കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു. ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും Read More…
Month: April 2026
അല്‍മയെ വെട്ടിക്കൊന്നത് പള്ളിയിലെ പ്രാര്‍ഥനാ സമയത്ത്; ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി, സംശയരോഗവും നിരാശയും വില്ലനായി
നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗവും കുട്ടികളില്ലാത്തതിലുള്ള വിഷമവുമാണെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താനായി വിഷ്ണു ഒരാഴ്ച മുൻപേ വെട്ടുകത്തി വാങ്ങി വീട്ടിൽ കരുതിയിരുന്നതായി മൊഴിയുണ്ട്. പുറംലോകം വിവരം അറിയാതിരിക്കാനും ആരും തടയാതിരിക്കാനുമാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർഥനാ സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞദിവസം രാവിലെ അല്‍മയെ കൊലപ്പെടുത്തിയ ശേഷം വിഷ്ണു തന്നെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. നവമാധ്യമങ്ങളിൽ സജീവമായിരുന്ന അൽമയുടെ രീതികളോട് വിഷ്ണുവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഈ തർക്കങ്ങളാണ് ഒടുവിൽ Read More…
പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യംകുറിച്ച് രാജസ്ഥാൻ റോയൽസ്, ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ചറി
ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ Read More…
സജി ലഹരിക്ക് അടിമ, കൊലയില്‍ കുറ്റബോധമില്ല, വീട്ടിൽ മാംസം പാകംചെയ്ത് കഴിച്ചു; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത
ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സജി വീട്ടിലിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരിക്കടിമയായ സജി മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ഒരിക്കൽ സഹോദരനുമായുള്ള തർക്കം തടയാൻ വന്ന അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി സിനി വെളിപ്പെടുത്തി. ക്രൂരമായ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ സജി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന സിനി, വർഷങ്ങൾക്ക് Read More…
ജീവന് യാചിച്ച് ഡ്രൈവര്‍, അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് കുപ്പികൾ കടത്തി നാട്ടുകാർ; വീഡിയോ വൈറൽ
മനുഷ്യത്വം മരവിച്ച ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. അപകടത്തിൽപ്പെട്ട് ചോരയൊലിപ്പിച്ചു കിടക്കുന്ന ഡ്രൈവർ സഹായത്തിനായി നിലവിളിക്കുമ്പോഴും, അതൊന്നും വകവെക്കാതെ ലോറിയിലുണ്ടായിരുന്ന ശീതളപാനീയങ്ങൾ മോഷ്ടിക്കാൻ തിരക്ക് കൂട്ടുന്ന ജനക്കൂട്ടത്തെ വീഡിയോയിൽ കാണാം. സംഭവം നടന്ന സ്ഥലം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ദൃശ്യങ്ങൾ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഒരു ബൈപാസ് റോഡിൽ ശീതളപാനീയങ്ങളുമായി വന്ന ലോറി മറിഞ്ഞതാണ് അപകടത്തിന്റെ തുടക്കം. റോഡാകെ കുപ്പികൾ ചിതറിക്കിടക്കുകയായിരുന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഡ്രൈവറെ സഹായിക്കുന്നതിന് പകരം, അവിടെ തടിച്ചുകൂടിയ ആളുകൾ പെട്ടികളും Read More…
