Crime

ഭാര്യയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ഭര്‍ത്താവ് സമ്പാദിച്ചത് 2മില്ല്യണ്‍ഡോളര്‍ !

ഭാര്യ അവരുടെ സഹപ്രവര്‍ത്തകരുമായി നടത്തുന്ന ഫോണ്‍സംഭാഷണം ചോര്‍ത്തിയെടുത്ത് ഭര്‍ത്താവ് സമ്പാദിച്ചത് 2 മില്ല്യണ്‍ ഡോളര്‍. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഭര്‍ത്താവിന്റെ തട്ടിപ്പ് അരങ്ങേറിയത്. അവസാനം ഭാര്യയെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചു വിട്ടു. ഇതോടെ യുവതി വീട്ടില്‍ നിന്ന് മാറി വിവാഹമോചനത്തിന് കേസ് കൊടുത്തു.

ഭാര്യ ജോലി ചെയ്യുന്ന കമ്പനി ഒരു സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങുന്നു എന്ന് ഭാര്യയില്‍ നിന്ന് ഫോണ്‍ ചോര്‍ത്തലിലൂടെ അറിഞ്ഞതിന് ശേഷമാണ് ആ കമ്പനിയിലെ ഓഹരികള്‍ വാങ്ങാന്‍ ടയ്​ലര്‍ ലുഡന്‍ എന്ന യുവാവ് തീരുമാനിക്കുന്നത്. വീട്ടില്‍ നിന്നും ഇരുപത് അടി മാറിയുള്ള ഹോം ഓഫീസിലിരുന്നായിരിന്നു ഭാര്യ ജോലി ചെയ്തിരുന്നത്. യുവാവ് ആ സ്വകാര്യ കമ്പനിയുടെ ഓഹരി വാങ്ങിക്കൂട്ടി. പിന്നീടാണ് യുവാവ് വന്‍ തുകയ്ക്ക് തന്റെ കൈവശമുള്ള ഓഹരി വിറ്റത്. കമ്പനിയുടെ ഇടപാടില്‍ പ്രധാന റോള്‍ വഹിച്ചിരുന്ന പ്രവര്‍ത്തിച്ചിരുന്ന ഭാര്യ ഭര്‍ത്താവിന്റെ ചതി അറിഞ്ഞിരുന്നില്ല.

അവസാനം സംഭവത്തെപ്പറ്റി ഭര്‍ത്താവ് തന്നെ എല്ലാം തുറന്ന് പറഞ്ഞ് രംഗത്തെത്തി., എന്നാല്‍ യുവതി ഇടപാട് ചോര്‍ത്തിയെന്ന് ആരോപിച്ച് യുവതിയുടെ കമ്പനി അവരെ പിരിച്ചുവിട്ടു. ഒത്തുതീര്‍പ്പിനെത്തിയ യുവാവ് താന്‍ ഉണ്ടാക്കിയ പണം ഉപേക്ഷിക്കാമെന്നും പിഴയടക്കാമെന്നു പറഞഎഞും എന്നാല്‍ ഭാര്യയെ കമ്പനി അതിനുമുന്‍പ് ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. കുറെ നാളുകളായി ഇടപാട് സംബന്ധിച്ച വിവരം യുവാവ് ഭാര്യയില്‍ നിന്നും ചോര്‍ത്തുകയായിരുന്നെന്നും അധികൃതര്‍ കണ്ടെത്തി.