വിരാട് കോഹ്‌ലി, പ്രിയങ്ക ചോപ്ര, ടെയ്‌ലർ സ്വിഫ്റ്റ്, കൈലി ജെന്നർ തുടങ്ങി നിരവധി പ്രമുഖരുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഒറ്റരാത്രികൊണ്ട് ദശലക്ഷക്കണക്കിന് കുറവ് രേഖപ്പെടുത്തി. 2026-ലെ “ഗ്രേറ്റ് പർജ്” (Great Purge) എന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും പുറമെ സാധാരണക്കാരായ ഉപയോക്താക്കൾക്കും വലിയ തോതിൽ ഫോളോവേഴ്സിനെ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ, ബോട്ട് അക്കൗണ്ടുകൾ (Bots), ദീർഘകാലമായി ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എന്നിവ ഇൻസ്റ്റാഗ്രാം നീക്കം ചെയ്തതാണ് ഈ കുറവിന് Read More…
Month: May 2026
എന്താണ് ഹന്റാവൈറസ്? ഇന്ത്യയ്ക്ക് ഭീഷണിയാകുമോ ഈ ‘എലിപ്പനി’ വൈറസ്?
അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹന്റാവൈറസ് (Hantavirus) കേസുകൾ ലോകമെമ്പാടും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കോവിഡ് മഹാമാരിയുടെ ഓർമ്മകൾ നിലനിൽക്കുന്നതിനാൽ, ഈ വൈറസ് ഇന്ത്യയ്ക്ക് എത്രത്തോളം ഭീഷണിയാണെന്നും ഇത് കോവിഡിനേക്കാൾ അപകടകാരിയാണോ എന്നുമുള്ള ചർച്ചകൾ സജീവമാണ്. ഹന്റാവൈറസ് പ്രധാനമായും എലികളിലൂടെയും മറ്റ് കരണ്ടുതീനി ജീവികളിലൂടെയുമാണ് പകരുന്നത്. ഇവയുടെ ഉമിനീർ, മൂത്രം, വിസർജ്യം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയോ അല്ലെങ്കിൽ ഇവ കലർന്ന പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയോ ആണ് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത്. കോവിഡ് പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് വേഗത്തിൽ പടരില്ല എന്നതാണ് Read More…
ആൻഡ്രോയിഡ് ഉപയോക്താക്കൾ ജാഗ്രതൈ! ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി, കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പ്
നിങ്ങൾ ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നയാളാണെങ്കിൽ ഈ വാർത്ത ശ്രദ്ധിക്കുക. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സ്മാർട്ട്‌ഫോണുകളെ ബാധിക്കുന്ന അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയെക്കുറിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രമുഖ ചിപ്‌സെറ്റ് നിർമ്മാതാക്കളായ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ പ്രോസസറുകളിൽ കണ്ടെത്തിയ തകരാറുകളാണ് ഈ ഭീഷണിക്ക് കാരണം. പ്രീമിയം ഫോണുകൾ മുതൽ ബജറ്റ് ഫോണുകൾ വരെ ഉപയോഗിക്കുന്ന സ്നാപ്ഡ്രാഗൺ 8 സീരീസ്, 7 സീരീസ്, 6 സീരീസ്, 4 സീരീസ് തുടങ്ങി Read More…
ഡ്രൈവർമാരുടെ പേടിസ്വപ്നമായ ചോങ്കിങ്ങിലെ ‘ജിഗ്‌സാഗ്’ പാത ! ഭയപ്പെടുത്തുന്ന 18 ഹെയർപിൻ വളവുകൾ!
വുക്സിയിലെ ‘ടോക്കൺ സ്റ്റോൺ റോഡ്’ എന്ന് വിളിക്കപ്പെടുന്ന ലിങ്‌പായ്ഷി റോഡ്, ഡ്രൈവര്‍മാര്‍ക്ക് കണ്ണിമയ്ക്കാൻ പോലും സമ്മതിക്കാത്ത 18 ഹെയർപിൻ വളവുകളുള്ള അതീവ അപകടകരമായ ഒന്നാണ്. നദികൾക്ക് നടുവിലൂടെയുള്ള പാലങ്ങളും മലനിരകൾക്ക് മുകളിലൂടെയുള്ള ആകാശപാതകളും ഉൾപ്പെടെ ലോകത്തിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ചൈനയ്ക്കുണ്ടെങ്കിലും, വെല്ലുവിളികളുടെ കാര്യത്തിൽ ഈ റോഡ് മുന്നിലാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വുക്സി കൗണ്ടിയിൽ രണ്ട് വലിയ മലയിടുക്കുകൾക്കിടയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഇത് ടിയാൻ പിങ് എന്ന ചെറിയ ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. Read More…
18 വയസ്സ് കൂടുതലുള്ള മുസ്ലീം യുവാവുമായുള്ള വിവാഹം, വേര്‍പിരിയല്‍, മകൾ ഉൾവലിഞ്ഞു പോയി; മനസ്സ് തുറന്ന് തനാസ് ഇറാനി
