ഭോപാൽ: തലാസീമിയ ബാധിതരായ അഞ്ച് കുട്ടികൾക്ക് ജീവൻ രക്ഷിക്കാനായി നൽകിയ രക്തദാനത്തില്‍ ഉണ്ടായ പിഴവ് മധ്യപ്രദേശ് സമീപകാലത്ത് കണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ വീഴ്ചയായി മാറിയിരിക്കുകയാണ്. സത്നയിലെ സർക്കാർ ആശുപത്രികളിൽ രക്തം മാറ്റിവെക്കുന്നതിനിടെ കുട്ടികൾക്ക് എച്ച്.ഐ.വി (HIV) ബാധിച്ച രക്തം നൽകിയതായി എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് കേവലം അശ്രദ്ധ മാത്രമല്ല, രക്തത്തിന്റെ സുരക്ഷ, നിരീക്ഷണം, ഉത്തരവാദിത്തം എന്നിവയിൽ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിജീവനത്തിനായി കൃത്യമായ ഇടവേളകളിൽ രക്തം മാറ്റിവെക്കേണ്ടി വന്ന ഈ കുട്ടികൾക്ക്, Read More…
Month: December 2025
തന്റെ നിധിക്ക് ഓക്സ്ഫോർഡ് നൽകിയ ബ്ലാങ്ക് ചെക്ക് നിരസിച്ച മലയാളി; അത് സൗജന്യമായി നൽകിയത്…
ഇന്ത്യയിൽ പല എഴുത്തുകാരും അവരുടെ സര്‍ഗസംഭാവനകളാൽ ഇന്നും ഓർമ്മിക്കപ്പെടുന്നുണ്ട്. അവരിൽ പലരും ചരിത്രത്തോടുള്ള തങ്ങളുടെ അഭിനിവേശം നമുക്ക് പൈതൃകമായി അവശേഷിപ്പിച്ചു പോയവരാണ്. അത്തരത്തിലൊരാളായിരുന്നു പരമേശ്വരൻ തങ്കപ്പൻ നായർ. കൊൽക്കത്തയുടെ ‘നഗ്നപാദനായ ചരിത്രകാരൻ’ (Barefoot Historian of Kolkata) എന്നറിയപ്പെട്ടിരുന്ന തങ്കപ്പൻ നായർ എഴുത്തുകാരനും സ്വതന്ത്ര ഗവേഷകനും ചരിത്രകാരനുമായിരുന്നു. 1933-ൽ കേരളത്തിൽ ജനിച്ച അദ്ദേഹം കൊൽക്കത്തയുടെ ചരിത്രത്തെക്കുറിച്ച് ഇംഗ്ലീഷിൽ എഴുതിയ ‘ഗാന്ധിജി ഇൻ കൊൽക്കത്ത’ എന്ന പുസ്തകം ഉൾപ്പെടെ 61 പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബെയര്‍ ഫൂട്ട് ഹിസ്റ്റോറിയന്‍ Read More…
ശില്‍പ്പാ ഷെട്ടിയുടെ മുംബൈയിലെ വീട്ടില്‍ റെയ്‌ഡ്
മുംബൈ: നടി ശില്‍പ്പാ ഷെട്ടി കുന്ദ്രയുടെ മുംബൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. റെസ്‌റ്റോറന്റ് ശൃംഖലയായ ബസ്‌റ്റിയനുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്. 2014ല്‍ സ്‌ഥാപിക്കപ്പെട്ട ബ്രാന്‍ഡിന്റെ സഹ ഉടമയാണ് ശില്‍പ്പാ ഷെട്ടി. ഈ കേസിന്റെ ഭാഗമായി ബംഗളൂരുവിലെ ചില സ്‌ഥലങ്ങളിലും ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. ബംഗളുരുവില്‍ നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബസ്‌റ്റിയന്‍ ഗാര്‍ഡന്‍ സിറ്റി എന്ന റെസ്‌റ്റോറന്റിനെതിരേ ബംഗളുരു പോലീസ് കഴിഞ്ഞ ദിവസം മുമ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്. നടിക്കും Read More…
12 വര്‍ഷമായി അബോധാവസ്ഥയില്‍; മകനു ദയാവധം തേടി മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: അപകടത്തില്‍ പരുക്കേറ്റ് 12 വര്‍ഷമായി അബോധാവസ്‌ഥയില്‍ തുടരുന്ന മകന്റെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി, മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍. ഹരീഷ് റാണ(31)യെന്ന യുവാവിന്റെ പിതാവ് അശോക് റാണയാണ് നിഷ്‌ക്രിയ ദയാവധം (പാസീവ് യുത്തനേസ്യ) ആവശ്യപ്പെട്ട് പരമോന്നതകോടതിയെ സമീപിച്ചത്. യുവാവിന്റെ അവസ്‌ഥ ദുഃഖകരമാണെന്നും എക്കാലത്തും ഇങ്ങനെ നിലനിര്‍ത്താനാവില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് വായിച്ച് ജസ്‌റ്റിസുമാരായ ജെ.ബി. പാര്‍ദിവാലയും കെ.വി. വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. രോഗിയുടെ അവസ്‌ഥയെപ്പറ്റി രണ്ട് മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി Read More…
