ഗോള്‍മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയെ ലോകം വിശേഷിപ്പിച്ചത് ഏറ്റവും ഭയരഹിതനായ ഫുട്‌ബോളര്‍ എന്നാണ്. എന്‍. എസ് മാധവന്‍ എഴുതിയ ‘ഹിഗ്വിറ്റ’യിലെ മുഖ്യ കഥാപാത്രമായ ഗീവര്‍ഗീസച്ചന്‍ കഥയിലുടനീളം പെരുമാറുന്നത് റെനെ ഹിഗ്വിറ്റയെന്ന ലോകം കണ്ട ഏറ്റവും ശക്തനായ കൊളംബിയന്‍ ഗോളിയുടെ കേളീ ശൈലിയിലാണ്. നീണ്ട് ചുരുണ്ട തലമുടിയുമായി ഗോൾമുഖം വിട്ടിറങ്ങി മൈതാന മധ്യത്തുവെച്ച് എതിരാളിയുടെ ഗോൾനീക്കം ഇല്ലാതാക്കിക്കളയുകയും എതിർപോസ്റ്റുവരെ മുന്നേറുകയും പറ്റിയാൽ ഗോളടിക്കാൻ ശ്രമിക്കുകയും ചെയ്യാറുള്ള ഹിഗ്വിറ്റയെ എത്ര തവണയാണ് നാം കണ്ടട്ടുള്ളത്. തങ്ങളുടെ Read More…
Month: December 2025
മോഡലും സിനിമാതാരവുമല്ല, ഈ സുന്ദരി 533-ാം റാങ്കുകാരിയായ ഐപിഎസ് ഓഫീസര്‍, പൂർവ ചൗധരിയുടെ കഥ
ഐപിഎസ് ഓഫീസറായ പൂർവ ചൗധരിയെ പലപ്പോഴും ഒരു മോഡലായോ സിനിമ താരമായോ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അവർ ഒരു മോഡലല്ല, മറിച്ച് മികച്ച നേട്ടങ്ങൾ കൈവരിച്ച ഒരു ഐപിഎസ് ഓഫീസറാണ്. രാജസ്ഥാൻ സ്വദേശിയായ പൂർവ, യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയിൽ 533-ാം റാങ്ക് നേടിയാണ് ഈ പദവിയിലെത്തിയത്. സോഷ്യൽ മീഡിയയില്‍ 1.12 ലക്ഷം ഫോളോവേഴ്‌സുള്ള @ips_poorva_choudhry എന്നതാണ് പൂർവയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ കാണുന്നവര്‍ അവര്‍ ഒരു മോഡലോ സിനിമ താരേോ ആണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ അവരുടെ Read More…
‘കാമുകി ആദ്യം കേക്ക് നൽകിയത് ഉറ്റസുഹൃത്തിന്’; പ്രകോപിതനായ കാമുകൻ എല്ലാം തല്ലിത്തകർത്തു- വീഡിയോ
ജന്മദിനാഘോഷത്തിനിടെ നടന്ന നാടകീയമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേക്ക് മുറിച്ച ശേഷം ആദ്യത്തെ കഷ്ണം തനിക്ക് നൽകുന്നതിന് പകരം ഉറ്റ സുഹൃത്തിന് (Best Friend) നൽകിയതിൽ പ്രകോപിതനായി കാമുകൻ ആഘോഷത്തിനായി ഒരുക്കിയ അലങ്കാരങ്ങൾ തല്ലിത്തകർക്കുന്നതാണ് വീഡിയോയിലുള്ളത്. വൈറലായ വീഡിയോ പ്രകാരം, കാമുകൻ തന്റെ കാമുകിക്കായി ബലൂണുകളും ലൈറ്റുകളും കേക്കുമെല്ലാം ഉപയോഗിച്ച് അതിമനോഹരമായ ഒരു സർപ്രൈസ് ജന്മദിനാഘോഷമാണ് ഒരുക്കിയത്. എന്നാൽ ആഘോഷം തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കാമുകി കേക്ക് മുറിച്ച ശേഷം ആദ്യത്തെ Read More…
ഇന്ത്യയിൽ വ്യാജ പേവിഷബാധ വാക്സിൻ വിൽക്കുന്നതായി സംശയം; ഇന്ത്യയിലേക്ക് യാത്ര ചെയ്തവർക്കായി ഓസ്‌ട്രേലിയയിൽ ആരോഗ്യ ജാഗ്രതാ നിർദ്ദേശം
ഇന്ത്യയിൽ വിതരണം ചെയ്യപ്പെടുന്ന പേവിഷബാധ (Rabies) വാക്സിനുകളിൽ വ്യാജ പതിപ്പുകൾ കലർന്നിട്ടുണ്ടാകാമെന്ന ആശങ്കയുമായി ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ. ഇന്ത്യ സന്ദർശിക്കവേ അവിടെനിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇത് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ‘അഭയറാബ്’ (Abhayrab) എന്ന പേവിഷബാധ വാക്സിന്റെ വ്യാജ പതിപ്പുകൾ 2023 നവംബർ 1 മുതൽ വിതരണത്തിലുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ (ATAGI) അറിയിച്ചു. അഭയറാബ് ഓസ്‌ട്രേലിയയിൽ അംഗീകരിക്കപ്പെട്ടതോ വിതരണം ചെയ്യുന്നതോ ആയ വാക്സിൻ അല്ല. എങ്കിലും, ഇന്ത്യ സന്ദർശിച്ച വേളയിൽ ഈ Read More…
13-കാരിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിയെ കുറുവസംഘത്തിന്റെ കോളനിയിൽനിന്ന് സാഹസികമായി പൊക്കി പൊലീസ്
കോഴിക്കോട് ∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് Read More…
