The Origin Story

ദക്ഷിണേന്ത്യയുടെ അഭിമാനമായ ഫില്‍ട്ടര്‍ കോഫി വന്നത് എവിടെ നിന്നാണെന്ന് അറിയാമോ?

ദക്ഷിണേന്ത്യയുടെ അഭിമാനമാണ് ഫില്‍ട്ടര്‍ കോഫി. പാലിലേക്ക് ഒരു നുള്ള ഇട്ട് ഗ്‌ളാസ്സുകളിലേക്ക് അടിച്ചെടുത്ത് പതപ്പിച്ച് അതിന്റെ മണത്തോടും രുചിയോടും നുണയുന്നതും ഒരു മഹത്തായ അനുഭവമാണ്. ദക്ഷിണേന്ത്യയുടെ പാചക പൈതൃകത്തിന്റെ അഭിമാന ഘടകമായ ഇത് പ്രദേശത്തെ നിരവധി ആകര്‍ഷണങ്ങളില്‍ ഒന്നായി തുടരുന്നു.

ഗൃഹാതുരവും ഹൃദ്യവും വിലയേറിയതുമായ പാനീയം വര്‍ഷങ്ങളുടെ ചരിത്രപരമായി കൂടിയാണ് നിലനില്‍ക്കുന്നത്. ഫില്‍ട്ടര്‍ കോഫിയുടെ അനിഷേധ്യമായ രുചിക്ക് നാം കടപ്പെട്ടിരിക്കുന്നത് വിദേശത്തോടാണ്്. കാപ്പിയെക്കുറിച്ച് കേട്ടറിവ് പോലുമില്ലാതിരുന്ന പതിനാറാം നൂറ്റാണ്ടില്‍ ബാബ ബുദാന്‍ എന്ന സൂഫിയാണ് കാപ്പിയുടെ ബീന്‍സ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നാണ് ജനകീയ വിശ്വാസം.

മക്കയില്‍ നിന്നുള്ള തീര്‍ഥാടനത്തിന് ശേഷം മടങ്ങുമ്പോള്‍, ഏഴ് കാപ്പിക്കുരു അദ്ദേഹം ഇന്ത്യയിലേക്ക് കടത്തിയതായിട്ടാണ് കഥകള്‍. ചിലര്‍ അത് അദ്ദേഹം തന്റെ താടിയില്‍ ഒളിപ്പിച്ച് കൊണ്ടുവന്നതായി വിശ്വസിക്കുന്നു. മറ്റു ചിലര്‍ അത് തന്റെ വയറ്റില്‍ പൊതിഞ്ഞു കൊണ്ടുവന്നതായി വിശ്വസിക്കുന്നു. എന്തായാലും മക്കയില്‍ നിന്നും മടങ്ങിയെത്തിയ അദ്ദേഹം ചിക്കമംഗളൂരിലെ ചന്ദ്രഗിരി കുന്നുകളില്‍ താമസമാക്കി.

ഇവിടെ അദ്ദേഹം കാപ്പി ബീന്‍സ് കുന്നുകള്‍ക്കിടയില്‍ നട്ടുപിടിപ്പിച്ചു. അത് കാപ്പിച്ചെടിയുടെ കൃഷിയായും പിന്നീട് തോട്ടമായും മാറി. വളരെക്കാലം കഴിഞ്ഞ്, ഏകദേശം ഇരുപതാം നൂറ്റാണ്ടില്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാപ്പി പതിയെ വലിയ പ്രചാരം നേടി. പാലിനൊപ്പം ശര്‍ക്കരയോ തേനോ പോലെ മധുരവും ചേര്‍ത്തുണ്ടാക്കിയ കാപ്പിയുടെ ജനപ്രീതി പെട്ടെന്നാണ് വര്‍ധിച്ചത്. പ്രത്യേകിച്ച് തമിഴ് വീടുകളില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് പോലെ ഒരു പ്രതിഭാസമായി മാറി.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് നിലവില്‍ വന്നപ്പോള്‍ മുതല്‍ കാപ്പി ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളിലേക്കും എത്തി. വാണിജ്യവല്‍ക്കരിക്കപ്പെട്ടതോടെ കൃഷി വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത വന്നു, അതിനാല്‍, പ്രധാനമായും തെക്കേഇന്ത്യയിലുടനീളം തോട്ടങ്ങള്‍ മുളപ്പിക്കാന്‍ തുടങ്ങി. ഫില്‍റ്റര്‍ കോഫി ഇപ്പോള്‍ ഇന്ത്യന്‍ സംസ്‌കാരവുമായി വളരെ അടുത്ത് ഇഴചേര്‍ന്നിരിക്കുന്നു.

മിക്ക വീടുകളിലും ഫില്‍റ്റര്‍ കോഫി ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്. പലചരക്ക് സാധനങ്ങള്‍ തീര്‍ന്നാല്‍ പോലും കാപ്പി ഇല്ലാതാക്കാന്‍ വീടുകളില്‍ അനുവദിക്കാത്ത വിധം അത് ദൈനംദിന ജീവിതവുമായി ചേര്‍ന്നു കിടക്കുന്നു.