Featured Spotlight

‘വെള്ളാപ്പള്ളിക്കെതിരെ ഉറച്ച നിലപാടെടുത്താല്‍ സതീശനൊപ്പം കേരള ജനതയുണ്ടാകും’; വൈറല്‍ കുറിപ്പ്

വി ഡി സതീശനെതിരെ വെള്ളാപ്പള്ളി നടത്തുന്ന പരിഹാസങ്ങളും ആക്ഷേപങ്ങളും സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മുതല്കൂട്ടായി മാറുമെന്ന് ബ്ലോഗർ ബഷീർ വള്ളിക്കുന്ന് . വെള്ളാപ്പള്ളിയുടെ അധിക്ഷേപങ്ങൾ സതീശനെ ദുർബലപ്പെടുത്തുകയല്ല, മറിച്ച് കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ബഹുസ്വര സംസ്കാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിൽ വർഗീയവിഷം കലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ ഉറച്ച നിലപാടെടുക്കാൻ സതീശൻ തയ്യാറാകുന്നത് പ്രശംസനീയമാണെന്നും, അത്തരം നിലപാടുകൾക്കൊപ്പം കേരള ജനതയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. എസ്എൻഡിപി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യത്തിന് വിപരീത ദിശയിലാണ് വെള്ളാപ്പള്ളി Read More…

Crime

കാമുകിയുടെ മകളെ വാനില്‍‌ ശ്മശാനങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് 53കാരന്റെ ക്രൂരത

സിംഗപ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരിയായ മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 53കാരൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2021 ഫെബ്രുവരി മുതൽ ഒരു വർഷക്കാലത്തോളം പ്രതി കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചും, ശ്മശാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന വാനിൽ വെച്ചും ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞു. ഇരയുടെ മൊഴികളും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിഗണിച്ചാണ് ജസ്റ്റിസ് ഐഡൻ സൂ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പീഡനവിവരം കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത് എങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറായില്ല. Read More…

Featured Lifestyle

കഞ്ചാവ്, മരുന്ന്, പെണ്ണ്, ഇതും ചോദിച്ച് വന്നാല്‍…തല്ലും തല്ലും തല്ലും; പെരുമ്പാവൂരിൽ നാട്ടുകാരുടെ മുന്നറിയിപ്പ്

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഭാഗത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ് ശ്രദ്ധേയമാകുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാല്‍…തല്ലും തല്ലും തല്ലും–ഇതാണ് വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ്.  കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന ഭാഗമാണിതെന്നും പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ടാണ്  ബോർഡ് സ്ഥാപിച്ചതെന്നും പറയുന്നു നാട്ടുകാർ. ബോർഡ് Read More…

Featured Spotlight

‘ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൈയിൽ നിന്നിട്ടു’; നയപ്രഖ്യാപനത്തിൽ വിട്ടഭാഗം വായിച്ച് മുഖ്യമന്ത്രി, നിയമസഭയില്‍ അസാധാരണ സംഭവങ്ങള്‍

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര ഗവൺമെന്റിനെതിരെയുള്ള കടുത്ത വിമർശനങ്ങളടങ്ങിയ 12, 15, 16 ഖണ്ഡികകളിലെ ചില ഭാഗങ്ങൾ ഗവർണർ മനഃപൂർവം ഒഴിവാക്കിയെന്നും പകരം സ്വന്തം നിലയ്ക്ക് ചിലത് കൂട്ടിച്ചേർത്തെന്നുമാണ് പ്രധാന ആരോപണം. ഒരു മണിക്കൂർ 52 മിനിറ്റ് നീണ്ട പ്രസംഗം സാധാരണ നിലയിലാണ് അവസാനിച്ചതെങ്കിലും, തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച അസാധാരണമായ പ്രമേയം നാടകീയ രംഗങ്ങൾക്ക് Read More…

Featured Sports

ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരിക്കില്ലെന്ന് പാക്കിസ്ഥാൻ

ബംഗ്ലദേശും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിലുള്ള തർക്കത്തിൽ ബംഗ്ലദേശിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ട്വന്‍റി20 ലോകകപ്പിൽ നിന്ന് പിന്മാറുന്നു എന്ന അഭ്യൂഹങ്ങൾക്ക് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) അറുതി വരുത്തി. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ബംഗ്ലദേശ് പിന്മാറിയാലും പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് ‘റെവ്സ്പോർട്സ്’ (RevSportz) റിപ്പോർട്ട് ചെയ്യുന്നു. “ഇത് പിസിബിയുടെ നിലപാടല്ല” എന്ന് ബോർഡുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചാമ്പ്യൻസ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് വരാൻ ഇന്ത്യ വിസമ്മതിച്ചതിനെത്തുടർന്ന്, 2025-ന്റെ Read More…

Crime

ഭാര്യയെ സഹോദരിയെന്ന് പരിചയപ്പെടുത്തി; വിവാഹ വാഗ്ദാനം; ടെക്കി യുവതിയുടെ 1.5 കോടി തട്ടി

