ന്യൂഡൽഹി: പാറ്റ! നമ്മുടെ വീടിന്റെ ഏതെങ്കിലും മൂലയിലോ പൈപ്പുകൾക്കിടയിലോ ഇതിനെ കണ്ടാൽ ഉടൻ തന്നെ ആ സ്ഥലം വൃത്തിയാക്കിയില്ലെങ്കിൽ നമുക്ക് സമാധാനം ലഭിക്കില്ല. അത്രയേറെ അറപ്പോടെയും വെറുപ്പോടെയുമാണ് നാം ഈ ജീവിയെ നോക്കിക്കാണുന്നത്. എന്നാൽ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ആളുകൾ പാറ്റകളെ വളരെ രുചിയോടെ ആഹാരമാക്കുന്നു എന്ന് കേട്ടാൽ വിശ്വസിക്കാനാകുമോ? ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള സിചാങ് നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ പാറ്റ ഫാം പ്രവർത്തിക്കുന്നത്. ഒരു ഔഷധ നിർമ്മാണ കമ്പനിയുടെ കീഴിലുള്ള ഈ ഫാമിൽ പ്രതിവർഷം Read More…
Month: April 2026
‘ എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാർ, അച്ഛനെയും കൊല്ലണം’: കണ്ണൂരിൽ അമ്മയെ കൊന്ന യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കണ്ണൂർ∙ കണ്ണൂർ കേളകത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ യുവാവ് അയൽവാസിയോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ . തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്നും ഇനി അവർ ഉപദേശിക്കേണ്ടെന്നും ക്രിസ്റ്റി പറഞ്ഞതായി അയൽവാസിയായ നിപുൻ വെളിപ്പെടുത്തി. അമ്മ ഗീതമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛനെയും വകവരുത്തണമെന്നു ക്രിസ്റ്റി പറഞ്ഞിരുന്നതായും നിപുൻ പറഞ്ഞു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ മകൻ ക്രിസ്റ്റി ദാരുണമായി കൊലപ്പെടുത്തിയത്. രാത്രി പത്ത് മണിയോടെ Read More…
വൈഭവിന്റെ സെഞ്ചുറിക്ക് സൺറൈസേഴ്സിന്റെ മറുപടി; 18.3 ഓവറിൽ ജയം, രാജസ്ഥാൻ റോയൽസിനു മൂന്നാം തോൽവി
ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ചറി പാഴായി. കൂറ്റൻ സ്കോർ ഉയർത്തിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയത്. രാജസ്ഥാൻ മുന്നോട്ടുവെച്ച 229 റൺസ് എന്ന വലിയ ലക്ഷ്യം ഒൻപത് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. ഇതോടെ ഈ സീസണിലെ തങ്ങളുടെ മൂന്നാം തോൽവിയാണ് രാജസ്ഥാൻ സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടെയും Read More…
‘എനിക്ക് നിന്നെ കണ്ടിട്ട് വികാരം വരുന്നില്ല’ എന്ന് ടെക്കി വരന്; ജീവനൊടുക്കി പ്രതിശ്രുതവധു
വിവാഹത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാനസിക ക്രൂരതയെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ താമസിക്കുന്ന രെഹനയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ വരൻ ഷാജഹാനെയും ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന്റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി 15-നായിരുന്നു ഇവരുടെ നിക്കാഹ് നടന്നത്. ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ ഇരുവരും ഫോൺ വിളികളിലൂടെയും വീഡിയോ കോളുകളിലൂടെയും വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാൽ മൂന്നാഴ്ച മുൻപ് ഷാജഹാന്റെ പെരുമാറ്റത്തിൽ പെട്ടെന്ന് Read More…
‘എത്ര വലിയ അവാർഡ് വാങ്ങിച്ചെങ്കിലും ഒരുനാൾ പിടിക്കപ്പെടും’: സജ്നയുമായുള്ള ബന്ധം തകർന്നതിൽ ഒളിയമ്പുമായി ഫിറോസ് ഖാൻ
സജ്ന നൂറുമായുള്ള വിവാഹബന്ധം തകരാൻ കാരണം മൂന്നാമതൊരാളുടെ ഇടപെടലാണെന്ന ഗൗരവകരമായ ആരോപണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ രംഗത്തെത്തി. വികൃതമായ ലൈംഗിക വൈകൃതങ്ങളും ക്രൂരമനോഭാവവുമുള്ള ചിലർ ഇവിടെ ഒളിച്ചുരസിക്കുന്നുണ്ടെന്നും, എത്ര വലിയ പദവിയിൽ ഇരിക്കുന്നവരാണെങ്കിലും ഒരുനാൾ അവർ പിടിക്കപ്പെടുമെന്നും ഫിറോസ് മുന്നറിയിപ്പ് നൽകുന്നു. സിനിമയിലോ മറ്റോ വലിയ അവാർഡുകൾ വാങ്ങി ഉന്നതനിലയിൽ നിൽക്കുന്ന ഒരാളാണ് തന്റെ ദാമ്പത്യം തകർത്തതെന്ന സൂചന ഫിറോസ് നൽകുന്നുണ്ടെങ്കിലും അയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ തങ്ങൾക്കിടയിൽ മൂന്നാമതൊരാൾ ഇല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിഞ്ഞതെന്നുമായിരുന്നു Read More…
ഇതെന്താ സർക്കസോ അതോ കല്യാണമോ? ഹോവർബോർഡിൽ ഭക്ഷണം വിളമ്പുന്ന യുവതികളുടെ വീഡിയോ വൈറൽ!
