Healthy Food

തണുപ്പുകാലത്ത് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍

ഭക്ഷണം കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ പലരും ഫ്രിഡ്ജില്‍ വയ്ക്കുകയാണ് പതിവ്. എന്നിരുന്നാലും, ശീതീകരണത്തില്‍ നിന്ന് എല്ലാ ഭക്ഷ്യവസ്തുക്കള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കില്ല. ഇത് ഭക്ഷണങ്ങളുടെ ഗുണ നിലവാരവും, സ്വാദും കുറയ്ക്കും. റഫ്രിജറേറ്ററിന്റെ തണുത്ത അന്തരീക്ഷം ഭക്ഷ്യ വസ്തുക്കളില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടാനും രുചി നഷ്ടപ്പെടാനും കാരണമാകും.

ശൈത്യകാലത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ബ്രെഡ്

ബ്രെഡ് പഴകാതിരിക്കാന്‍, പ്രത്യേകിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ശീലം ഗുണത്തേക്കാളേറെ ദോഷം ചെയ്യും. റഫ്രിജറേറ്ററിന്റെ തണുത്ത ഊഷ്മാവ് ബ്രെഡിന്റെ അന്നജം കൂടുതല്‍ വേഗത്തില്‍ ക്രിസ്റ്റലൈസ് ചെയ്യുന്നു, ഇത് അവ വരണ്ടതാക്കാന്‍ കാരണമാകുന്നു .

തക്കാളി

തക്കാളി ശീതീകരിക്കുമ്പോള്‍ അവയുടെ രുചി നഷ്ടപ്പെടുകയും മാംസളമായ, മൃദുവായ ഘടനയില്‍ മാറ്റം ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ, പഴുക്കുന്ന പ്രക്രിയയെ നിയന്ത്രിക്കുന്ന എഥിലീന്‍ വാതക ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ തക്കാളിയുടെ പാകത്തെ തന്നെ അത് ബാധിക്കുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്തുമെന്ന് തോന്നുമെങ്കിലും, മരവിപ്പിക്കുന്ന താപനില ഉരുളക്കിഴങ്ങിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നു, ഇത് പാകം ചെയ്യുമ്പോള്‍ പരുക്കന്‍ ഘടന നല്‍കുന്നു. കൂടാതെ, ഉരുളക്കിഴങ്ങുകള്‍ ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് മുളയ്ക്കുകയോ ഇരുണ്ട പാടുകള്‍ ഉണ്ടാവുകയോ ചെയ്യാം.

വെളുത്തുള്ളി

വെളുത്തുള്ളി റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ പാടില്ല, പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുത്ത താപനില വെളുത്തുള്ളി കൂടുതല്‍ വേഗത്തില്‍ മുളക്കാന്‍ കാരണമാകുന്നു.

വാഴപ്പഴം

തണുത്ത താപനില യഥാര്‍ത്ഥത്തില്‍ വാഴപ്പഴത്തിന്റെ പഴുക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും പഴത്തിന്റെ തൊലി ഇരുണ്ടതാക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *