സുഖമായിരിക്കുന്നു. ഷൂട്ട് തുടങ്ങുമ്പൊ retake എടുത്ത് എന്റെ പത വരും എന്ന് തോന്നുന്നു. ” – എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ടൊവിനോ കുറിച്ചിരിയ്ക്കുന്നത്.

”ഓ മൈ ഗോഡ് ഞാന്‍ ജസ്റ്റ് മിസ്” – എന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി കമന്റ് ചെയ്തിരിയ്ക്കുന്നത്. ”ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ കെ കെ ജോസ…..ഫ് ” – എന്നാണ് സംവിധായകന്‍ അഖില്‍ പോള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. അപ്പൊ ശരി … ഇനിയുള്ള അപ്‌ഡേറ്റ്‌സ് ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ മതി, ലെ ഡയറക്ടര്‍ : ഹെമ്മേ. ഒരു ഓലെകീറോ വെള്ളത്തുണിയോ എടുത്തോ എന്നെ മൂടാന്‍, എഴുന്നേറ്റ ശേഷം കിളി പാറിയ ലെ ഡയറക്ടര്‍ സര്‍ : എന്റെ ഉണ്ണീ മുകുന്താ..എന്നിങ്ങനെയാണ് ആരാധകരുടെ രസകരമായ കമന്റുകള്‍.