Movie News

ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും കല്യാണ ഫോട്ടോ; ‘ഒരു കട്ടിൽ ഒരു മുറി’ പോസ്റ്റർ പുറത്ത്

‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു – മുറി എന്ന ചിത്രത്തി​ന്റെ പോസ്റ്റര്‍ പുറത്തുവന്നു. ഇരുണ്ട മുറിയുടെ ദിത്തിയിൽ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹ ഫോട്ടോയും ഒരു കട്ടിലുമാണ് പോസ്റ്ററിലുള്ളത്.

പൂർണ്ണിമ ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാർത്ത നേരത്തേ പുറത്തുവിട്ടിരുന്നതാണ്. ഇപ്പോൾ ഈ വിവാഹ ഫോട്ടോ പുറത്തുവിട്ടതിലൂടെ ഇന്ദ്രജിത്തും ഈ ചിത്രത്തിൽ അഭിനയിക്കന്നുണ്ടോയെന്ന ചോദ്യം ശക്തമായി ഉയരുന്നു.എന്നാൽ വാർത്തകളിലൊന്നിലും ഇന്ദ്രജിത്തിന്റെ പേരും നൽകിയിട്ടില്ല. ഒരു സസ്പെൻസായി ഈ വാർത്ത വച്ചിരിക്കുകയാണോയെന്നതാണ് സംശയം. ?

ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷമ്മിതിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, .ജനാർദ്ദനൻ, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ ,ഉണ്ണിരാജാ ഹരിശങ്കർ, രാജീവ്.വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