സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്.
മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക.
സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും.
ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും ഉത്തരവാദിത്വങ്ങള്‍ ട്രാക്ക് ചെയ്യുന്നതുമൊക്കെ ജീവിതത്തില്‍ സമാധാനവും ശാന്തതയും കൈവരിക്കാന്‍ സഹായിക്കുന്നു.
സോഷ്യല്‍ മീഡിയ യുഗത്തില്‍ നിങ്ങള്‍ക്ക് മുമ്പില്‍ എത്തുന്ന വാര്‍ത്തകളുടെ അമിതഭാരവും അവയുടെ സ്വഭാവവും നിങ്ങളുടെ ശാന്തിയും സമാധാനവും കളയാന്‍ സാധ്യതയുണ്ട് അതുകൊണ്ട് എന്ത് സ്വഭാവമുള്ള വാര്‍ത്തകള്‍ എത്ര കാണണം എന്ന് സ്വയം ഒരു അതിര്‍വരമ്പ് നിര്‍ണയിക്കുന്നത് നല്ലതാണ്.
സ്ഥിരമായുള്ള വ്യായാമം മാനസിക സമ്മര്‍ദങ്ങളെ നിയന്ത്രിച്ച് സ്വയം ശാന്തരായിരിക്കാന്‍ ഒരു മികച്ച മാര്‍ഗമാണ്. യോഗ, നടത്തം, പോലുള്ളവയും നിങ്ങളെ ഇതിന് ഏറെ സഹായിക്കും.