മകനെയും ഭാര്യയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍
കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ് അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ് ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ് ഇലവുംതിട്ട ചന്ദനക്കുന്ന് ലക്ഷം വീട് നഗറില്‍ കുന്നംപള്ളില്‍ മനോജാണ് കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്. വീട്ടുവഴക്കിനെത്തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ് പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില Read More…
യൂട്യൂബ് വീഡിയോ കണ്ട് തയാറാക്കിയ അരിവിഭവം പ്രിയങ്കയ്‌ക്കു നല്‍കി ഗഡ്‌കരി
ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ റോഡ് വികസനത്തിനായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്‌കരിയെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി വാധ്‌ര എം.പി. പാര്‍ലമെന്റ് വളപ്പിലെ ഗഡ്‌കരിയുടെ ഓഫീസിലെത്തിയാണു കേരളത്തിലൂടെ കടന്നുപോകുന്ന ആറ് റോഡ് പദ്ധതികളെക്കുറിച്ച് പ്രിയങ്ക ചര്‍ച്ച നടത്തിയത്. ചില പദ്ധതികള്‍ കേരള സര്‍ക്കാരിന്റെ പരിധിയിലുള്ളതിനാല്‍ കേന്ദ്രത്തിന് അവയില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നു ഗഡ്‌കരി അറിയിച്ചു. തന്റെ നിര്‍ദേശങ്ങള്‍ സംസ്‌ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്പോള്‍ പരിഗണിക്കുമെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കേന്ദ്ര പദ്ധതികള്‍ പരിശോധിക്കുമെന്നു ഗഡ്‌കരി Read More…
‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ
കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…
ശുഭ്മൻ ഗിൽ പുറത്ത്; നിർണ്ണായക മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറാകും?
അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിട്ടു നില്‍ക്കുകയാണ്. ലഖ്‌നൗവില്‍ നടക്കേണ്ടിയിരുന്ന നാലാം ട്വന്റി20 മൂടല്‍ മഞ്ഞ് മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തെ ഓപ്പണർമാരായി പരീക്ഷിക്കാനുള്ള അവസരം ഇതോടെ ഇന്ത്യൻ മാനേജ്‌മെന്റിന് നഷ്ടമായി. പരിശീലനത്തിനിടെ കാൽവിരലിന് പരിക്കേറ്റ ശുഭ്മൻ ഗില്ലിന് Read More…
ഈ രാജ്യത്തെ സ്ത്രീകൾ ഒരു മണിക്കൂർ നേരത്തേക്ക് ‘ഭർത്താവിനെ വാടകയ്ക്കെടുക്കുന്നു’ – കാരണം അറിയണ്ടേ?
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ തനതായ സാമൂഹിക പ്രശ്നങ്ങളെ നേരിടാറുണ്ട്. ചിലപ്പോഴൊക്കെ ഇത് ആഗോള ശ്രദ്ധയാകർഷിക്കാറുണ്ട്. പുരുഷന്മാരുടെ എണ്ണം കുറവായതിനാൽ ലാത്വിയയിലെ സ്ത്രീകൾ ചുരുങ്ങിയ സമയത്തേക്ക് “ഭർത്താക്കന്മാരെ വാടകയ്ക്കെടുക്കുന്നു” എന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്റർനെറ്റിൽ ചർച്ചയാകുന്നുണ്ട്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും, ഇതിന് പിന്നിലെ യാഥാർത്ഥ്യം തികച്ചും സങ്കീർണ്ണമാണ്. ലിംഗാനുപാതത്തിലെ വ്യത്യാസം, ഒറ്റപ്പെടൽ, സാമൂഹിക ആവശ്യങ്ങൾ എന്നിവയാണ് ഇത്തരം ഒരു കാര്യത്തിലേയ്ക്ക് ഈ രാജ്യത്തെ സ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. എന്തുകൊണ്ടാണ് ഈ രാജ്യത്തെ സ്ത്രീകൾ ഒരു മണിക്കൂർ നേരത്തേക്ക് Read More…









