ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിലും ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ നായകന് മറ്റാരുമല്ല. 2024 ല്‍ കിരീടം നേടാനായാല്‍ ഐപിഎല്ലില്‍ ആറു കിരീടം നേടിയ നായകനെന്ന പുതിയ റെക്കോഡാകും ധോണിയെ തേടിവരിക. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയില്‍ രോഹിത്ശര്മ്മയ്ക്കൊപ്പം ഒന്നാമത് നില്‍ക്കുകയാണ് ധോണി.
ഐപിഎല്‍ 2024 ല്‍ ധോണിയെ കാത്ത് അനേകം റെക്കോഡുകളാണ് തകരാന്‍ നില്‍ക്കുന്നത്. 2008 ലെ ആദ്യ ഐപിഎല്ലില്‍ ഏറ്റവും വിലയേറിയ താരമായിരുന്ന ധോണി 180 റണ്‍സ് കൂടി എടുക്കാനായാല്‍ സിഎസ്കെയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായി ധോണി മാറും. സൂരേഷ്റെയ്നയുടെ പേരില്‍ 4687 റണ്‍സാണുള്ളത്. 220 ഐപിഎല്‍ മത്സരങ്ങളില്‍ ധോണിയുടെ പേരില്‍ 4508 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. 43 റണ്‍സ് കൂടി നേടിയാല്‍ റെയ്നയ്ക്ക് ശേഷം ചെന്നൈയുടെ കുപ്പായത്തില്‍ 5000 റണ്‍സ് നേടുന്ന താരമാകാനും ധോണിക്കാകും. ഐപിഎല്ലിന് പുറമേ 24 ചാംപ്യന്‍സ് ലീഗ് മത്സരങ്ങളിലെ 842 റണ്‍സും ധോണിയുടെ അക്കൗണ്ടിലുണ്ട്.
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകനാകാന്‍ ധോണിക്ക് 335 റണ്‍സ് മാത്രം മതി. പിന്നിലാകുക ഇന്ത്യന്‍ ടീമിലെ മുന്‍ സഹതാരം വിരാട് കോഹ്ലിയാകും. സിഎസ്കെ യെ കൂടാതെ റൈസിംഗ് ജൈന്റ്സിനെയും നയിച്ചിട്ടുള്ള ധോണി നായകനായി 4660 റണ്‍സ് എടുത്തിട്ടുണ്ട്.