Oddly News

വിമാനത്താവള ലോഞ്ചിൽ തെരുവുനായ; മേശയിലെ ബാക്കി ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ലോഞ്ചിൽ തെരുവുനായ കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മേശപ്പുറത്തിരുന്ന എച്ചിൽ ഭക്ഷണം നായ തിന്നുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ഒരാൾ പങ്കുവെച്ച ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവള അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. വന്യജീവി നിയന്ത്രണ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ചുമതലപ്പെട്ട ജി.എച്ച്.എം.സി (ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ) യുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. Read More…

Oddly News

തെരുവുനായ്ക്കള്‍ റോബോട്ട് നായയെ കണ്ടാല്‍ എന്തുചെയ്യും? രസകരമായ വീഡിയോയുമായി കാണ്‍പൂര്‍ ഐഐടി

ഒരു തെരുവ് നായ ഒരു റോബോട്ട് നായയുമായി കളിക്കുന്നത് പകര്‍ത്തുന്ന ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ കൗതുകമായി മാറുന്നു. ഡോ. മുകേഷ് ബംഗാര്‍ എന്നയാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഈ ആഹ്ലാദകരമായ നിമിഷത്തിന് കാഴ്ചക്കാര്‍ ഏറുകയാണ്. സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നതിനായി മിടുക്കന്മാരെ ഒരുമിച്ച് കൊണ്ടുവരുന്നതിന് പ്രശസ്തമായ ഐഐടി കാണ്‍പൂര്‍ ടെക്കൃതിയുടെ വാര്‍ഷിക ടെക് ഫെസ്റ്റിലെ രംഗങ്ങളുടെ വീഡിയോയാണ് ആരാധകരെ നേടുന്നത്. മക്സ് റോബോട്ടിക്സ് രൂപകല്‍പ്പന ചെയ്ത ഒരു പ്രത്യേക റോബോട്ട് നായയെ കണ്ടുമുട്ടുമ്പോള്‍ കൗതുകമുള്ള ഒരു തെരുവ് Read More…