Crime

‘തീക്കട്ടയിൽ ഉറുമ്പരിച്ചു?’; മോൻസണ്‍ മാവുങ്കലിന്റെ വീട്ടിൽ മോഷണം, 20 കോടിയുടെ ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി

കൊച്ചി: പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണമെന്നു പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണു മോഷണം നടന്നത്. തട്ടിപ്പുവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പോലീസ് പരിശോധന നടത്തി.പരോളിലുള്ള മോന്‍സണുമായാണു പരിശോധന നടത്തിയത്. ഏതാണ്ട് 20 കോടിയോളം വിലയുള്ള സാധനങ്ങള്‍ മോഷണം പോയെന്നു മോന്‍സന്റെ അഭിഭാഷകന്‍ പറഞ്ഞു. സ്വര്‍ണ ഖുറാനുകള്‍, വാച്ചുകള്‍ എന്നിവ നഷ്ടപ്പെട്ടു. എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ Read More…

Celebrity Featured

രാഹുലിന്റെ ‘ബ്രസീലിയൻ മോഡൽ’; ആര്യൻ ഖാന്റെ കാമുകി ലാരിസ ബോൺസിയുടെ ഇൻസ്റ്റാഗ്രാമും കമന്റുകളാൽ നിറഞ്ഞു

ഇപ്പോൾ ലണ്ടനിലുള്ള ബ്രസീലിയൻ മോഡലും ആര്യൻ ഖാന്റെ കാമുകി എന്ന് അഭ്യൂഹവുമുള്ള ലാരിസ ബോൺസി (Larissa Bonesi) വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇതിന് കാരണം ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ഇന്ത്യയിൽ നടക്കുന്ന ഒരു രാഷ്ട്രീയ വിവാദമാണ്. 2024-ലെ ഹരിയാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനത്തിൽ ഒരു “ബ്രസീലിയൻ മോഡലിനെ” കുറിച്ച് സംസാരിച്ചതിന് പിന്നാലെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അവരുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റുകളും തമാശകളും കൊണ്ട് നിറച്ചു. ഹരിയാന Read More…

Crime

രാത്രി ഷിഫ്റ്റിൽ ജോലിഭാരം കുറയ്ക്കാൻ നഴ്‌സ് തന്റെ 10 രോഗികളെ കൊലപ്പെടുത്തി; ജീവപര്യന്തം

ജോലിഭാരം മൂലമുള്ള സമ്മർദ്ദം കാരണം സ്വന്തം രോഗികളിൽ 10 പേരെ കൊലപ്പെടുത്തുകയും 27 പേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത പാലിയേറ്റീവ് കെയർ നഴ്സിന് പടിഞ്ഞാറൻ ജർമ്മനിയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പേര് പരസ്യപ്പെടുത്തിയിട്ടില്ലാത്ത ഈ വ്യക്തി, രാത്രി ഷിഫ്റ്റുകളിൽ തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി പ്രായമായ രോഗികൾക്ക് മോർഫിൻ അല്ലെങ്കിൽ മറ്റ് മയക്കുമരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. പടിഞ്ഞാറൻ ജർമ്മനിയിലെ വൂർസെലെൻ (Wuerselen) പട്ടണത്തിലെ ഒരു ആശുപത്രിയിൽ 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കൊലപാതകങ്ങൾ Read More…

Celebrity Featured

മമ്മൂട്ടി ഹിറ്റിലെ നായിക, ഒരു വലിയ സിനിമയിൽനിന്ന് ഒഴിവാക്കി, പേരും മതവും മാറി; അഭിനയം നിർത്തി യുഎസിൽ അക്കൗണ്ടന്റായി

90-കളിൽ അന്നത്തെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി മലയാളം, തമിഴ്, കന്നഡ സിനിമകളിൽ അഭിനയിച്ച മാതു, ഭരതന്റെ ക്ലാസിക് മെലോഡ്രാമയായ ‘അമരം’ (1991) എന്ന ചിത്രത്തിലെ രാധ/മുത്ത് എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. നിഷ്കളങ്കനായ മത്സ്യത്തൊഴിലാളി അച്ചൂട്ടിയായി മമ്മൂട്ടി വേഷമിട്ട ചിത്രത്തിൽ, അദ്ദേഹത്തിന്റെ മകളായിട്ടാണ് മാതു അഭിനയിച്ചത്. മറ്റൊരു മലയാളം ക്ലാസിക് ചിത്രമായ ‘പെരുന്തച്ചൻ’-ൽ നിന്ന് മോനിഷയ്ക്ക് വേണ്ടി മാതുവിനെ മാറ്റിയതിനു ശേഷമാണ് അവർക്ക് ‘അമര’ത്തില്‍ അവസരം ലഭിച്ചത്. ‘പെരുന്തച്ചൻ’ നഷ്ടപ്പെട്ടശേഷം ‘അമരം’ സിനിമയില്‍ എങ്ങനെയാണ് അവസരം ലഭിച്ചതെന്ന് Read More…

Featured Oddly News

ഭര്‍ത്താവായ നടന്റെ അവിഹിതം കണ്ടെത്താൻ താരഭാര്യ; തന്നെ ഏർപ്പാടാക്കിയെന്ന് പ്രൈവറ്റ് ഡിറ്റക്ടീവ്

ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്. സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . Read More…

Crime

കുറഞ്ഞ ചാര്‍ജ് ഒരാള്‍ക്ക് 3000, സ്പായില്‍ 9 സ്ത്രീകള്‍; പൊലീസെത്തുമ്പോള്‍ കണ്ട കാഴ്ച്ച

വിശാഖപട്ടണം സിറ്റി പോലീസിന്റെ ടാസ്‌ക് ഫോഴ്‌സ്, മൂന്നാം ടൗൺ പോലീസുമായി സംയുക്തമായി നടത്തിയ റെയ്ഡിൽ, വിഐപി റോഡിന് സമീപമുള്ള ഓര്‍ക്കിഡ് സ്പാ സെന്ററില്‍ ഒളിപ്പിച്ച് താമസിപ്പിച്ചിരുന്ന ഒന്‍പത് യുവതികളെ പോലീസ് മോചിപ്പിച്ചു. പൊലീസിന്റെ കരുതലിലാണ് ഇവരിപ്പോഴുള്ളത്. വെൽനസ് സെന്ററിൽ മസാജ് സേവനങ്ങൾ നൽകുന്നതിന്റെ മറവിൽ വേശ്യാവൃത്തി റാക്കറ്റ് നടത്തിയതിന് രണ്ട് സ്പാ മാനേജർമാരെയും ഒരു ഇടപാടുകാരനെയും അറസ്റ്റ് ചെയ്തു. ഉടമകളായ കാസിറെഡ്ഡി അരുൺ കുമാറും രാഹുലും നടത്തുന്ന ലൈസൻസുള്ള സ്പായുടെ ബാനറിൽ, പണത്തിന് ഇടപാടുകാര്‍ക്ക് ലൈംഗിക സേവനങ്ങൾ Read More…

Sports

‘തോളിൽ കൈയിട്ട് ആർത്തവത്തെക്കുറിച്ച് ചെവിയിൽ ചോദിച്ചു’: മുൻ സെലക്ടറുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് വനിതാ ക്രിക്കറ്റ് താരം

ധാക്ക∙ 2022 ലോകകപ്പിനിടെ ദേശീയ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു Read More…

Celebrity

എത്ര ഭാരം ഉണ്ടെന്ന് യൂട്യൂബറുടെ ചോദ്യം; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, മൗനം പാലിച്ച് നായകനും സംവിധായകനും

വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞു. നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം. നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും താരം ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചതിനു പിന്നാലെ മറ്റ് മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. Read More…

Oddly News

‘നരച്ചമുടി ഡൈ ചെയ്തോളാം’; 55 കാരനെ വിവാഹം ചെയ്ത് 18കാരി; വരന്‍ സഹോദരി ഭര്‍ത്താവ്- വീഡിയോ

പ്രണയത്തിന് പ്രായമില്ല, ജാതിയില്ല, മതമില്ല എന്നത് വെറും വാക്കല്ല.. തന്‍റെ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതി ഈ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുകയാണ്. 18 കാരിക്ക് വരനാകുന്നത് 55 കാരനാണ്. തന്റെ ഇരട്ടി പ്രായമുള്ള അളിയനുമായി പെണ്‍കുട്ടി പ്രണയത്തിലായി. കുടുംബത്തെയും മൂത്ത സഹോദരിയെയും എതിര്‍ത്താണ് അളിയനെ യുവതി വിവാഹം ചെയ്തത്.  യുവതിയുടെയും ഭര്‍ത്താവിന്‍റെയും അഭിമുഖം ഓൺലൈനിൽ വൈറലാണ്. എന്‍റെ കണ്ണില്‍ ഭര്‍ത്താവിന് പ്രായമായിട്ടില്ലെന്നും അവന്‍ മിടുക്കനാണെന്നുമാണ് യുവതി പറയുന്നത്. സഹോദരി കുറച്ചുകാലമായി സുഖമില്ലാതെ കിടക്കുകയായിരുന്നു. പാചകം ചെയ്യാനും Read More…