ബാർസിലോന, ഏപ്രിൽ 1: സ്പെയിനും ഈജിപ്തും തമ്മിൽ നടന്ന പ്രീ-വേൾഡ് കപ്പ് സൗഹൃദ മത്സരത്തിനിടെ കാണികളിൽ ചിലർ മതപരമായ അധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാൽ. താനൊരു മുസ്ലിമാണെന്നും സ്റ്റേഡിയത്തിൽ കാണികൾ കാണിച്ച പെരുമാറ്റം അനാദരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് യമാൽ പറഞ്ഞു. മാർച്ച് 31-ന് ആർ.സി.ഡി.ഇ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും കളിക്ക് പുറത്തെ വിവാദങ്ങളാണ് ചർച്ചയായത്. മത്സരം തുടങ്ങുന്നതിന് മുമ്പ് ഈജിപ്തിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ ഒരു Read More…
Month: April 2026
രാഷ്ട്രീയ ശത്രുക്കളെ തീർക്കാൻ വാടകക്കൊലയാളി; മാസപ്പടി 12 കോടി, മുൻ യുഎസ് സൈനികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) വേണ്ടി യെമനിൽ കൊലപാതകങ്ങൾ നടത്തുന്നതിനായി മുൻ അമേരിക്കൻ സൈനികൻ പ്രതിമാസം 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടിയിലധികം രൂപ) കൈപ്പറ്റിയതായി റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, എബ്രഹാം ഗോളൻ എന്ന മുൻ സൈനികനാണ് യു.എ.ഇക്ക് വേണ്ടി വാടകക്കൊലയാളിയായി പ്രവർത്തിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ചത്. 2015-ൽ തന്നെ വധിക്കാൻ യു.എ.ഇ വാടകയ്ക്ക് എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നതായി യെമനിലെ രാഷ്ട്രീയ നേതാവായ അൻസാഫ് അലി മായോ ആരോപിക്കുന്നു. തങ്ങളെ Read More…
മത്സരങ്ങളില്ലെങ്കിലും മാസ് , ഫിറ്റ്നസ്സിലും ബാറ്റിംഗിലും ‘ക്ലാസ്’; രോഹിത്തിന്റെ തയ്യാറെടുപ്പിൽ വിസ്മയിച്ച് ജയവർധനെ!
ഐപിഎൽ 2026-ൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി രോഹിത് ശർമ്മയുടെ തയ്യാറെടുപ്പുകളെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസ് മുഖ്യ പരിശീലകൻ മഹേല ജയവർധനെ രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മത്സരക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നിട്ടും, കൃത്യമായ പ്ലാനിംഗിലൂടെയും കഠിനാധ്വാനത്തിലൂടെയും രോഹിത് മികച്ച ഫോമിലേക്ക് തിരിച്ചെത്തിയെന്ന് അദ്ദേഹം പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 38 പന്തിൽ 78 റൺസ് നേടി രോഹിത് തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. രോഹിത്തിന്റെ ശാരീരികക്ഷമതയെയും ബാറ്റിംഗ് മികവിനെയും കുറിച്ച് ജയവർധനെ വാചാലനായി. മത്സരങ്ങൾ Read More…
‘എവിടെയാണ് മാഡം ലവ് ജിഹാദ്? 10 വോട്ടിനായി മത സൗഹാർദത്തെ തള്ളിപറയല്ലേ ‘ ശ്രീലേഖയുടെ പ്രസംഗത്തിനെതിരെ രാഹുൽ ഈശ്വർ
തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ ഐപിഎസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ ഹിന്ദു പാർലമെന്റ് നേതാവ് രാഹുൽ ഈശ്വർ രംഗത്തെത്തി. കേരളത്തിൽ ‘ലവ് ജിഹാദ്’ ഉണ്ടെന്ന ശ്രീലേഖയുടെ വാദം മതസൗഹാർദ്ദം തകർക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചുരുങ്ങിയ വോട്ടിന് വേണ്ടി നാടിന്റെ ഒരുമ ഇല്ലാതാക്കരുതെന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ശാസ്തമംഗലത്ത് നടന്ന പരിപാടിയിലായിരുന്നു മുൻ ഡിജിപിയായ ശ്രീലേഖ സർക്കാരിനെതിരെ രൂക്ഷവിമർശനം നടത്തിയത്. സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുമ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഇതുകാരണം സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർ Read More…
ചെന്നൈയിലും ‘ചേട്ടൻ’ നേരത്തേ മടങ്ങി; രണ്ടാം ഓവറില് സഞ്ജു ഏഴു റൺസെടുത്ത് പുറത്ത്, നിരാശപ്പെടുത്തി താരം
