തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ജനങ്ങളിലേക്ക് എങ്ങനെ കൂടുതലായി അടുക്കാം എന്നാണ് സ്ഥാനാർഥികൾ ചിന്തിക്കുന്നത്. കാലത്തിനനുസരിച്ചുള്ള പല മാറ്റങ്ങളുടെയും വേദികൂടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ്. വികസനവും ഭരണനേട്ടവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യവും എല്ലാം വാക്കാൽ മാത്രമല്ല പുതിയ സാങ്കേതിക മികവോടെ അവതരിപ്പിക്കുക എന്നതാണ് കാര്യം. അതിന് എഐ സാധ്യത കൂട്ടുപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷൻ കേശവദാസപുരം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ശ്യാമ വി.എസ്. അധ്യാപികയും ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ ട്രഷററുമായിരുന്ന ശ്യാമ പുതിയ കാലത്തിൻ്റെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പ്രചരണ രംഗത്ത് സജീവമാകുന്നത്. എഐ Read More…
Month: November 2025
നാട്ടിലെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; വിദ്യാര്‍ഥികളുടെ തര്‍ക്കത്തില്‍ ഇടപെട്ട 19 വയസുകാരന് കുത്തേറ്റ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരഹൃദയത്തില്‍ നടുറോഡില്‍ പത്തൊന്‍പതുകാരനെ കുത്തിക്കൊന്നു. ഫുട്ബോള്‍ മത്സരത്തിനിടയിലെ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി നടന്ന സംഘര്‍ഷത്തിലാണ് തമ്പാനൂര്‍ തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലന് കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൈക്കാട് സ്കൂളിനു സമീപത്തു രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അലന്റെ നെഞ്ചില്‍ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അലനെ സുഹൃത്തുക്കള്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് രണ്ടു ക്ലബുകള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി Read More…
‘ഒരു കല്യാണം കഴിച്ചാലോ? പ്രൊപ്പോസ് ചെയ്യുന്നവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ..’; വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി
മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു. അങ്ങനെ ബിഗ് ബോസ് സീസണ് 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. Read More…
നാലു യുവാക്കള്‍, 45 മിനിട്ട്; യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു, കൊടും ക്രൂരത
ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കി ഹോം ഗാർഡായി ജോലി ചെയ്യുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലു പേരെ പൊലീസ് പിടികൂടി. കർണാടകയിലെ കുസ്താഗിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം . ഇന്നലെ വൈകിട്ട് 5 മണിക്കും 5.45നും ഇടയില്‍ ഇവർ പലവട്ടം തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഹോം ഗാർഡായി ജോലി ചെയ്യുന്ന സ്ത്രീ, ഭർത്താവിനോട് ഡ്യൂട്ടിക്ക് പോകുകയാണെന്ന് പറഞ്ഞ ശേഷം താൻ കടം നൽകിയ പണം പരിചയക്കാരിൽ നിന്ന് വാങ്ങാൻ ഹൊസപേട്ടയിൽ നിന്ന് കുസ്താഗിയിലേക്ക് പോയതായി Read More…
വേദിയിൽ അമേരിക്കൻ ഗായകന്റെ പാന്റ് വലിച്ചു താഴ്ത്തി ആരാധകർ ; വീഡിയോ വൈറൽ
അമേരിക്കൻ ഗായകൻ എകോണിനോട് വേദിയില്‍വച്ച് ആരാധകർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യാ ടൂറിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിയ്ക്കിടെയാണ് എകോണിന് ആരാധകരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സംഗീതപരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന എകോണിന്റെ പാന്റ് വലിച്ചു താഴ്ത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരുടെ പ്രവർത്തിയിൽ അസ്വസ്ഥനായ എകോൺ പലതവണ പാന്റ് ശരിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റേജിൽ വച്ച് അദ്ദേഹത്തോട് മോശമായി പെരുമാറിയത് ശരിയായില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. Read More…
പ്രാതലിനൊപ്പവും പപ്പായ; കഴിച്ചോളൂ ഗുണങ്ങള്‍ ഏറെ, രോഗങ്ങള്‍ ചെറുക്കാം
പച്ച പപ്പായയും പഴുത്ത പപ്പായയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പപ്പായ വിവിധ ