വർഷങ്ങളായി, രാവിലെയോ കിടക്കുന്നതിനു മുന്‍പോ കുടിക്കുന്ന ഒരു കപ്പ് പാലായോ ഉച്ചഭക്ഷണത്തോടൊപ്പമുള്ള തൈര് രൂപത്തിലോ പാൽ ഉൽപ്പന്നങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ എന്ത് കഴിക്കണം, എന്ത് സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് എപ്പോഴും പുതിയ ചർച്ചകൾ ഉണ്ടാവാറുണ്ട്, ഇത്തവണ പാൽ ഉൽപ്പന്നങ്ങളാണ് ചർച്ചാവിഷയം. നിത്യേനയുള്ള പാൽ ഉൽപ്പന്നങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ വൈറലായ ഒരു വീഡിയോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പലരെയും, തങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് സംശയമുള്ളവരാക്കി. വൈറലായ ഇൻസ്റ്റാഗ്രാം അവകാശവാദം ദുബായ് Read More…
Month: November 2025
കേഡറ്റ് നമ്പർ 1: ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത- മേജർ പ്രിയ ജിംഗൻ
1992-ലായിരുന്നു ആ ചരിത്രപരമായ രംഗം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (OTA) അരങ്ങേറിയത്. പ്രഭാത സൂര്യന്റെ പ്രകാശത്തിൽ പരേഡ് ഗ്രൗണ്ട് തിളങ്ങിനിൽക്കെ, ഇന്ത്യൻ സൈന്യത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒരു യുവതി തന്റെ റാങ്ക് സ്വീകരിക്കാൻ മുന്നോട്ട് വന്നു. അവരുടെ പേര്: മേജർ പ്രിയ ജിംഗൻ. നോൺ-മെഡിക്കൽ റോളിൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന ആദ്യ വനിത എന്ന നിലയിൽ ലേഡി കേഡറ്റ് നമ്പർ 1 എന്ന പദവിയിൽ അവരുടെ വ്യക്തിത്വം എന്നേക്കുമായി ആലേഖനം ചെയ്യപ്പെട്ടു. Read More…
ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി; ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ലഖ്‌നൗവിലെ സരോജിനഗറിലാണു സംഭവം. ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിമല്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമല്‍ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മാസം പത്തിനു രാത്രി പത്തുമണിയോടെ മകള്‍ വീടുവിട്ടിറങ്ങിയതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു സ്‌കോര്‍പിയോയിലെത്തിയ വിമല്‍ കുട്ടിയെ ഐ.ഐ.എം. റോഡിലുള്ള ഹോട്ടലിലേക്കു കൊണ്ടുപോകുകയായിരുന്നു. മുറിയിലെത്തിയതോടെ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം കുട്ടിയെ Read More…
ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈ
ലണ്ടന്‍: ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരം മുംബൈയെന്നു സര്‍വേ. ടൈം ഔട്ടിന്റെ സര്‍വേ പ്രകാരമാണു മുംബൈ മറ്റു നഗരങ്ങളെ പിന്നിലാക്കിയത്. പ്രധാന നഗരങ്ങളിലെ 18,000 താമസക്കാരിലാണു സര്‍വേ നടത്തിയത്. സംസ്‌കാരം, ഭക്ഷണം, രാത്രി ജീവിതം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണു ‘സന്തോഷം’ തീരുമാനിച്ചത്.മുംബൈയിലെ 94 ശതമാനം താമസക്കാരും അവരുടെ നഗരം സന്തോഷം നല്‍കുന്നുവെന്നു പ്രതികരിച്ചു. മുംബൈ നിവാസികളുടെ പ്രതികരണം ഇങ്ങനെ ഠ 89 ശതമാനം ആളുകളും മുംബൈയില്‍ താമസിക്കാന്‍ ഇഷ്‌ടപ്പെടുന്നു.ഠ 88 ശതമാനം Read More…
ഡിജിറ്റല്‍ അറസ്‌റ്റ് പൊളിച്ച് ബാങ്ക് ജീവനക്കാര്‍, വീട്ടമ്മയുടെ 21 ലക്ഷം തട്ടാനുള്ള ശ്രമം തടഞ്ഞു
പത്തനംതിട്ട: രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക് ഉദ്യോഗസ്‌ഥരുടെ ജാഗ്രത മൂലം നഷ്‌ടമായില്ല. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു തുക കൈമാറുന്നതിനു തൊട്ടുമുമ്പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്.വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 68 വയസുകാരിയെയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലാക്കിയത്. കഴിഞ്ഞ രണ്ടിന് ഉച്ചയ്‌ക്കാണ് ഇവരുടെ ഫോണിലേക്ക് ആദ്യം വീഡിയോ കോള്‍ വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കാനറ ബാങ്കിലെ അക്കൗണ്ട് ആധാര്‍ കാര്‍ഡില്‍ തിരിമറി Read More…
മത്സരാര്‍ഥിയെ അപമാനിച്ചെന്ന്; വിശ്വസുന്ദരി മത്സരത്തില്‍ വോക്കൗട്ട്- വീഡിയോ
ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ നടക്കുന്ന വിശ്വസുന്ദരി മത്സരം വിവാദമായി. മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനെ പൊതുവേദിയില്‍ അപമാനിച്ചെന്ന പരാതിയാണു വിവാദമായത്. തുടര്‍ന്നു നിരവധി മത്സരാര്‍ത്ഥികള്‍ വേദിയില്‍നിന്നു ഇറങ്ങിപ്പോയി.മിസ് മെക്‌സിക്കോ ഫാത്തിമ ബോഷിനോട് മിസ് യൂണിവേഴ്‌സ് തായ്‌ലന്‍ഡ് ഡയറക്‌ടര്‍ നവാത് ഇത്സാരഗ്രിസിലിന്റെ മോശമായ പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഫാത്തിമ ബോഷ് പ്രമോഷണല്‍ ഷൂട്ട് ഒഴിവാക്കിയെന്ന് ആരോപിച്ച അദ്ദേഹം എല്ലാവരുടെയും മുന്നില്‍ എഴുന്നേറ്റുനിന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. അവര്‍ അതിന് തയാറായില്ല. ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇത്സാരഗ്രിസില്‍ ക്യാമറയ്‌ക്ക് മുന്നില്‍വച്ച് ബോഷിനെ Read More…
അർച്ചനയെ രക്ഷിച്ച ‘ചുവപ്പ് ഷർട്ടുകാര’ന്‍ ആരാണ്? യാത്രയ്ക്ക് മുൻപ് പ്രതി മദ്യപിച്ചു; ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടു
വര്‍ക്കലയില്‍ ട്രെയിനിലെ ആക്രമണത്തില്‍ പ്രതിയെ കീഴടക്കിയ ‘ചുവപ്പു ഷര്‍ട്ടുകാരനെ’ തേടി റെയില്‍വേ പോലീസ്. പരുക്കേറ്റ ശ്രീക്കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെ രക്ഷപ്പെടുത്തിയതും ഇയാളാണ്.ട്രെയിനിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നല്‍കാനും റെയില്‍വേ പോലീസ് ഒരുങ്ങുകയാണ്. ചുവപ്പു ഷര്‍ട്ടുകാരന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ രണ്ടു പെണ്‍കുട്ടികളെയും പ്രതി സുരേഷ് കുമാര്‍ ചവിട്ടി പുറത്തിടുമായിരുന്നുവെന്നും കുറ്റകൃത്യം ആരുമറിയാതെ പോകുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.യുവാവ് അര്‍ച്ചനയെ രക്ഷപ്പെടുത്തുകയും പ്രതിയെ കീഴ്‌പ്പെടുത്തുകയും ചെയ്‌തതുകൊണ്ടാണ് ശ്രീക്കുട്ടി തെറിച്ചുവീണ വിവരം മറ്റുള്ളവര്‍ അറിഞ്ഞതും Read More…
ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍, പാളികള്‍ അഴിച്ചപ്പോള്‍ മനഃപൂര്‍വം വിട്ടുനിന്നു!
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കടത്തിയ കേസില്‍ മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു അറസ്‌റ്റില്‍. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്‌റ്റാണ് ഇത്. കേസിലെ ഏഴാം പ്രതിയാണ് ബൈജു. 2019 ജൂലൈ 19നു പാളികള്‍ അഴിച്ചപ്പോള്‍ ബൈജു ഹാജരായിരുന്നില്ല. മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂര്‍വം വിട്ടുനിന്നെന്നാണ് ആരോപണം. ദ്വാരപാലകക്കേസില്‍ മാത്രമല്ല കട്ടിളപ്പാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചും ബൈജുവിന് അറിയാമെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ദ്വാരപാലക ശില്‍പ്പ പാളികള്‍ കൈമാറുന്ന സമയത്ത് ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. അത് ദുരൂഹമാണെന്ന് Read More…
ക്ഷമിക്കണം.. എനിക്ക് ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല; പേടിച്ച് യുവതി ആത്മഹത്യ ചെയ്തു !
തെലങ്കാന: ശ്രീ.. ക്ഷമിക്കണം.. എനിക്ക് ഈ ഉറുമ്പുകളുടെ കൂടെ ജീവിക്കാൻ താൽപ്പര്യമില്ല. അൻവിയെ നന്നായി വളർത്തൂ.. ദയവായി അന്നവാരത്തെയും തിരുപ്പതിയെയും യെല്ലമ്മയെയും നോക്കൂ…. ഒരു യുവതിയുടെ ആത്മഹത്യാ കുറിപ്പാണിത്. തെലങ്കാനയിലെസംഗറെഡ്ഡി ജില്ലയിലാണ് ഉറുമ്പുകളോടുള്ള ഭയംകാരണം വീട്ടമ്മ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തൂങ്ങിമരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പരിശോധിച്ചു. മൃതദേഹത്തിനടുത്തായി കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് മരണകാരണം വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് ഭൗതികശരീരം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് പറയുന്നതനുസരിച്ച്, ശ്രീകാന്ത്, മനീഷ (25) Read More…