ഇന്ത്യൻ വിവാഹങ്ങൾ അവയുടെ ആഡംബരത്തിന് പേരുകേട്ടതാണ്. എന്നാൽ സോഷ്യൽ മീഡിയയുടെ കാലത്ത് വെറുമൊരു പ്രദർശനത്തിന് വേണ്ടി മാത്രം സംഘടിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങൾ ഇന്ന് വിവാഹങ്ങളിൽ പതിവായിരിക്കുകയാണ്. അത്തരത്തിലൊന്നാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു ആഡംബര വിവാഹത്തിൽ അതിഥികൾക്ക് ഭക്ഷണവും പാനീയങ്ങളും വിളമ്പാൻ സ്ത്രീകൾ ഹാവർബോർഡുകളിൽ (Hoverboards) സഞ്ചരിക്കുന്ന കാഴ്ചയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. തിളങ്ങുന്ന വസ്ത്രങ്ങളും സ്നീക്കേഴ്സും ധരിച്ച്, ഹാവർബോർഡിൽ ബാലൻസ് ചെയ്ത് ട്രേയുമായി അതിഥികൾക്കിടയിലൂടെ നീങ്ങുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചില പെൺകുട്ടികൾ ഹാവർബോർഡിൽ Read More…
ഇന്ത്യക്കാർ എല്ലാവരും പ്രീ-ഡയബറ്റിക്!”; അപ്പോളോ ഡോക്ടറുടെ മുന്നറിയിപ്പിന് പിന്നിലെ ഗൗരവം എന്ത്?
ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിക്കവരിലും തങ്ങൾ പോലുമറിയാതെ ‘പ്രീ-ഡയബറ്റിസ്’ (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരിശോധനയിലൂടെ അല്ലെന്ന് തെളിയിക്കപ്പെടുന്നത് വരെ ഓരോ ഇന്ത്യക്കാരനും പ്രീ-ഡയബറ്റിസ് ഉള്ളവരാണെന്ന് കരുതണമെന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ പ്രസ്താവന ഏറെ ഗൗരവകരമാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ പതുക്കെ വർദ്ധിക്കുന്നതിനാൽ പലപ്പോഴും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് തിരിച്ചറിയപ്പെടുന്നത്. കുട്ടിക്കാലം മുതൽക്കേയുള്ള ശീലങ്ങളാണ് പ്രമേഹ പ്രതിരോധത്തിൽ ഏറ്റവും നിർണ്ണായകം. ഒരു കുട്ടി ജനിക്കുന്നതിന് മുൻപ്, അമ്മയുടെ Read More…
ആറിലൊരാൾക്ക് പ്രശ്നം; കുറയുന്ന പ്രത്യുൽപാദന ശേഷി; വില്ലനാകുന്നത് നമ്മുടെ ജീവിതശൈലിയോ?
ലോകമെമ്പാടുമുള്ള ആറിലൊരാൾ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലെ ബീജത്തിന്റെ കുറഞ്ഞ അളവ്, ബീജങ്ങളുടെ ഘടനയിലുള്ള വ്യത്യാസങ്ങൾ, ചലനശേഷിക്കുറവ് എന്നിവയും സ്ത്രീകളിൽ അണ്ഡാശയങ്ങൾ, ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ എന്നിവയുമായി ബന്ധപ്പെട്ട തകരാറുകളും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇതിന് പ്രധാന കാരണമാകുന്നത്. 2026-ലെ കണക്കനുസരിച്ച്, ആധുനിക ജീവിതശൈലിയും പരിസ്ഥിതി മലിനീകരണവുമാണ് ഈ അവസ്ഥ ഇത്രത്തോളം വർദ്ധിപ്പിക്കുന്നത്. വൈകി വിവാഹം കഴിക്കുന്നതും കുട്ടികൾക്കായി കാത്തിരിക്കുന്നതും വന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. പ്രായം കൂടുന്തോറും അണ്ഡത്തിന്റെയും ബീജത്തിന്റെയും Read More…
‘അനാഥ വിമാനം’; 35 വർഷം മുൻപ് അടിയന്തരമായി ലാൻഡ് ചെയ്ത ബോയിംഗ് 720 പിന്നീട് പറന്നുയരാത്തത് എന്തുകൊണ്ട്?
1991 ജൂലൈ 21-ന് കോണ്ടിനന്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ (CAPL) ഉടമസ്ഥതയിലുള്ള ഒരു ബോയിംഗ് 720 വിമാനം എൻജിൻ തകരാറിനെത്തുടർന്ന് നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി വിമാനം ഉടൻ യാത്ര തുടരാറാണ് പതിവ്, എന്നാൽ ഈ വിമാനം പിന്നീട് ഒരിക്കലും അവിടെനിന്ന് പറന്നുയർന്നില്ല. റൺവേയ്ക്ക് സമീപം പാർക്ക് ചെയ്ത വിമാനം ആഴ്ചകളും വർഷങ്ങളും കടന്ന് പതിറ്റാണ്ടുകളോളം പൊടിപിടിച്ചു കിടന്നു. 1960-ൽ പുറത്തിറങ്ങിയ ബോയിംഗ് 720 Read More…









