ലണ്ടന്‍: ‘ഞാന്‍ ഭാഗ്യവാനാണ്. പക്ഷേ, ഒരോ ദിവസവും ഉണരുന്നത് വേദനയിലേക്കാണ്’- പറയുന്നത് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്‌തിയായ വിശ്വകുമാര്‍ രമേഷ്. കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ 241 പേരാണു മരിച്ചത്.വിമാന യാത്രികരില്‍ രക്ഷപ്പെട്ട ഏകവ്യക്‌തി രമേഷായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു നടന്നു പുറത്തുവരുന്ന രമേഷിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലീസെസ്‌റ്ററിലെ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.തന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്നാണു അദ്ദേഹത്തിന്റെ നിലപാട്.ഒപ്പം യാത്ര ചെയ്‌ത സഹോദരന്‍ അജയ് മരിച്ചതായിരുന്നു ആദ്യ വേദന. Read More…
Month: November 2025
റിച്ചാര്‍ഡ്‌സിനെ ഓടിപ്പിടിച്ച കപില്‍, പിന്നെ ശ്രീ, മില്ലറെ പറന്നെടുത്ത സൂര്യകുമാര്‍, ഇപ്പോഴിതാ അമന്‍ജ്യോതിന്റെ മാജിക്കല്‍ ക്യാച്ച്- വീഡിയോകള്‍
ക്യാച്ചുകളാണ് മാച്ചുകളെ ജയിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റിലെ അനുഭവം. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായകമായത് ഇത്തരം കാച്ചുകളായിരുന്നു. 1983 ലോകകപ്പ് ഫൈനലില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ക്യാച്ച് 18 മീറ്റര്‍ ഓടിയെടുത്ത കപിലും 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താന്റെ മിസ്ബാഹ് ഉള്‍ ഹഖിന്റെ ക്യാച്ചെടുത്ത ശ്രീശാന്തും 2024 ടി20 ലോകകപ്പ് ഫൈനലില്‍ ഡേവിഡ് മില്ലെറെ തകര്‍പ്പനൊരു ക്യാച്ചിലൂടെ മടക്കിയ സൂര്യകുമാര്‍ യാദവുമെല്ലാം ത്രസിപ്പിക്കുന്ന ഓര്‍മയാണ്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിയുമായി നിന്ന ദക്ഷിണാഫ്രിക്കന്‍ നായിക ലോറ വോള്‍വാദിന്റെ ക്യാച്ചെടുത്ത Read More…
ഇതാണോ ‘കേരള മോഡൽ സുരക്ഷ’? മൂന്നാറിലെത്തിയ യുവതിക്ക് ദുരനുഭവം: “ഇനി ഇങ്ങോട്ട് തിരിച്ചില്ല!”: വീഡിയോ
മൂന്നാര്‍: മുംബെയില്‍ അസിസ്‌റ്റന്റ് പ്രഫസറായ ജാന്‍വി മുന്നാര്‍ യാത്രയില്‍ താന്‍ നേരിട്ട ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവച്ചതു വൈറലായി. കൊച്ചിയിലും ആലപ്പുഴയിലും ഓണ്‍ലൈന്‍ ടാക്‌സികളില്‍ യാത്ര ചെയ്‌തതിന് ശേഷം മുന്നാറിലേക്കും അതേ രീതിയില്‍ ടാക്‌സി ബുക്ക് ചെയ്‌ത് എത്തിയ തന്നെ അവിടെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം തടഞ്ഞെന്നാണു മുന്നു മിനിറ്റ് വീഡിയോയില്‍ ജാന്‍വി പറയുന്നത്. ‘ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്‌റ്റാന്‍ഡിനടുത്ത് എത്തിയപ്പോള്‍, പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാരുടെ ഒരു സംഘം വാഹനത്തെ തടഞ്ഞു നിര്‍ത്തി. Read More…
അവിടെ ഫൈനൽ പോരാട്ടം, ഇവിടെ വിഐപി ബോക്സിൽ നിത അംബാനിയുടെ ഫോണിലേക്ക് എത്തിനോക്കി രോഹിത്; വിഡിയോ വൈറൽ
നവിമുംബൈ∙ വനിതാ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ ചരിത്രവിജയം നേടുന്നതിനും കന്നി ട്രോഫിയിൽ മുത്തമിടുന്ന നിമിഷത്തിനു സാക്ഷ്യം വഹിച്ച് ഒട്ടേറെ പ്രമുഖരാണ് നവിമുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. ഐസിസി അധ്യക്ഷൻ ജയ് ഷായും ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും വിവിഎസ് ലക്ഷ്മണും രോഹിത് ശർമയുമൊക്കെ വിഐപി ബോക്സിൽ ഈ അവിസ്മരണീയ നിമിഷത്തിനു സാക്ഷികളായി. ഗാലറിയിലുണ്ടായിരുന്നവരെല്ലാം അഭിവാദ്യം ചെയ്തും ആലിംഗനം ചെയ്തും ത്രിവർണ പതാക പറത്തിയും വിജയം ആഘോഷിച്ചു. അതേസമയം, മത്സരത്തിനിടെ തന്റെ തൊട്ടരികിൽ ഇരുന്ന റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിത Read More…
