Oddly News

വീട്ടുവാടകയില്ല, ഷോപ്പിംഗിനായി 60,000; ഒരു മാസത്തെ തന്റെ ചിലവ് 4 ലക്ഷമെന്ന് യുവതി ! കണക്കുകൾ കണ്ട് ഞെട്ടി നെറ്റിസൺസ്!

ഫെബ്രുവരി മാസത്തിലെ തന്റെ ചെലവുകളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് സൗത്ത് ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കണ്ടന്റ് ക്രിയേറ്റര്‍ (Content Creator) പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

യുക്ത സേത്തി എന്ന യുവതി കഴിഞ്ഞ മാസം ഏകദേശം 4 ലക്ഷം രൂപയിലധികം ചെലവഴിച്ചുവെന്നാണ് കണക്കുകളിലൂടെ പറയുന്നത്. ഇതില്‍ ഭൂരിഭാഗവും നിക്ഷേപങ്ങള്‍ക്കായാണ് മാറ്റിവെച്ചത്. താന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍ വീട്ടുവാടക നല്‍കേണ്ടതില്ല എന്ന കാര്യവും യുക്ത പറയുന്നു.

ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം ഫിനാന്‍സിലും മാര്‍ക്കറ്റിംഗിലും ബിരുദമുള്ള യുക്ത, ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ അസോസിയേറ്റായി ജോലി ചെയ്യുന്നു. ഇതിനുപുറമെ കണ്ടന്റ് ക്രിയേഷനില്‍ നിന്നും ഇവര്‍ക്ക് വരുമാനമുണ്ട്. ‘രണ്ട് വരുമാന മാര്‍ഗ്ഗങ്ങളുള്ള ഒരു സൗത്ത് ഡല്‍ഹി പെണ്‍കുട്ടി എന്ന നിലയില്‍ ഫെബ്രുവരിയില്‍ ഞാന്‍ എത്ര ചെലവാക്കി എന്ന് നോക്കാം,’ എന്ന് പറഞ്ഞുകൊണ്ടാണ് യുക്ത ഇന്‍സ്റ്റാഗ്രാം വീഡിയോ ആരംഭിക്കുന്നത്.

യുക്തയുടെ ചെലവുകളുടെ ഏകദേശ കണക്ക് :

യാത്ര – 21,000 (വിയറ്റ്‌നാം, മുംബൈ, അലിബാഗ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിട്ടും തുക കുറയാന്‍ കാരണം വിയറ്റ്‌നാം യാത്രയുടെ ഭൂരിഭാഗം ചെലവും മാതാപിതാക്കളാണ് വഹിച്ചത് എന്ന് അവര്‍ വ്യക്തമാക്കി).

ഷോപ്പിംഗ് – 60,000 (ഇതില്‍ 30,000 മുംബൈയിലെ ‘സ്‌റ്റൈല്‍ ജങ്കി’ എന്ന കടയില്‍ മാത്രമായി ചെലവാക്കി).

നിക്ഷേപം – 2.8 ലക്ഷം (ഫെബ്രുവരിയിലെ വരുമാനത്തിന്റെ വലിയൊരു ഭാഗം മ്യൂച്വല്‍ ഫണ്ടുകളിലും ഫിക്‌സഡ് ഡെപ്പോസിറ്റുകളിലുമായി നിക്ഷേപിച്ചു).

ഭക്ഷണം – 17,000 പുറത്തു നിന്നുള്ള ഭക്ഷണത്തിനായി ചെലവാക്കി.

കോഫി – 3,000.

ഇന്‍സ്റ്റാഗ്രാം ചാനല്‍ – 17,000 (എഡിറ്റിംഗ്, മറ്റ് ബാക്കെന്‍ഡ് ജോലികള്‍ക്കായി).

മറ്റ് ചെലവുകള്‍ – ഗ്രൂമിംഗിനായി 3,000, സബ്സ്‌ക്രിപ്ഷനുകള്‍ക്കായി 4,100, മറ്റ് നിസ്സാര ചെലവുകള്‍ക്കായി 1,800. ഇതോടെ ഫെബ്രുവരിയിലെ ആകെ ചെലവ് 4,08,131 ആയി എന്നാണ് യുക്ത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *