കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി Read More…
Month: January 2026
23 പന്തിൽ നിന്ന് 65, ശിവം ദുബെയുടെ താണ്ഡവം; കളിയുടെ ഗതി മാറ്റി റണ്ണൗട്ട്, കിവീസിന് 50 റൺസ് ജയം
വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് വന്‍ തോല്‍വി. 50 റണ്ണിനാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. തകർപ്പൻ ബാറ്റിങ്ങിലൂടെ ഓൾറൗണ്ടർ ശിവം ദുബെ ഇന്ത്യയെ മുന്നിൽനിന്നു നയിച്ചെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ വെടിക്കെട്ട് നടത്തി ശിവം ദുബെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും താരം പാതിയിൽ വീണുപോയതോട ഇന്ത്യ പരാജയം രുചിച്ചു 23 പന്തുകൾ നേരിട്ട ശിവം ദുബെ ഏഴു സിക്സുകളും മൂന്നു ഫോറുകളും ഉൾപ്പടെ 65 റൺസാണു നേടിയത്. Read More…
‘ബലാത്സംഗ രംഗത്തില്‍ ആ നടന്‍ എന്‍റെ ബ്ലൗസ് ഒക്കെ കീറി, കമലഹാസൻ രക്ഷയായി’; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് അറിയപ്പെടുന്നതെങ്കിലും ഭാഗ്യലക്ഷ്മി ഒട്ടേറെ സിനിമകളില്‍ സുപ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്. ‘ചാമരം’, ‘മാറ്റുവിന്‍ ചട്ടങ്ങളെ’, ‘സെല്ലുലോയിഡ്’, ‘പാവ’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അവര്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമാണ്. കമല്‍ ഹാസന്‍ നായകനായ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംസാരിക്കുകയാണ് ഭാഗ്യലക്ഷ്മി. ചിത്രത്തില്‍ നായകന്‍റെ പെങ്ങളുടെ റോളിലായിരുന്നു ഭാഗ്യ ലക്ഷ്മി അഭിനയിച്ചത്. ചിത്രത്തില്‍ ഒരു ബലാത്സംഗ രംഗം ഉണ്ടായിരുന്നുവെന്നും അത് റിയലിസ്റ്റിക്കായാണ് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ലൊക്കേഷനിലുണ്ടായിരുന്ന കമല്‍ Read More…
ചാറ്റ് ജിപിടി ചതിച്ചാശാനേ… ഡേറ്റിംഗ് നടത്തുന്നയാൾ വിവാഹിതനാണെന്ന് യുവതിക്ക് ചാറ്റ് ജിപിടിയുടെ മറുപടി
ന്യൂയോർക്ക് നഗരത്തിൽ അത്താഴവിരുന്നിനായി ഒത്തുകൂടിയ 27 വയസ്സുകാരിയായ ഡേറ്റിംഗ് കോച്ചും നാൽപ്പതുകാരനായ ഒരു ഫിനാൻഷ്യൽ പ്രൊഫഷണലും തമ്മിലുള്ള കൂടിക്കാഴ്ച അപ്രതീക്ഷിത സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബ്ലെയ്ൻ ആൻഡേഴ്സൺ എന്ന യുവതിയാണ്, താൻ ഡേറ്റിംഗിന് പോയ വ്യക്തിയെക്കുറിച്ചുള്ള അവിശ്വസനീയമായ കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെളിപ്പെടുത്തിയ അനുഭവം പങ്കുവെച്ചത്. ഭക്ഷണത്തിനിടയിൽ ആ വ്യക്തി സംഭാഷണത്തിന് പകരം നിരന്തരം തന്റെ ഫോൺ ഉപയോഗിക്കുകയും ചാറ്റ് ജിപിടി (ChatGPT) നൽകുന്ന മറുപടികൾ ഉറക്കെ വായിക്കുകയുമായിരുന്നു. കോക്ടെയിലുകൾ മുതൽ പൊതുവിജ്ഞാന വിവരങ്ങൾ വരെ അയാൾ Read More…
ഭർത്താവിന്റെ ‘അവിഹിതം’ സമൂഹമാധ്യമത്തിൽ പരസ്യമാക്കി, ഭാര്യ മാപ്പു പറയണമെന്ന് കോടതി; അതും വൈറലായി!
ഭർത്താവിന്റെ വിവാഹേതര ബന്ധം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ ചൈനീസ് യുവതിക്ക് ഒടുവിൽ കോടതി ഉത്തരവ് പ്രകാരം പരസ്യമായി മാപ്പു പറയേണ്ടി വന്നു. പത്തു വർഷം മുൻപ് ഗാവോ ഫേ എന്നയാളെ വിവാഹം കഴിച്ച നിയു നാ എന്ന യുവതിയാണ് തന്റെ ഭർത്താവിന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന കാര്യം തെളിവുകൾ സഹിതം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തിനായി ചെലവാക്കേണ്ട പണം ഉപയോഗിച്ച് ഭർത്താവ് കാമുകിക്ക് സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നും തന്നെ ചതിക്കുകയാണെന്നും ആരോപിച്ച നിയു, ഭർത്താവിന്റെ ജോലിസ്ഥലവും Read More…
പണി പാളിയതല്ല ! ഇവിടുത്തെ റോഡ് ഇങ്ങനെയാണ്; നാലുവരി പാത പെട്ടെന്ന് രണ്ടു വരിയാകും ! വീഡിയോ
മുംബൈയിലെ മെട്രോ ലൈൻ 9 പദ്ധതിയുടെ ഭാഗമായ മീര-ഭായന്ദറിൽ പുതുതായി നിർമ്മിച്ച ഫ്ലൈഓവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നാലു വരി പാതയായി തുടങ്ങി രണ്ടു വരി പാതയായി ചുരുങ്ങുന്ന എന്‍ജിനീയറിങ് വിസ്മയത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. യാത്രക്കാരെ അപകടത്തിലാക്കുന്ന നിര്‍മാണമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മഹാരാഷ്ട്രയായാലും മധ്യപ്രദേശായാലും, ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇത്തരം ‘അത്ഭുതങ്ങൾ’ സാധാരണമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ ഇത് നിര്‍മാണത്തിലെ Read More…
ഗൂഗിൾ മാപ്പ് നോക്കി പോയ സഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് പാഞ്ഞു കയറി, ഒഴിവായി ദുരന്തം – വീഡിയോ
റിപ്പബ്ലിക് ദിനത്തിൽ ജയ്പൂരിലെ പ്രശസ്തമായ ബിർള മന്ദിറിലുണ്ടായ അപ്രതീക്ഷിത സംഭവം ഭക്തരില്‍ പരിഭ്രാന്തി പരത്തി. ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ഒരു വിനോദസഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് കടക്കുകയും ഭക്തർ ഉപയോഗിക്കുന്ന പടവുകളിൽ കുടുങ്ങുകയുമായിരുന്നു. തിങ്കളാഴ്ച തിരക്കേറിയ സമയത്താണ് സംഭവം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയ സമയത്താണ് കാർ പ്രവേശന കവാടത്തിലൂടെ അകത്ത് കടന്ന് താഴേക്കുള്ള പടവുകളിലേക്ക് ഇറങ്ങിയത്. അബദ്ധം മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ വലിയൊരു അപകടം Read More…
യോഗി ‘കാലനേമി’യെന്ന് ശങ്കരാചാര്യര്‍,; തര്‍ക്കം, അയോധ്യ ഉദ്യോഗസ്‌ഥന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ശങ്കരാചാര്യര്‍ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് അയോധ്യ ഡെപ്യൂട്ടി ജി.എസ്.ടി. കമ്മിഷണര്‍ പ്രശാന്ത് കുമാര്‍ സിങ് രാജിസമര്‍പ്പിച്ചു. യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും നേരെയുണ്ടായ ‘അവഹേളനം’ സഹിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്. ഈ മാസം ആദ്യം നടന്ന മാഘമേളയ്‌ക്കിടെ പ്രയാഗ്‌രാജിലെ സംഗമത്തില്‍ വിശുദ്ധ സ്‌നാനം നടത്താനെത്തിയ ശങ്കരാചാര്യനെയും അനുയായികളെയും തടഞ്ഞെന്ന ആരോപണത്തോടെയാണു വിവാദം ആരംഭിച്ചത്. തിരക്കേറിയ സ്‌ഥലത്ത് അപകട സാധ്യത ഒഴിവാക്കാന്‍ മറ്റ് തീര്‍ത്ഥാടകരെപ്പോലെ Read More…
‘ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് അരിജിത് സിങ്
മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത് സിങ്(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.സല്‍മാന്‍ ഖാന്റെ ‘ബാറ്റില്‍ ഓഫ് ഗാല്‍വാന്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ ‘മാതൃഭൂമി’ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനമെത്തിയത്. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന് ഞാന്‍ നിങ്ങളോട് ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.’- അദ്ദേഹം കുറിച്ചു. ‘നല്ല Read More…