ബംഗ്ലാദേശ്: ദീപു ചന്ദ്ര ദാസിന് പിന്നാലെ മറ്റൊരു ഹിന്ദു യുവാവ് കൂടി തല്ലിക്കൊല്ലപ്പെട്ടു; ക്രിമിനൽ സംഘത്തലവനെന്ന് നാട്ടുകാർ
ധാക്ക: ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവ് കൂടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജ്ബാരിയിലെ പാംഗ്ഷയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. 29 വയസ്സുകാരനായ അമൃത് മണ്ഡൽ ആണ് കൊല്ലപ്പെട്ടത്. ‘സമ്രാട്ട്’ എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ പാംഗ്ഷ ഉപാസിലയിലെ ഹൊസൈൻദംഗ ഓൾഡ് മാർക്കറ്റിൽ വെച്ചാണ് അമൃത് മണ്ഡലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹം മരണപ്പെട്ടതായി സ്ഥിരീകരിച്ചു. പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം അമൃത് Read More…
‘അവിവാഹിതരായ സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് എന്‍റെ ബീജം ഉപയോഗിക്കണം’; ടെലഗ്രാം ഉടമ
സ്ത്രീകൾക്കു കൃത്രിമ ഗർഭധാരണത്തിനായി ബീജവും പണവും നല്‍കാമെന്ന വാഗ്ദാനവുമായി ടെലഗ്രാം സ്ഥാപകനും റഷ്യൻ ബില്യണയറുമായ പാവേൽ ദുരോവ്. എല്ലാകുട്ടികൾക്കും തന്‍റെ സമ്പത്തിന്‍റെ ഒരു ഭാഗം അവകാശമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ദുരോവ് പറഞ്ഞു. ബീജദാനത്തിലൂടെ നിലവിൽ 100 കുട്ടികളുടെ പിതാവാണ് ദുരോവ്. കൂടാതെ മൂന്ന് പങ്കാളികളിലായി ആറ് കുട്ടികളും ദുരോവിനുണ്ട്. മോസ്കോയിലെ ഒരു പ്രത്യുൽപാദന കേന്ദ്രത്തിൽ ദുരോവ് ബീജം വാഗ്ദാനം ചെയ്തതോടെ നിരവധി സ്ത്രീകളാണ് ആവശ്യം അറിയിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി Read More…
‘രണ്ടാമൂഴം സിനിമയാകും, വലിയ താരനിരയുണ്ടാകും; പ്രഖ്യാപനം 2026ൽ’; എം ടിയുടെ മകൾ അശ്വതി
എം ടി വാസുദേവൻ നായരുടെ സ്വപ്നമായിരുന്ന രണ്ടാമൂഴം അടുത്തവർഷം സിനിമയാകുമെന്ന് മകൾ അശ്വതി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026ൽ ഉണ്ടാകും. ചിത്രത്തിൽ വലിയ താരനിരയുണ്ടാകും. വലിയ സിനിമയാണ് അത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം വൈകാതെ ഉണ്ടാകും. പിതാവിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കും എന്നും അശ്വതി പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ എന്ന മഹാകഥാകാരന്‍ മണ്‍മറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കുറച്ച് തിരക്കഥകളെഴുതിയിട്ടുണ്ട്. രണ്ടാമൂഴത്തിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് അശ്വതി പറഞ്ഞു. പിതാവിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണ്. Read More…
സ്ത്രീളെയും ബാധിക്കാം പൈൽസ്: ലക്ഷണങ്ങളും നിയന്ത്രിക്കാനുള്ള മാർഗങ്ങളും അറിയാം
പുരുഷന്മാരില്‍ സാധാരണ കണ്ടു വരുന്നതും എന്നാല്‍ സ്ത്രീളെയും ഇത് ബാധിക്കുന്ന ഒരു രോഗമാണ് ഹെമറോയ്ഡ്‌സ് അഥവാ പൈല്‍സ്. മലദ്വാരത്തിലെയോ മലാശയത്തിലെയോ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് മൂലക്കുരു അഥവാ പൈല്‍സ്. മലവിസര്‍ജനം നടത്തുമ്പോള്‍ വേദന, മലദ്വാരത്തിലൂടെ രക്തസ്രാവം, മുഴകള്‍ കാണപ്പെടുക, വേദന, ഹൈജീന്‍ (ശുചിത്വം) നിലനിര്‍ത്താന്‍ പ്രയാസം തുടങ്ങിയവയെല്ലാമാണ് സ്ത്രീകളില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍. ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പൈല്‍സിന്റെ പ്രാരംഭലക്ഷണങ്ങളെ അകറ്റാന്‍ സാധിക്കും. എങ്കിലും ചില ഘടകങ്ങളില്‍ വൈദ്യസഹായം തേടേണ്ടതാണ്. കടുത്ത വേദന, ചുവപ്പ് നിറം, വീക്കം, Read More…









