അബുജ: നൈജീരിയയില്‍ ഫെര്‍ട്ടിലിറ്റി ഫെസ്‌റ്റിവലി(ഫലഭൂയിഷ്‌ഠതയുടെ ഉത്സവം)നിടെ സ്‌ത്രീകളെ തെരുവുകളിലൂടെ ഓടിച്ചിട്ടു പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെല്‍റ്റ സംസ്‌ഥാനത്ത് ഒറാമുഡു സമൂഹം ആഘോഷിക്കുന്ന ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ആലു-ഡോ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ സ്‌ത്രീകളെ പിന്തുടരുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് ചിലര്‍ ആരോപിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു.ചിലര്‍ അക്രമം തടയാതെ നിലവിളിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരുടെ വലിയ സംഘവും ചെറുപ്പക്കാരായ ആണ്‍കുട്ടികളും വരെ ഇരകളെ തേടിയെത്തി. ഇരകളില്‍ Read More…
Month: May 2026
നാലു മക്കളെ മയക്കുമരുന്ന് നൽകി ചുറ്റികകൊണ്ട് അടിച്ചുകൊന്ന മാതാവ് ഓടയിൽ മരിച്ച നിലയിൽ- ദുരൂഹത
ഉത്തർപ്രദേശിലെ അക്ബർപൂരിൽ സ്വന്തം മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിയെ വീടിനടുത്തുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നാല് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് നാടിനെ നടുക്കിയ ഈ പുതിയ വിവരം പുറത്തുവരുന്നത്. കോട്‌വാലി നഗർ പോലീസ് പരിധിയിലെ മുറാദാബാദ് പ്രദേശത്താണ് ശനിയാഴ്ച ഉച്ചയോടെ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവസമയം ഒളിവിലായിരുന്ന മാതാവ് ഘാസിയ ഖാത്തൂണിനായി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവുമായുണ്ടായ തർക്കത്തെത്തുടർന്ന്, കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയ Read More…
UDF വരും, നേമത്തും കഴക്കൂട്ടത്തും BJP, ലീഗിന്റെ വനിത സ്ഥാനാർഥികൾ തോല്‍ക്കും’; പ്രവചിച്ച് പ്രവാസി മലയാളി
ലോകമെമ്പാടുമുള്ള മലയാളികൾ വോട്ടെണ്ണൽ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, മസ്‌കറ്റിൽ നിന്നുള്ള അഹമ്മദ് പറമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രവചനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിക്കുന്ന ഇദ്ദേഹം, ഇത്തവണ കേരളത്തിൽ യുഡിഎഫ് 76 സീറ്റുകളുമായി അധികാരത്തിൽ വരുമെന്നാണ് കണക്കുകൂട്ടുന്നത്. എൽഡിഎഫിന് 62 സീറ്റുകളും ബിജെപിക്ക് 2 സീറ്റുകളും ലഭിക്കുമെന്നും, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രൻ പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥികൾക്ക് ഈ തിരഞ്ഞെടുപ്പ് തിരിച്ചടിയാകുമെന്ന നിരീക്ഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. Read More…
ഫേസ്ബുക്ക് പേജില്‍ ‘മുഖ്യമന്ത്രി’ ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി വിജയന്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് ബയോയിൽ മാറ്റം വരുത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ‘മുഖ്യമന്ത്രി’ എന്നതിന് പകരം ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്)’ എന്നാണ് അദ്ദേഹം പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലെ ഫോട്ടോ മാറ്റി അവിടെ സർക്കാരിന്റെ ഔദ്യോഗിക മുദ്ര നൽകുകയും ചെയ്തിട്ടുണ്ട്. ഭരണത്തുടർച്ചയുണ്ടാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഇടതുമുന്നണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. വികസന Read More…
തോറ്റാൽ ഒരു സംസ്ഥാനത്തും ഭരണമില്ലാതെ CPM, ജയിച്ചില്ലെങ്കിൽ UDF ഉലയും; വേരുറപ്പിക്കാൻ BJP
25 ദിവസത്തെ ആകാംക്ഷാഭരിതമായ കാത്തിരിപ്പിന് ശേഷം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, ശക്തമായ സാന്നിധ്യമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മിക്ക എക്സിറ്റ് പോളുകളും യുഡിഎഫിന് അനുകൂലമായ സൂചനകൾ നൽകുന്നത് കോൺഗ്രസ് ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ എക്സിറ്റ് പോളുകൾ നൽകിയതിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി വിജയിച്ച ചരിത്രമുള്ളതിനാൽ ഇത്തവണയും അത് ആവർത്തിക്കുമെന്ന് സിപിഎം വിശ്വസിക്കുന്നു. ചില സീറ്റുകളിൽ അട്ടിമറി വിജയം ബിജെപിയും Read More…