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിലെ രണ്ടാം മത്സരത്തിലും മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തി. ചെന്നൈയുടെ സ്വന്തം മൈതാനത്ത് നടന്ന പോരാട്ടത്തിൽ ഏഴ് പന്തിൽ ഏഴ് റൺസ് മാത്രമെടുത്ത് സഞ്ജു പുറത്തായി. സേവ്യർ ബാർട്ലെറ്റ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്സിമ്രൻ സിങ്ങിന് ക്യാച്ച് നൽകുകയായിരുന്നു താരം. മഞ്ഞ ജഴ്സിയിലെ ആദ്യ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. അന്ന് രാജസ്ഥാൻ റോയൽസിനെതിരെ ഏഴ് പന്തിൽ ആറ് റൺസ് എടുത്ത് നിൽക്കെ Read More…
‘നീ പോ മോനെ റെഡ്ഡി, ശമ്പളം മുടക്കുന്ന സർക്കാരിൽനിന്ന് എന്തു പഠിക്കാൻ?’: രേവന്ത് റെഡ്ഡിക്ക് ചുട്ട മറുപടിയുമായി പിണറായി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സ്വന്തം വീഴ്ചകൾ മറച്ചുപിടിക്കാനാണ് രേവന്ത് റെഡ്ഡി കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും പരിഹസിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രചാരണ യോഗത്തിനിടെ ‘നീ പോ മോനെ വിജയാ’ എന്ന് രേവന്ത് റെഡ്ഡി പിണറായി വിജയനെ പരിഹസിച്ചിരുന്നു. ശമ്പളവും പെൻഷനും കൃത്യമായി നൽകാൻ കഴിയാത്ത ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയൻ Read More…
എയ്ഡ്സാണെന്ന് പറഞ്ഞിട്ടും നിര്ത്തിയില്ല; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; കത്തിമുനയില് യുവതി നേരിട്ടത് ക്രൂര പീഡനം
ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിലുള്ള മാച്ചർല ടൗണിൽ സർക്കാർ ഉദ്യോഗസ്ഥയായ 35 വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. വീട്ടിൽ ഒറ്റയ്ക്കായിരുന്ന എച്ച്ഐവി ബാധിതയായ യുവതിയെ കെട്ടിയിട്ടാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഏപ്രിൽ 2-ന് ഉച്ചയ്ക്ക് വെള്ളം ചോദിച്ചാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. അകത്ത് കടന്ന ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. താൻ എയ്ഡ്സ് ബാധിതയാണെന്ന് യുവതി അറിയിച്ചതോടെ, പ്രതി അങ്ങേയറ്റം ക്രൂരമായി പെരുമാറുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ Read More…
ബി.ജെ.പി സഹയാത്രികർക്ക് പരോക്ഷ മുന്നറിയിപ്പുമായി ‘ദീപിക’ മുഖപ്രസംഗം, യൂദാസ് കെട്ടിഞാന്നു ചത്തു, ഭരണകൂടത്തിന്റെ വെള്ളിനാണയങ്ങൾ വേണ്ട
യേശുവിന്റെ ക്രൂശീകരണവും യൂദാസിന്റെ വഞ്ചനയും ആത്മഹത്യയും പരാമർശിച്ചുകൊണ്ട് ബി.ജെ.പി അനുഭാവികളായ ക്രൈസ്തവർക്ക് പരോക്ഷ മുന്നറിയിപ്പുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ദീപിക’ രംഗത്തെത്തി. ദുഃഖവെള്ളി ദിനത്തിലെ എഡിറ്റോറിയലിലൂടെയാണ് ഒറ്റുകാരെ രൂക്ഷമായ ഭാഷയിൽ സഭ വിമർശിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ ഭരണകൂടങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒറ്റുകാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ശേഷം യൂദാസ് ആത്മഹത്യ ചെയ്ത ചരിത്രം ഇതിന് തെളിവാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. സീസറിന്റെ ശത്രുവായും രാജ്യദ്രോഹിയായും മുദ്രകുത്തിയാണ് അന്ന് ക്രിസ്തുവിനെ വിചാരണ ചെയ്തത്. ഇന്നും എതിർസ്വരമുയർത്തുന്നവരെ കുരിശിലേറ്റാൻ ഉപയോഗിക്കുന്ന Read More…
യുവതിക്കു നേരേ ലൈംഗികാതിക്രമം; അക്രമികൾക്ക് നേരെ മലയാളി വെടിയുതിർത്തു; ഒരാൾ മരിച്ചു
മുംബൈയിൽ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഘത്തിനു നേരെ മലയാളി വെടിയുതിർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. താനെയിലെ മുബ്രയിൽ ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൽ കരസേനയിലെ മുൻ ഉദ്യോഗസ്ഥനായ ജയൻ ശിവാനന്ദൻ നായരെ (51) പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അക്ബർ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ പരുക്കുകളോടെ ചികിത്സയിലാണ്. താൻ സഹോദരിയെപ്പോലെ കരുതുന്ന യുവതിയെ ഇവർ പീഡിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് താൻ ഇടപെട്ടതെന്നാണ് Read More…









