Featured Sports

RCB കയ്യൊഴിഞ്ഞെങ്കിലും ആ വെടിക്കെട്ട് എങ്ങിനെ മറക്കും: ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനായി മൂന്ന് IPL ടീമുകള്‍

ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കപ്പുയര്‍ത്താന്‍ തകര്‍പ്പന്‍ബാറ്റിംഗ് മികവ് കാട്ടിയയാളാണ് ഗ്‌ളെന്‍ മാക്‌സ്‌വെല്‍. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച മാക്‌സ്‌വെല്‍ ഐപിഎല്‍ ലേലത്തിന് മുമ്പായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന കളിക്കാരില്‍ ഒരാളാണ്. ആര്‍സിബി വിട്ടയച്ച താരത്തിനായി മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്.

ഐപിഎല്‍ 2025 ലെ പതിപ്പില്‍ മാക്‌സ്‌വെല്ലിനായി ലേലം ലക്ഷ്യമിട്ട് തയ്യാറെടുക്കുകയാണ് ടീമുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് അവരില്‍ മുമ്പന്മാര്‍. പരമ്പരാഗതമായി അനുഭവപരിചയം, വൈദഗ്ധ്യം, സമ്മര്‍ദ്ദത്തിന്‍കീഴില്‍ പ്രകടനം നടത്താനുള്ള കഴിവ് എന്നിവയാണ് മാക്‌സ്‌വെല്ലില്‍ സിഎസ്‌കെ കാണുന്ന മികവ്. തകര്‍പ്പന്‍ ബാറ്റിംഗിനും ഓഫ് സ്പിന്നിനും പേരുകേട്ട ഗ്ലെന്‍ മാക്സ്വെല്‍ വിജയകരമായ ഐപിഎല്‍ കാമ്പെയ്നിനായി സിഎസ്‌കെയുടെ ബ്ലൂപ്രിന്റുമായി തികച്ചും യോജിക്കുന്നു.

സമതുലിതമായ ഒരു സ്‌ക്വാഡിനൊപ്പം ഐപിഎല്ലിലെ ഒരു പ്രബല ശക്തിയായി ഗുജറാത്ത് ടൈറ്റന്‍സും നില്‍ക്കുന്നുണ്ട്. മധ്യനിരയില്‍ ഒരു കരുത്തുറ്റ ബാറ്ററെ തേടുന്ന അവര്‍ മാക്‌സ്വെല്ലിനെക്കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതുന്നത്. തന്റെ ആക്രമണാത്മക കളി ശൈലിക്ക് അനുയോജ്യമായ പരന്ന പിച്ചുകള്‍ വാഗ്ദാനം ചെയ്യുന്ന ഗുജറാത്തിലെ നരേന്ദ്രമോഡി സ്‌റ്റേഡിയം താരത്തിന് അനുയോജ്യമായി കണക്കാക്കുന്നു. പഞ്ചാബ് കിംഗ്‌സാണ് മാക്‌സ് വെല്ലിനായുള്ള മൂന്നാമന്‍. ഫ്രാഞ്ചൈസിയുമായുള്ള മുന്‍ പങ്കാളിത്തവും അവിടെ അദ്ദേഹം നടത്തിയ അവിസ്മരണീയമായ ചിലകളികളും താരത്തെ തിരികെ എത്തിക്കാന്‍ ടീമിന്റെ ശ്രമത്തെ മുന്നില്‍ നിര്‍ത്തുന്നു.

ഐപിഎല്‍ 2024 ലെ നിരാശാജനകമായ പ്രകടനം മൂലമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അദ്ദേഹത്തെ മോചിപ്പിക്കാന്‍ പ്രേരിപ്പിച്ചത. എന്നിരുന്നാലും അടുത്തിടെ സമാപിച്ച ഓസ്ട്രേലിയയുടെ ഏകദിന പരമ്പര താരത്തിന് സമ്മാനിച്ചത് നിരാശാജനകമായ ഔട്ടിംഗ് ആയിരുന്നു. മാക്സ്വെല്ലിന്റെ സമീപകാല ഫോമും മോശമായിരുന്നു. എന്നാല്‍ താരത്തെ ഓഫ് സ്പിന്‍ കൊണ്ടും പ്രയോജനമുണ്ട്.