ഫോൺ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, 23കാരൻ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോ കണ്ട് ഞെട്ടി കേരള പൊലീസ്
പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോർത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്തെടുക്കും. ഹാക്കിങ്ങിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യവും Read More…
കൂടുതൽ ബീജം പുറത്തെടുക്കാൻ മരുന്ന് കുത്തി, 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു
രാജസ്ഥാനിലെ പ്രശസ്തമായ പുഷ്കർ മൃഗമേളയിൽ 21 കോടി രൂപ വിലമതിക്കുന്ന പോത്ത് ചത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതെ പോത്ത് നിലത്ത് വീണ് ജീവൻ പോകുകയായിരുന്നു എന്ന് മേളയ്‌ക്കെത്തിയവർ പറഞ്ഞു. അടിയന്തര ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചിട്ടും അമിതഭാരവും ആരോഗ്യനില വഷളായതും കാരണം പോത്തിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. പുഷ്കർ മൃഗമേളയിലെ സ്റ്റാറായിരുന്നു ഈ പോത്ത്. പോത്തിന്റെ ഭാരം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനും കൂടുതൽ ബീജം പുറത്തെടുക്കാനും ഉടമകൾ അമിതമായി ഭക്ഷണവും മരുന്നുകളും നൽകിയെന്ന് Read More…
21ഡക്ക് നേടിയാലേ പുറത്താക്കൂ എന്ന വാഗ്ദാനം ഗംഭീർ ലംഘിച്ചു! 19 മത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തി
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് Read More…
സുഹൃത്തിനെ അടിച്ചു വീഴ്ത്തി കൂടെയുണ്ടായിരുന്ന കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കൂട്ട കൂട്ടബലാത്സംഗം ചെയ്തു. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇന്നലെ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് പിറക് വശത്തുള്ള ഒഴിഞ്ഞ ഇടത്ത് വച്ചാണ് ക്രൂരത അരങ്ങേറിയത്. പെണ്‍കുട്ടി കാറില്‍ ആണ്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കവെ മൂന്നംഗ സംഘം ഇവര്‍ക്കടുത്തേക്ക് വരികയും ആണ്‍ സുഹൃത്തിനെ ആക്രമിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്ത് ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ചികില്‍സയിലാണ്. പ്രതികളെ പിടികൂന്നതിനായി Read More…
ഈ മുട്ടയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്ന് കഴിച്ചാൽ 7 വയസ്സ് കുറയും! എവിടെ കിട്ടും ഇത്?
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ ഒരു മുട്ടയുണ്ട്, ‘ലോഞ്ചിവിറ്റി എഗ്ഗ് എന്നാണ് ഇതിന്റെ പേര്. എന്നാൽ ഇതൊരു സാധാരണ മുട്ടയല്ല. അതുകൊണ്ട് തന്നെയാകണം ഈ മുട്ട വൈറലായതും. ഈ ഒരു മുട്ട കഴിച്ചാൽ ഏഴ് വയസ്സ് കുറയുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് വെറും കേട്ടുകേൾവി മാത്രമല്ല, ഇവിടെയെത്തുന്ന നിരവധി സഞ്ചാരികളാണ് ഈ മുട്ട കഴിക്കുന്നത്. എന്നാൽ ഈ മുട്ടയ്ക്കായി വിയറ്റ്നാമിലെ ഡാ നങ് എന്ന മലയോര പട്ടണം വരെ യാത്ര ചെയ്യണം. എല്ലാം Read More…









