Spotlight

‘CPIക്ക് പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം, വ്യക്തിപൂജ ഗുരുതര വീഴ്ച’; സിപിഎമ്മിനെതിരേ നിലപാട് കടുപ്പിച്ച് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡൽഹിയിൽ വ്യക്തമാക്കി. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമെന്ന സൂചനകൾക്കിടെയാണ് ഈ സ്ഥാനത്തിനായി സിപിഐ ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഈ പദവി തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം എന്നത് കേവലം ഒരു കീഴ്‌വഴക്കം മാത്രമാണെന്ന സിപിഎം നിലപാടിനെ ബിനോയ് വിശ്വം ചോദ്യം ചെയ്തു. ഭരണഘടനയിൽ ഇങ്ങനെയൊരു പദവിയെക്കുറിച്ച് പറയുന്നില്ലെന്ന് Read More…

Crime

ഭാര്യയ്ക്കൊപ്പം കഴിയണം, ഭർത്താവിനെ ചുറ്റികയ്ക്ക് തലയ്ക്കടിച്ച് കൊല്ലാൻശ്രമം; കാത്തുനിന്നത് 2 മണിക്കൂർ

തൃശ്ശൂർ പുതുക്കാട് ജിംനേഷ്യത്തിന് മുൻപിൽ യുവാവിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായി. വ്യായാമം കഴിഞ്ഞ് മടങ്ങുകയായിരുന്ന മരത്താക്കര സ്വദേശി ടീനസ് ഡേവിസിനെ (37) കോട്ട സ്വദേശി സിറിൽ (36) ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടീനസിനെ ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ടീനസ് ജിമ്മിൽ Read More…

Featured Lifestyle

വിജയ്‌യുടെ പടനായിക: അഞ്ച് ഭാഷകൾ സംസാരിക്കുന്ന ശിവകാശിയുടെ യുവ എംഎൽഎ!

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി 29-കാരിയായ എസ്. കീർത്തന ശ്രദ്ധേയയാകുന്നു. വിരുതുനഗർ ജില്ലയിലെ ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. 1996-ൽ ജനിച്ച ഇവർ തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, 2019-ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഐപാക് (IPAC), ഷോടൈം കൺസൾട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായും ഡിജിറ്റൽ ക്യാമ്പയിൻ Read More…

Crime

തുടർച്ചയായി പാസ്റ്ററുടെ പീഡനം, ഗർഭ നിരോധന ഗുളിക കഴിപ്പിച്ചു; പതിന്നാലുകാരി ഗുരുതരാവസ്ഥയിൽ

പതിന്നാലു വയസ്സുകാരി പെണ്‍കുട്ടിയെ സഭാ പാസ്റ്റർ ആവർത്തിച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. ആന്ധ്രയിലെ ഏലൂരു ജില്ലയില്‍ കാമവരപുക്കോട്ടയിലാണ് സംഭവം .42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പള്ളിയില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു പീഡനം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുന്ന് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി തന്നെ Read More…

Featured Sports

എങ്ങനെ വൈഭവിനെ പുറത്താക്കാം? നെഹ്റയുടെ തന്ത്രം നടപ്പാക്കി സിറാജ്; അടുത്ത പന്തിൽ വിക്കറ്റ്; വീഡിയോ

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 77 റൺസിന്റെ തകർപ്പൻ വിജയത്തിൽ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജയ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (84) സായ് സുദർശന്റെയും (55) അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി (16 പന്തിൽ 36) വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും, മൂന്നാം ഓവറിൽ Read More…

Featured Spotlight

ഇന്ത്യൻ സൈന്യത്തിന്റെ അമരത്തേക്ക് എൻ.എസ് രാജ സുബ്രഹ്മണി; ആരാണ് രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്!

