Lifestyle

ഒളിമ്പിക്‌സിലെ ലൈംഗികതയ്ക്കുള്ള വിലക്ക് നീക്കി ; ഇറക്കുന്നത് മൂന്നുലക്ഷം ഗര്‍ഭനിരോധന ഉറകള്‍

ഒളിമ്പിക്‌സിന് ആതിഥേയത്വം അണിയാന്‍ ഒരുങ്ങി നില്‍ക്കുന്ന പാരീസില്‍ കായികതാരങ്ങള്‍ക്ക് ലൈംഗികജീവിതം ആസ്വദിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒളിമ്പിക് മേധാവികള്‍ നീക്കി. നേരത്തേ കൊറോണ വൈറസ് മഹാമാരിയുടെ സാഹചര്യത്തില്‍ 2021 ലെ വേനല്‍ക്കാലത്ത് നടന്ന 2020 ലെ ടോക്കിയോ ഗെയിംസിന് മുന്നോടിയായാണ് ലൈംഗിക സസ്‌പെന്‍ഷന്‍ നടപ്പിലാക്കിയത്.

എന്നാല്‍ പാരീസില്‍ നടക്കുന്ന ഈ വേനല്‍ക്കാല ഗെയിംസിന് മുന്നോടിയായി ആ പ്രതിരോധ നടപടികള്‍ എടുത്തുകളഞ്ഞു. പുതിയ തീരുമാനം കണക്കാക്കി ഒളിമ്പിക് വില്ലേജില്‍ 300,000 സൗജന്യ കോണ്ടം ലഭ്യമാക്കും. അതിനാല്‍ ടൂര്‍ണമെന്റില്‍ സുരക്ഷിതമായ ലൈംഗികതയും അത്‌ലറ്റുകള്‍ക്ക് ആസ്വദിക്കാനാകും. പാരീസ് ഗെയിംസ് – ജൂലൈ 26 നാണ് ആരംഭിക്കുന്നത്. അത് പിന്നീട് ഓഗസ്റ്റ് 11 ന് അവസാനിക്കും.

ലണ്ടന്‍ 2012 ന് ശേഷമുള്ള ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഒളിമ്പിക്‌സായിരിക്കും ഇതെന്നാണ് പ്രതീക്ഷ. 14,250 അത്‌ലറ്റുകള്‍ പാരീസില്‍ മത്സരത്തിനായി എത്തുമെന്നാണ് കരുതുന്നത്. സോള്‍ 1988 ഗെയിംസിന് ശേഷം എല്ലാ വേനല്‍ക്കാല, ശീതകാല ഒളിമ്പിക്സുകളിലും പാരാലിമ്പിക്സുകളിലും അത്ലറ്റുകളുടെ ഗ്രാമങ്ങളില്‍ വന്‍തോതില്‍ കോണ്ടം കൈമാറിയിട്ടുണ്ട്.

ഒളിമ്പിക് ഉദ്ഘാടന ചടങ്ങ് ജൂലൈ 26 ന് സീന്‍ നദിയിലാണ് നടക്കുക. സമാപന ചടങ്ങ് 2024 പാരീസിലെ അത്ലറ്റിക്സിന്റെ വേദിയായ സ്റ്റേഡ് ഡി ഫ്രാന്‍സില്‍ ഓഗസ്റ്റ് 11 ന് ആയിരിക്കും നടക്കുക. പാരാലിമ്പിക് ഉദ്ഘാടന ചടങ്ങ് ഓഗസ്റ്റ് 28 ന് പ്ലേസ് ഡി ലാ കോണ്‍കോര്‍ഡിലും ചാംപ്‌സ്-എലിസീസിലും നടക്കും, സമാപന ചടങ്ങ് സെപ്റ്റംബര്‍ 8 ന് സ്റ്റേഡ് ഡി ഫ്രാന്‍സില്‍ അരങ്ങേറും.