Oddly News

ഈ കുപ്പിവെള്ളത്തിന് വിലയെത്രയെന്നറിയാമോ ? ഞെട്ടണ്ട ! 50 ലക്ഷം രൂപ 

പല യാത്രകളിലും നമ്മള്‍ കുപ്പിവെള്ളം വാങ്ങാറുണ്ട്. അതില്‍ പലതിനും പല വിലയുമായിരിക്കും. എന്നാല്‍ ലോകത്തില്‍ ഏറ്റവും വിലയേറിയ കുപ്പിവെള്ളത്തിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അതാണ് അക്വഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി. വില 50 ലക്ഷം. ഈ പേര് കേട്ട് ഞെട്ടേണ്ടാ. 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കുപ്പിയിലാണത്രേ ഈ വെള്ളം സംഭരിച്ച്  നല്‍കുന്നത്.

2010 ല്‍ ഈ കുപ്പിവെള്ളത്തെ ലോകത്തെ ഏറ്റവും വിലയേറിയ കുപ്പിവെള്ളമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചിരുന്നു. ഈ വെള്ളത്തിന് ഇത്രയോ വിലയെന്തുകൊണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചട്ടുണ്ടാകാം. അതിന് കാരണമെന്തെന്നാല്‍ ഈ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണത്തിന്റെ 5 ഗ്രാം ഉപയോഗിച്ചാണ്. അക്വഡി ക്രിസ്റ്റലോ ട്രിബ്യൂട്ടോ എ മോഡിഗ്ലിയാനി നിര്‍മിക്കുന്നത്  ഭൂമിയിലെ മൂന്നിടങ്ങളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്.

ഫ്രാന്‍സില്‍ നിന്നുള്ള അരുവിയില്‍ നിന്ന് ഒരു ഭാഗവും ഫിജിയില്‍ നിന്നുള്ള അരുവിയില്‍ നിന്ന് അടുത്ത ഭാഗവും ഐസ്ലാന്‍ഡിലെ ഹിമാനിയില്‍ നിന്നുള്ള വെള്ളം മൂന്നാമത്തെ ഭാഗവുമാണ്. ഈ വിലപിടിപ്പുള്ള വെള്ളം നിര്‍മിച്ചിരിക്കുന്നത് ഫെര്‍ണാണ്ടോ ആല്‍ട്ടമിറാനോ എന്ന വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോണിയാക് മദ്യബോട്ടിൽ നിർമിച്ചയാളുമാണ് ആൽട്ടമിറാനോ.

ഇതുകൂടാതെ ജപ്പാനിലെ കോന നിഗാരി വെള്ളത്തിനും 750 മില്ലിലീറ്റർ ബോട്ടിലിന് 50 ലക്ഷം രൂപവരെയാണ് വില.വളരെ ആഴത്തിലുള്ള ഒരു അരുവിയിൽ നിന്ന് ശേഖരിക്കുന്ന ഈ വെള്ളത്തിന് ഔഷധഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. ഫിലികോ കുപ്പിവെള്ളം, ബ്ലിഘ് എച്ച് 2ഒ തുടങ്ങിയവയൊക്കെ ലോകത്തെ വിലപിടിപ്പുള്ള കുപ്പിവെള്ളങ്ങളാണ്.