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലഫ്റ്റനന്റ് ജനറൽ എൻ. എസ്. രാജ സുബ്രമണിയെ കേന്ദ്ര സർക്കാർ ശനിയാഴ്ച നിയമിച്ചു. മെയ് 30-ന് കാലാവധി പൂർത്തിയാക്കുന്ന ജനറൽ അനിൽ ചൗഹാന് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. രാജ്യത്തെ സൈനിക നേതൃത്വത്തിലെ നിർണ്ണായകമായ ഒരു മാറ്റമാണിത്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, സ്ഥാനമേൽക്കുന്ന തീയതി മുതൽ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറി ചുമതലയും അദ്ദേഹം വഹിക്കും. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ Read More…

Featured Lifestyle

അമ്മമാർക്ക് ജീവന്‍ മക്കളല്ലേ…. ; കുട്ടികളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 70 % ദാതാക്കളും അമ്മമാർ!

മാതൃത്വം എന്നത് നിരുപാധികമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ്. എന്നാൽ മുംബൈയിലെ ബായ് ജെർബായ് വാഡിയ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പല അമ്മമാരും അതിനും അപ്പുറം ചിന്തിക്കുന്നവരാണ്. മാരകമായ കരൾ രോഗങ്ങളോട് പോരാടുന്ന തങ്ങളുടെ മക്കൾക്ക് സ്വന്തം കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് അവർ അവർക്ക് രണ്ടാം ജന്മം നൽകുന്നു. അമ്മദിനത്തിന് മുന്നോടിയായി ആശുപത്രി പുറത്തുവിട്ട കണക്കുകൾ പ്രകാരം, അവിടെ നടന്ന 16 കുട്ടികളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ 70 ശതമാനവും സാധ്യമായത് അമ്മമാരുടെ ധീരമായ തീരുമാനത്തിലൂടെയാണ്. ഇതിന് Read More…

Featured Good News

അമ്മയ്ക്കൊപ്പം വിനോദയാത്ര പോകൂ… 10,000 രൂപയും അവധിയും! ഈ CEO ‘അടിപൊളിയാണ്’ എന്ന് ജീവനക്കാർ

മാതൃദിനമായ ഇന്ന് (മെയ് 10) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിഇഒ തന്റെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. മാർക്കറ്റിംഗ്, പിആർ മേഖലയിൽ പ്രവർത്തിക്കുന്ന രജത് ഗ്രോവർ എന്ന യുവസംരംഭകനാണ് തന്റെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും 10,000 രൂപ അലവൻസും പ്രഖ്യാപിച്ചത്. ആധുനിക ജീവിതത്തിരക്കുകൾക്കിടയിൽ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. Read More…

Featured Fitness

രേണു സിദ്ധുവിന്റെ വർക്കൗട്ട് വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ, ജിമ്മിൽ ഈ മുത്തശ്ശി പുലിയാണ് !

അഹമ്മദാബാദിൽ താമസിക്കുന്ന 65 കാരിയായ റെണു സിദ്ധുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സാധാരണയായി അറുപതുകൾ കഴിഞ്ഞാൽ പലരും വ്യായാമത്തിലും ഫിറ്റ്നസിലും അലസത കാണിക്കുമ്പോൾ, റെണു അതിന്റെ നേരേ വിപരീതമാണ് ചെയ്യുന്നത്. ദിവസവും കൃത്യമായി വ്യായാമം ചെയ്യുകയും ആരോഗ്യത്തെ മുൻഗണന നൽകുകയും ചെയ്യുന്ന അവളുടെ ജീവിതശൈലി പലർക്കും പ്രചോദനമാകുകയാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് റെണു തന്റെ കഠിനമായ വ്യായാമ രീതികൾ കാണിച്ചത്. ശരീരശക്തി, ബാലൻസ്, ശരീരഭംഗി എന്നിവ നിലനിർത്താൻ സഹായിക്കുന്ന വിവിധ പരിശീലനങ്ങളാണ് അവൾ ചെയ്യുന്നത്. Read More…