വാതുവെപ്പുകാര്‍ ശരിയാണെന്ന് തെളിയിക്കുകയും ഓപ്പണ്‍ഹൈമറിന് മികച്ച നടനുള്ള ഓസ്കാര്‍ നേടുകയും ചെയ്താല്‍ ഞായറാഴ്ച രാത്രിയിലെ സുവര്‍ണ്ണതാരം സിലിയന്‍ മര്‍ഫിയായിരിക്കും. ദാനിയേല്‍ ക്രെയ്ഗില്‍ നിന്നും ജയിംസ്ബോണ്ട് വേഷം നഷ്ടമാകുന്ന സാഹചര്യത്തില്‍ അടുത്ത അടുത്ത ജെയിംസ് ബോണ്ടാകാനുള്ള ഓട്ടത്തില്‍ സിലിയന്‍ മര്‍ഫിയും ഉണ്ടാകുമെന്ന് ഉറപ്പായി.
2021ലെ നോ ടൈം ടു ഡൈ എന്ന ചിത്രത്തിലെ സീക്രട്ട് ഏജന്റായി അഞ്ചാം തവണ ഇറങ്ങിയതിന് ശേഷം ഡാനിയല്‍ ക്രെയ്ഗ് ഈ വേഷത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു ഏറ്റവും പുതിയ വിവരം. ബോണ്ട് സിനിമാ മേധാവികള്‍ ഇപ്പോഴും പുതിയ 007-ന് വേണ്ടിയുള്ള അന്വേഷണത്തിലാണ്. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് ശേഷം സിലിയന്‍ മര്‍ഫി ഇപ്പോള്‍ അവരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
ബോണ്ട് നിര്‍മ്മാതാവ് ബാര്‍ബറ ബ്രോക്കോളി കഴിഞ്ഞ ഒരു വര്‍ഷമായി സിലിയനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എന്നിരുന്നാലും, എഴുത്തുകാരന് ഇയാന്‍ ഫ്ലെമിംഗ് സൃഷ്ടിച്ച രഹസ്യ ഏജന്റിനെ അവതരിപ്പിക്കുന്ന 26-ാമത്തെ സിനിമയുടെ ജോലികള്‍ അടുത്ത വര്‍ഷം അവസാനം വരെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഓപ്പണ്‍ഹൈമറില്‍ സിലിയനൊപ്പം അഭിനയിച്ച ക്ലേ ബങ്കറും സിലിയനെ പിന്തുണയ്ക്കുന്നു. ഓപ്പണ്‍ഹൈമറിലെ സിലിയന്റെ മറ്റൊരു സഹനടി, ക്രിസ്റ്റീന ഹോഗും കഴിഞ്ഞ 007 സിനിമയുടെ അവസാനം വ്യത്യസ്തമായ ഒരു ബോണ്ടിനെ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞിരുന്നു.
ൃ