നടി തന്നാസ് ഇറാനി തന്റെ ആദ്യ വിവാഹം, വിവാഹമോചനം, അത് തന്റെ മകളിൽ ഉണ്ടാക്കിയ ആഘാതം എന്നിവയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണിപ്പോള്‍. തന്നാസിനേക്കാൾ 18 വയസ്സ് കൂടുതലുള്ള ഒരു മുസ്ലിം വ്യക്തിയെയാണ് അവർ ആദ്യം വിവാഹം കഴിച്ചത്. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് വേണ്ട സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും തന്നാസ് ഓർക്കുന്നു. എന്നാൽ 20-ാം വയസ്സിൽ വിവാഹിതയായ തനിക്ക് കൂടുതൽ ആഘോഷങ്ങള്‍ക്കും യാത്രകള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഭര്‍ത്താവുമായുള്ള മാനസികമായ ഈ പൊരുത്തക്കേടാണ് എട്ടു വർഷം നീണ്ട ആ ബന്ധം തകരാൻ കാരണമായത്. Read More…
കൈയില്ലാത്ത സഹപാഠിക്ക് അന്നമൂട്ടി കുരുന്നുമാലാഖ; 5വയസ്സുകാരിയുടെ വീഡിയോ വൈറൽ, കണ്ണുനിറയ്ക്കും ഈ കാഴ്ച
മനുഷ്യത്വവും സഹാനുഭൂതിയും സ്നേഹവുമെല്ലാം ലോകത്തിന് അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഏവരുടെയും മനം കവരുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൈകളില്ലാതെ ജനിച്ച തന്റെ സഹപാഠിയെ ഊട്ടുവാൻ സഹായിക്കുന്ന അഞ്ചു വയസ്സുകാരിയുടെ വീഡിയോയാണിത്. സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് മറ്റ് കുട്ടികൾ ചുറ്റും നിൽക്കുമ്പോൾ, ആ പെൺകുട്ടി വളരെ ക്ഷമയോടെ ആൺകുട്ടിക്ക് സ്പൂൺ ഉപയോഗിച്ച് ഭക്ഷണം നൽകുന്നത് വീഡിയോയിൽ കാണാം. ഭക്ഷണം നൽകിയ ശേഷം അവന്റെ മുഖം മൃദുവായി തുടച്ചു കൊടുക്കുന്ന അവളിലെ സ്നേഹമാണ് ഈ വീഡിയോയെ കൂടുതൽ Read More…
മരിച്ചതറിയാതെ അമ്മയുടെ മൃതദേഹത്തിന്3 ദിവസം കാവലിരുന്ന് മാനസികവെല്ലുവിളി നേരിടുന്ന മകന്‍
കോട്ടയം മാങ്ങാനത്ത് അമ്മ മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന മകൻ മൃതദേഹത്തിന് മൂന്നുദിവസത്തോളം കാവലിരുന്ന സംഭവം നാടിനെ നൊമ്പരപ്പെടുത്തി. സർവേ ഡിപ്പാർട്ട്‌മെന്റിൽനിന്നു വിരമിച്ച ഭാനുമതി (80) ആണ് വീടിനുള്ളിൽ മരിച്ചത്. ഇവരുടെ ഏക മകൻ പ്രവീൺ (40) ആണ് മൃതദേഹത്തിനൊപ്പം കഴിഞ്ഞിരുന്നത്. ദിവസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ പ്രവീൺ പുറത്തുള്ളവർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖമായി കിടക്കുകയാണെന്ന് മാത്രമാണ് മറുപടി നൽകിയിരുന്നത്. വീട്ടിൽനിന്ന് അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസികൾക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്. തുടർന്ന് ഇവർ വാർഡ് മെമ്പറെയും Read More…
പോക്സോ കേസ് പേടിച്ചു പ്രതി താക്കോൽ വിഴുങ്ങി; 10 കിലോ പഴം തീറ്റിച്ചു പോലീസ്, ഒടുവിൽ സംഭവിച്ചത്!
ബെംഗളൂരുവിലെ മാദനനായകനഹള്ളി പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവരുന്നത് വിചിത്രമായ ഒരു വാർത്ത. കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനിടെ പ്രതിയായ യുവാവ് ലോക്കർ കീ വിഴുങ്ങി. ഗംഗോണ്ടനഹള്ളിയിൽ നിന്ന് പെൺകുട്ടിയെ കാണാതായ കേസിൽ പോലീസ് പിടികൂടിയ കാർത്തിക് എന്ന രാമു ആണ് ഈ കൃത്യം ചെയ്തത്. ഏപ്രിൽ 24-നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ പോക്സോ (POCSO) നിയമപ്രകാരം കേസെടുക്കുമെന്ന് Read More…
‘സ്വന്തം ഭാര്യ പോലും ഗണേഷിന് വോട്ട് ചെയ്തില്ല; മുൻമന്ത്രിക്ക് മദമിളകി’ – ജ്യോതികുമാർ ചാമക്കാല
പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല രംഗത്തെത്തി. ആന ഉടമ സംഘം പ്രസിഡന്റായ ഗണേഷ് കുമാർ മദമിളകിയ അവസ്ഥയിലാണെന്നും പത്തനാപുരത്തെ ജനങ്ങളെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും ചാമക്കാല പരിഹസിച്ചു. സ്വന്തം ഭാര്യ പോലും വോട്ട് ചെയ്യാൻ വരാത്ത സാഹചര്യത്തിൽ എന്തിനാണ് ഇത്തരം അർത്ഥശൂന്യമായ കാര്യങ്ങൾ പറയുന്നതെന്നും തോൽവിയിലെ ജാള്യം മറയ്ക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ Read More…