കാമുകന്‍ ATM-ല്‍ പോയ സമയം 21കാരിയെ പീഡിപ്പിച്ച് പോലീസുകാരന്‍, സംഭവം പണം തന്നില്ലെങ്കില്‍ വീട്ടില്‍ പറയുമെന്ന് ഭീഷണിയെത്തുടര്‍ന്ന്
ചെന്നൈ ബസന്ത് നഗർ ബീച്ചിൽ കാറിനുള്ളിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 21 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ് കോൺസ്റ്റബിൾ പിടിയിലായി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ തിരുനെൽവേലി പോലീസ് കമ്മീഷണറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥനായ ജോസഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഡയാർ സ്വദേശിനിയും എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിനിയുമായ പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോഴാണ് ജോസഫ് എത്തിയത്. ടോർച്ച് അടിച്ച് കാറിനടുത്തെത്തിയ ഇയാൾ ഐഡി കാർഡ് കാണിച്ച് താൻ ശാസ്ത്രിനഗർ സ്റ്റേഷനിലെ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവരും ഒന്നിച്ച് കാറിലിരിക്കുന്നത് Read More…
ഭർത്താവിനെ മരത്തിനു വലംവയ്ക്കാൻ പറഞ്ഞയച്ചു; യുവതിയെ പീഡിപ്പിച്ച് ജോത്സ്യൻ
ബെംഗളൂരുവിലെ ചന്നമനക്കരെയിൽ ബിസിനസ് അഭിവൃദ്ധിക്കായി പൂജ നടത്താനെത്തിയ യുവതിയെ പീഡിപ്പിച്ച ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കുടുംബത്തിനെതിരെ ദുർമന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനം. 38 വയസ്സുകാരനായ മോഹൻകുമാർ എന്നയാൾക്കെതിരെയാണ് 34-കാരിയായ യുവതി പരാതി നൽകിയത്. ബ്യൂട്ടീഷ്യൻ അക്കാദമി നടത്തുന്ന യുവതിയെ തന്റെ സഹോദരിക്ക് അഡ്മിഷൻ എടുക്കാനെന്ന വ്യാജേന എത്തിയാണ് മോഹൻകുമാർ പരിചയപ്പെട്ടത്. പിന്നീട് ഇവരുടെ ബിസിനസ് മെച്ചപ്പെടുത്താൻ പ്രത്യേക പൂജകൾ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ യുവതിയുമായി സൗഹൃദത്തിലായി. പൂജയ്ക്കായി യുവതിയുടെ വീട്ടിലെത്തിയ ഇയാൾ, ചടങ്ങുകളുടെ ഭാഗമാണെന്ന് പറഞ്ഞ് Read More…
വീട്ടിൽ പാമ്പുകയറിയാൽ അപ്പോള്‍ സൈറൺ മുഴങ്ങും! നവീന സ്നേക്ക് ക്യാച്ചിങ് ഡിവൈസ് ഉപകരണവുമായി ഋഷികേശ്
മാരാരിക്കുളം: ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ വീടുകളില്‍ കയറുന്നത് കുട്ടികള്‍ ഉള്‍പ്പെടെ വലിയ വര്‍ക്കും ഭയമാണ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാന്‍ സാധ്യമാകുന്ന വിധത്തില്‍ വയര്‍ലെസ് സ്‌നേക്ക് ക്യാച്ചിങ് ഡിവൈസ് എന്ന് പേരിട്ടിരിക്കുന്ന നവീന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് അലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശ്. ഈ ഉപകരണത്തിലെ പൈപ്പിനുള്ളിലേയ്ക്ക് പാമ്പ് കയറുന്ന അതേസമയത്ത് തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ സൈറണ്‍ പ്രവര്‍ത്തിച്ച് അറിയിപ്പ് നല്‍കും. പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഭാഗത്ത് കറുത്ത തുണികൊണ്ടുള്ള ഒരു മീറ്റര്‍ നീളമുള്ള Read More…
റെയിൽവേ സ്റ്റേഷനില്‍ പ്രേതം, കണ്ട സ്റ്റേഷൻ മാസ്റ്റർ പേടിച്ച് മരിച്ചു; 42 വർഷം അടച്ചിട്ടു, തുറന്നെങ്കിലും ഭീതി മാറിയിട്ടില്ല
ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ തമ്മിൽ വിളക്കിച്ചേർക്കുന്നതിലും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഒരുക്കുന്നതിലും ഇന്ത്യൻ റെയിൽവേയ്ക്ക് വലിയ പങ്കുണ്ട്. രാജ്യത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന റെയിൽവേ ശൃംഖലയിൽ അറ്റകുറ്റപ്പണികൾക്കോ മറ്റോ ആയി ചില സ്റ്റേഷനുകൾ എപ്പോഴെങ്കിലും അടച്ചിടാറുണ്ട്. എന്നാൽ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദാർ റെയിൽവേ സ്റ്റേഷൻ നീണ്ട 42 വർഷമാണ് അടഞ്ഞു കിടന്നത്. ഇതിനു പിന്നിലെ കാരണം വിചിത്രമായ ഒരു പ്രേതകഥയായിരുന്നു. 1967-ൽ ട്രാക്കിലൂടെ വെളുത്ത സാരി ധരിച്ച ഒരു സ്ത്രീയുടെ രൂപം നടന്നുപോകുന്നത് കണ്ട സ്റ്റേഷൻ Read More…









