Health

എന്താണ് യെല്ലോ നെയില്‍ സിന്‍ഡ്രോം ? ചികിത്സിക്കാന്‍ 7 ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

യെല്ലോ നെയില്‍ സിന്‍ഡ്രോം (YNS) എന്നത് ഒരു അപൂര്‍വ രോഗാവസ്ഥയാണ്. ഈ അവസ്ഥയില്‍ മഞ്ഞ അല്ലെങ്കില്‍ നിറം മാറിയ നഖങ്ങള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, നഖം വേര്‍പെട്ടു പോകുന്ന അവസ്ഥയും ഉണ്ടാകും .

വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, പ്ലൂറല്‍ എഫ്യൂഷന്‍ (ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം അടിഞ്ഞുകൂടല്‍), അല്ലെങ്കില്‍ സൈനസ് അണുബാധകള്‍ എന്നിവ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി YNS ബന്ധപ്പെട്ടിരിക്കുന്നു. യെല്ലോ നെയില്‍ സിന്‍ഡ്രോമിന്റെ കൃത്യമായ കാരണം ഇന്നും അജ്ഞാതമാണ്, പക്ഷേ ഇത് ജനിതക ഘടകങ്ങള്‍, രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുകള്‍ അല്ലെങ്കില്‍ ലിംഫറ്റിക് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമത എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം.

രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലാണ് ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശ്വാസകോശത്തിന് ചുറ്റുമുള്ള ദ്രാവകം പുറന്തള്ളല്‍, നഖത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നതിനുള്ള ചികിത്സാരീതികള്‍ എന്നിവ ഇന്ന് ലഭ്യമാണ് . ചില വീട്ടുവൈദ്യങ്ങള്‍ നഖത്തിന്റെ ആരോഗ്യവും രൂപവും മെച്ചപ്പെടുത്താന്‍ സഹായിക്കും. അത്തരം ചില മാര്‍ഗങ്ങള്‍ ഇതാ:-

വിറ്റാമിന്‍ ഇ ഓയില്‍: വൈറ്റമിന്‍ ഇ ഓയില്‍ നഖങ്ങളില്‍ നേരിട്ട് പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. നഖങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യാനും പോഷിപ്പിക്കാനും , കാലക്രമേണ മഞ്ഞനിറം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ടീ ട്രീ ഓയില്‍: ടീ ട്രീ ഓയില്‍ നേര്‍പ്പിച്ച് ഓരോ നഖത്തിലും പുരട്ടുക. ഇത് 10-15 മിനിറ്റ് ഇട്ടശേഷം കഴുകിക്കളയുക. ടീ ട്രീ ഓയിലിന് ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്, ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ മൂലമാണ് നഖത്തിന്റെ നിറവ്യത്യാസമെങ്കില്‍ ഇത് സഹായകമാകും.

നാരങ്ങാനീര്: ഒരു ചെറിയ പാത്രത്തില്‍ നാരങ്ങാനീരെടുത്ത് നഖങ്ങള്‍ 5-10 മിനിറ്റ് അതില്‍ മുക്കിവയ്ക്കുക, എന്നിട്ട് നന്നായി കഴുകുക. കൂടാതെ ഒരു മോയിസ്ചറൈസ്സര്‍ ഉപയോഗിക്കുക . നാരങ്ങാനീരിന്റെ സ്വാഭാവിക അസിഡിറ്റി ഗുണങ്ങള്‍ നഖങ്ങളിലെ മഞ്ഞനിറം കുറയ്ക്കാന്‍ സഹായിക്കും.

ഒലീവ് ഓയില്‍: എങ്ങനെ ഉപയോഗിക്കാം: നഖങ്ങള്‍ മോയ്‌സ്ചറൈസ് ചെയ്യാനും മൃദുവാക്കാനും ദിവസവും 10-15 മിനിറ്റ് ചൂടുള്ള ഒലിവ് ഓയിലില്‍ നഖങ്ങള്‍ മുക്കിവയ്ക്കുക. ഒലീവ് ഓയില്‍ ജലാംശം നല്‍കുകയും പൊട്ടുന്ന നഖങ്ങളെ പോഷിപ്പിക്കുകയും ചെയ്യും, ഇത് കൂടുതല്‍ മഞ്ഞനിറവും വിള്ളലും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം: പഴങ്ങള്‍, ഇലക്കറികള്‍, പരിപ്പ്, വിത്തുകള്‍, പ്രോട്ടീനുകള്‍ എന്നിവ പോലെ വിറ്റാമിന്‍ എ, സി, ഇ, ബയോട്ടിന്‍, സിങ്ക് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. സമതുലിതമായ ഭക്ഷണക്രമം നഖങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയും നഖങ്ങള്‍ ബാലപ്പെടുത്തുകയും ചെയ്യുന്നു.

രാസവസ്തുക്കള്‍ ഒഴിവാക്കുക: നെയില്‍ പോളിഷ് റിമൂവറുകള്‍, സിന്തറ്റിക് നെയില്‍ ഉല്‍പ്പന്നങ്ങള്‍, ഹാര്‍ഷ് ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക. കെമിക്കലടങ്ങിയ വസ്തുക്കള്‍ ഒഴിവാക്കുന്നത് നഖങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കാന്‍ സഹായിക്കും.കൂടാതെ നഖങ്ങളില്‍ ശുചിത്വം ശീലിക്കുകയും ചെയ്യുക.

എങ്ങനെ പരിപാലിക്കാം: ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ അണുബാധ തടയുന്നതിന് നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക. നഖത്തിന് മഞ്ഞനിറം ഉണ്ടാക്കുന്ന അണുബാധകള്‍ ഇത്തരത്തില്‍ ഒഴിവാക്കാന്‍ സാധിക്കും. ഒഴിവാക്കുന്നതിന് ശരിയായ നഖ ശുചിത്വം അത്യാവശ്യമാണ്.