വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച അനേകര്‍ നമുക്ക് ചുറ്റുമുണ്ട്. അഭിനേതാവും നര്‍ത്തകിയുമായ വൈജയന്തിമാല അടുത്തിടെ അയോധ്യയില്‍ നടത്തിയ ഭരതനാട്യം കണ്ടവര്‍ അത് ആവര്‍ത്തിച്ചും പറയും. 90 വയസ്സുള്ള മുതിര്‍ന്ന നര്‍ത്തകി അതീവ വിരുതോടെ നടത്തിയ തകര്‍പ്പന്‍ നൃത്ത പ്രകടനത്തിന്റെ വീഡിയോ കണ്ട് സോഷ്യല്‍ മീഡിയയില്‍ കയ്യടിച്ചിരിക്കുകയാണ്.
തൊണ്ണൂറാം വയസ്സിലും നൃത്തം ചെയ്യാനുള്ള നടിയുടെ കഴിവ് ആരാധകരെ വിസ്മയിപ്പിച്ചു, ‘പ്രായം ഒരു നമ്പര്‍ മാത്രമാണ്’ എന്നാണ് പലരും കമന്റ് ചെയതിരിക്കുന്നത്. 75-ാമത് റിപ്പബ്ലിക് ദിനത്തിന് രാജ്യം പത്മഭൂഷന്‍ നല്‍കിയ ആദരിച്ച വനിതയാണ് വൈജയന്തിമാല. നേട്ടത്തിന് സൈറ ബാനു, ഹേമമാലിനി തുടങ്ങിയ അനേകം സെലിബ്രിറ്റികളാണ് അഭിനന്ദനവുമായി എത്തിയത്. അടുത്തിടെ ചെന്നൈയില്‍ വച്ച് വൈജയന്തിമാലയെ കണ്ടതിന്റെ ആവേശം നടി ഹേമമാലിനി പങ്കുവച്ചിരുന്നു.
‘ഈ സുന്ദരിയായ സ്ത്രീ എനിക്ക് വളരെയധികം സ്‌നേഹം നല്‍കിയത് ഒരു മഹത്തായ നിമിഷമായിരുന്നു – അകത്തും പുറത്തും സുന്ദരി.’ ഹേമമാലിനി കുറിച്ചു. ”എന്റെ പ്രിയപ്പെട്ട എകെകെഎ, വൈജയന്തിമാലയ്ക്ക് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചു എന്ന അവിശ്വസനീയമായ ഈ വാര്‍ത്ത ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ അംഗീകാരം അര്‍ഹിക്കുന്നതിലും അപ്പുറമാണ്.” നടി കുറിപ്പിട്ടു.
പതിനാറാം വയസ്സില്‍ വാഴ്കൈ എന്ന ചിത്രത്തിലൂടെ തമിഴില്‍ അഭിനയ ജീവിതം ആരംഭിച്ച വൈജയന്തിമാല പിന്നീട് ദക്ഷിണേന്ത്യയില്‍ മാത്രമല്ല, രാജ്യത്തുടനീളമുള്ള പ്രമുഖ വ്യക്തിത്വമായി മാറി. ഗംഗാ ജമുന, സംഘം, അമരപാലി എന്നീ ചിത്രങ്ങളിലൂടെയാണ് പ്രശസ്തി നേടിയത്.