ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. മതസൗഹാർദം വെളിവാക്കുന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഭക്തിസാന്ദ്രമായ ഈ ദൃശ്യങ്ങൾ അഭയ പോസ്റ്റ് ചെയ്തതിരിക്കുന്നത്. ഇത് ആദ്യമായല്ല പൊങ്കാലയിടുന്നതെങ്കിലും നീണ്ട ഇടവേളയ്ക്കു ശേഷമാണ് താന്‍ വീണ്ടും പൊങ്കാലയിടുന്നതെന്ന് ഗായിക കുറിക്കുന്നു.
അഭയ ഹിരണ്മയിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
സർവ്വ ചരാചരങ്ങള്‍ക്കും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ !വർഷങ്ങൾക്കിപ്പുറം ഒരു പൊങ്കാല ഇടുമ്പോൾ ഏറ്റവും നന്ദിയോടെ സ്മരിക്കുന്നത് അപ്പുറത്തു വീട്ടിലെ സഹീറിക്കയാണ്
“പൊങ്കാലക്ക് പോകാൻ ഇങ്ങു എറണാകുളത്തു നിന്ന് പുറപ്പെടുമ്പോൾ വർക്കിന്റെ തിരക്കുകാരണം ചൂട്ടും കൊതുമ്പും ഒക്കെ കിട്ടാൻ പ്രയാസപെട്ടപ്പോൾ സ്വന്തം പറമ്പിൽ നിന്ന് അതെല്ലാം പെറുക്കി രാത്രി വീടിന്റെ മുറ്റത്തു കെട്ടി വെച്ചിട്ടുണ്ടായിരുന്നു അദ്ദേഹം.
ഈ പൊങ്കാലയോക്കെ എപ്പോഴാണ് ഒരു പാർട്ടിയുടേയോ ഒരു മതവിശ്വാസത്തിന്റെയൊക്കെ മാത്രം ഭാഗം ആയി മാറുന്നത് ? ഞങ്ങളൊക്കെ സ്കൂളിലും കോളേജിൽ കൊണ്ട് പോകാൻ മാത്രം പൊങ്കാല പായസവും ,തെരലിയും മണ്ടപ്റ്റും ഉണ്ടാകുന്നതു തന്നെ ,അത് കഴിക്കാൻ ജാതി മത ഭേദം ഇല്ലാതെ അടികൂടുന്ന കൊറേ സുഹൃത്തുക്കളും.
ആഘോഷങ്ങളും ഉത്സവങ്ങളുമൊക്കെ എല്ലാവരുടെയുമായി മാറണം….
അത് അങ്ങനെയായിരുന്നു !
https://www.instagram.com/reel/C3xI_ehPXYS/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==