ചുവപ്പ് കാർഡിന് പിന്നാലെ എതിർ താരത്തെ ഇടിച്ച് വീഴ്ത്തി ഗോൾകീപ്പർ; വൻ കൂട്ടത്തല്ല് – വീഡിയോ
സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ റിയൽ സരഗോസയും ഹ്യൂസ്കയും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സരഗോസ ഗോൾകീപ്പർ എസ്തബാൻ ആൻഡ്രാഡ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ എതിർതാരത്തെ ഇടിച്ചുവീഴ്ത്തിയതാണ് മൈതാനത്ത് വലിയ സംഘർഷത്തിന് കാരണമായത്. ഹോർഹെ പുലിഡോ എന്ന താരത്തെ ഫൗൾ ചെയ്തതിനാണ് അർജന്റീനക്കാരനായ ആൻഡ്രാഡയ്ക്ക് റെഫറി ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ഇതിൽ പ്രകോപിതനായ ആൻഡ്രാഡ മൈതാനത്തിലൂടെ ഓടിച്ചെന്ന് പുലിഡോയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെയും കളിക്കാർ തമ്മിൽ വലിയ കൂട്ടത്തല്ല് Read More…
‘ഹിന്ദി പറയാന്‍ അറിയാത്ത സീതയോ? സായി പല്ലവിക്കെതിരെ സൈബർ ആക്രമണം
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന ചിത്രത്തിൽ സീതാദേവിയായി വേഷമിടുന്ന നടി സായ് പല്ലവിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. തന്റെ പുതിയ ചിത്രമായ ‘ഏക് ദിൻ’ എന്ന സിനിമയുടെ പ്രൊമോഷൻ പരിടിക്കിടെ തനിക്ക് ഹിന്ദി അത്ര വശമില്ലെന്ന് സായ് പല്ലവി തുറന്നു പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മുംബൈയിൽ നടന്ന പരിപാടിയിൽ കാണികളോട് ഹിന്ദിയിൽ സംസാരിക്കാൻ താരം ബുദ്ധിമുട്ടിയതോടെയാണ് ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്തെത്തിയത്. അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും സംസാരിക്കാൻ അറിയാത്ത ഒരാളെ Read More…
റോഡില്ല, വൈദ്യുതിയില്ല; 144 വർഷം മുൻപുള്ള കേദാർനാഥിന്റെ ചിത്രം പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര- അപൂർവ്വ ചിത്രം
ഈ വർഷത്തെ കേദാർനാഥ് യാത്രയ്ക്ക് തുടക്കമായ പശ്ചാത്തലത്തിൽ, 144 വർഷം പഴക്കമുള്ള കേദാർനാഥ് ക്ഷേത്രത്തിന്റെ അപൂർവ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവാൻ ശിവന്റെ ഈ പുണ്യസങ്കേതം ശീതകാലത്തിന് ശേഷം തീർത്ഥാടകർക്കായി വീണ്ടും തുറന്നിരിക്കുകയാണ്. യാത്ര ആരംഭിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഏപ്രിൽ 26-ന് എക്സിലൂടെയാണ് (ട്വിറ്റർ) മഹീന്ദ്ര ഈ ചിത്രം പങ്കുവെച്ചത്. 1882-ൽ എടുത്ത ഈ ചിത്രം കേദാർനാഥ് ധാമിന്റേതായി Read More…
ഇത് മരണക്കളി ! ഹെൽമെറ്റില്ലാതെ ആറ് കുട്ടികൾ സ്കൂട്ടറിൽ; ബംഗളൂരു റോഡിലെ നടുക്കുന്ന ദൃശ്യം; “മാതാപിതാക്കളെ അറസ്റ്റ് ചെയ്യൂ”
ബെംഗളൂരുവിലെ തിരക്കേറിയ റോഡിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ അപകടകരമായി യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. ഏപ്രിൽ 26-ന് രാവിലെ ഗോരിപാളയത്തിന് സമീപമുള്ള പടരായനപുര മെയിൻ റോഡിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്രേയസ് എന്ന വ്യക്തിയാണ് തന്റെ യാത്രയ്ക്കിടെ കണ്ട ഈ ദൃശ്യങ്ങൾ എക്സിലൂടെ (ട്വിറ്റർ) പങ്കുവെച്ചത്. ഏകദേശം 10 മുതൽ 12 വയസ്സ് വരെ മാത്രം പ്രായം തോന്നിക്കുന്ന ആറ് കുട്ടികളാണ് ഒരു സ്കൂട്ടറിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. Read More…









