Good News

മാതൃസ്‌നേഹത്തിന്റെ മാതൃക; 59 വയസ്സുള്ള മകന് 80 വയസ്സുള്ള മാതാവ് വൃക്കദാനം ചെയ്തു

ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളില്‍ ഒരു അമ്മയുടെ സ്‌നേഹം അസാധാരണമായ ഒരു സാക്ഷ്യമായി. 59 വയസ്സുള്ള വൃക്കരോഗിയായ മകന് 80 വയസ്സുള്ള അമ്മ തന്റെ വൃക്കദാനം ചെയ്തു.

അവസാന ഘട്ടത്തിലെത്തിയ വൃക്കരോഗവുമായി മല്ലിടുകയും കഴിഞ്ഞ ആറ് മാസമായി ഡയാലിസിസിന് വിധേയനാകുകയും ചെയ്തിരുന്ന രാജേഷ് എന്നയാള്‍ക്കാണ് വൃദ്ധയായ മാതാവ് ദര്‍ശന ജെയിന്‍ നിസ്വാര്‍ത്ഥമായി തന്റെ വൃക്ക ദാനം ചെയ്തത്. വൃദ്ധയായ അമ്മ സന്നദ്ധ ദാതാവായി മുന്നോട്ടുവരികയായിരുന്നു.

അവരുടെ പ്രായാധിക്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത്, സമഗ്രമായ ഒരു മെഡിക്കല്‍ വിലയിരുത്തലിനു ശേഷമാണ് അവര്‍ അനുയോജ്യയായ ദാതാവാണെന്ന് കണ്ടെത്തിയത്. ”ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെയും ഒരു അമ്മയുടെ മകനോടുള്ള മാതൃവാത്സല്യവും ഈ സംഭവം എടുത്തുകാണിക്കുന്നു.

പ്രായം ഒരു വെല്ലുവിളിയാണെങ്കിലും, ശസ്ത്രക്രിയ സുഗമമായി നടത്തി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നാലാം ദിവസം ദര്‍ശന ജെയിന്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. സ്വീകര്‍ത്താവും സുഖം പ്രാപിച്ചു, ട്രാന്‍സ്പ്ലാന്റിന് ശേഷം ആറാം ദിവസം ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു. ദാതാവ് ആരോഗ്യവാനാണെങ്കില്‍ പ്രായം മാത്രം അവയവദാനത്തിന് തടസ്സമാകുന്നില്ലെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.