വിവാഹ വാഗ്ദാനം നല്‍കി ‌ടെക്കി യുവതിയില്‍ നിന്ന് ഒന്നരക്കോടി രൂപ തട്ടിയെടുത്തു. ബെംഗളൂരു വൈറ്റ് ഫീല്‍ഡിലെ പ്രമുഖ കമ്പനി ജീവനക്കാരിയില്‍ നിന്നാണു യുവാവും ഭാര്യയും സഹോദരീ സഹോദരന്‍മാരെന്ന് ചമഞ്ഞു വന്‍ തുക തട്ടിയെടുത്തത്. അറിയപ്പെടുന്ന കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗം, വലിയ ശമ്പളം. വീട്ടുകാരുടെ നിര്‍ബന്ധനത്തിനു വഴങ്ങിയാണു മുപ്പതുകാരിയായ യുവതി കൂട്ടുതേടി വൊക്കലിഗ മാട്രിമോണിയില്‍ റജിസ്റ്റര്‍ ചെയ്തത്.  കെങ്കേരി സ്വദേശി വിജയ് രാജ് ഗൗഡയെ പരിചയ‌പ്പെട്ടതും അതുവഴിയാണ്. ക്രഷറും റിയല്‍ എസ്്റ്റേറ്റുമടക്കം കോടികളുടെ ആസ്തിയുള്ള സ്ഥാപനയുടമയാ‌ണെന്നാണു വിജയ് രാജ് Read More…

Featured Lifestyle

ഒരു മാസം മദ്യപാനം നിർത്താ​മോ? ഉറക്കം, ചർമ്മം, ഊർജ്ജസ്വലത എന്നിവയിൽ അത്ഭുതമാറ്റങ്ങള്‍! ഡയറ്റീഷ്യൻ വിശദീകരിക്കുന്നു

ന്യൂഡൽഹി: മുപ്പത് ദിവസത്തേക്ക് മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് വെറുമൊരു ‘ഡിറ്റോക്സ്’ ട്രെൻഡ് മാത്രമല്ല, മറിച്ച് മദ്യത്തിന്റെ അഭാവത്തിൽ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാനുള്ള ലളിതമായ വഴി കൂടിയാണ്. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ അസ്വസ്ഥത അനുഭവപ്പെട്ടേക്കാമെങ്കിലും, തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതും ദീർഘകാലം നിലനിൽക്കുന്നതുമാണെന്ന് ഡയറ്റീഷ്യൻമാർ പറയുന്നു. “തുടർച്ചയായ മദ്യപാനത്തിലൂടെ താളംതെറ്റുന്ന ശരീരത്തിലെ വ്യവസ്ഥകളെ വീണ്ടെടുക്കാൻ ഒരു മാസത്തെ ഇടവേള സഹായിക്കും,” ആകാശ് ഹെൽത്ത് കെയറിലെ ഡയറ്റീഷ്യൻ വിഭാഗം മേധാവി ജിന്നി കൽറ പറയുന്നു. മദ്യം ഒഴിവാക്കുന്നതോടെ Read More…

Featured The Origin Story

നടി ധരിച്ച ഒറ്റവസ്ത്രം; ചിത്രം തെരഞ്ഞത് 29 കോടി ആളുകള്‍! ഗൂഗിൾ ഇമേജസിന്റെ ജനനത്തിന് പിന്നിലെ ‘ഹോട്ട്’ രഹസ്യം

ഇന്ന് ലോകത്ത് എന്തിനെക്കുറിച്ചും അറിയാൻ നാം ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഒരു വാക്ക് ടൈപ്പ് ചെയ്താൽ അതിനെക്കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം തന്നെ ചിത്രങ്ങളും വീഡിയോകളും നമ്മുടെ വിരൽത്തുമ്പിലെത്തും. എന്നാൽ, ഇന്ന് നാം ഉപയോഗിക്കുന്ന ‘ഗൂഗിൾ ഇമേജസ്’ (Google Images) എന്ന സേവനം ഒരു പ്രശസ്ത നടി ധരിച്ച വസ്ത്രത്തോടുള്ള ലോകത്തിന്റെ അടങ്ങാത്ത ആകാംക്ഷയിൽ നിന്നും ഉണ്ടായതാണെന്നത് കൗതുകകരമായ ഒരു വസ്തുതയാണ്. 1991-ൽ ‘ഇൻ ലിവിംഗ് കളർ’ എന്ന ഷോയിലൂടെ നർത്തകിയായി കരിയർ ആരംഭിച്ച ജെന്നിഫർ ലോപ്പസ് എന്ന ‘ജെ.ലോ’ Read More…

Celebrity

വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല, ആഗ്രഹങ്ങൾ നിറവേറ്റാൻ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനം – മഞ്ജു വാര്യർ

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ, മാറുന്ന പെൺകുട്ടികളെയും സമൂഹത്തെയും കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് മഞ്ജു വാര്യർ. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം അഭിപ്രായപ്പെട്ടു. ക്യാംപെയ്‌നിന്റെ ബ്രാൻഡ് അംബാസഡറാണ് മഞ്ജു. ‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്’ എന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം Read More…