ഒരു തെരുവ് നായ ഒരു റോബോട്ട് നായയുമായി കളിക്കുന്നത് പകര്‍ത്തുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കൗതുകമായി മാറുന്നു. ഡോ. മുകേഷ് ബംഗാര്‍ എന്നയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ ആഹ്ലാദകരമായ നിമിഷത്തിന് കാഴ്ചക്കാര്‍ ഏറുകയാണ്. സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നതിനായി മിടുക്കന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് പ്രശസ്തമായ ഐഐടി കാണ്‍പൂര്‍ ടെക്കൃതിയുടെ വാര്‍ഷിക ടെക് ഫെസ്റ്റിലെ രംഗങ്ങളുടെ വീഡിയോയാണ് ആരാധകരെ നേടുന്നത്.
മക്സ് റോബോട്ടിക്സ് രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക റോബോട്ട് നായയെ കണ്ടുമുട്ടുമ്പോള്‍ കൗതുകമുള്ള ഒരു തെരുവ് നായ അടുത്തുകൂടുന്നത് വീഡിയോയില്‍ കാണിക്കുന്നു. തെരുവ് നായ അതിന്റെ മെക്കാനിക്കല്‍ എതിരാളിയില്‍ കൗതുകത്തോടെ അവനുമായി ഇടപഴകാന്‍ ശ്രമിക്കുന്നതായിട്ടാണ് രംഗം വികസിക്കുന്നത്. റോബോട്ട് നായയുടെ ചലനങ്ങളുമായി പൊരുത്തപ്പെടാന്‍ തെരുവ്നായ ശ്രമിക്കുന്നു. എന്നാല്‍ നായ ഒടുവില്‍ പരാജയപ്പെടുന്നു. ഇവരുടെ അസാധാരണമായ ഇടപെടലിന് അനേകരാണ് കമന്റുമായി എത്തിയിട്ടുള്ളത്.
ഈ വൈറല്‍ ക്ലിപ്പ് ഇതിനകം 288 കെ യിലധികം കാഴ്ചകള്‍ നേടിക്കഴിഞ്ഞു. റോബോട്ടിക്സിലെ അവിശ്വസനീയമായ സാങ്കേതിക മുന്നേറ്റങ്ങള്‍ എടുത്തു കാണിക്കുന്നതാണ് വീഡിയോ. ഐഐടി കാണ്‍പൂര്‍ ടെക്കൃതിയില് നിന്നുള്ള വീഡിയോ, സജീവവും നിര്‍ജീവവുമായ വസ്തുക്കള്‍ തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട്, ജീവിതത്തിലെ ലളിതമായ സന്തോഷങ്ങളെ മനസ്സിലാക്കുന്നതിനും അഭിനന്ദിക്കുന്നതിനും സാങ്കേതികവിദ്യയ്ക്ക് നമ്മെ എങ്ങനെ അടുപ്പിക്കാനാകും എന്നതിന്റെ മനോഹരമായ ഉദാഹരണമാണെന്നാണ് വിലയിരുത്തല്‍.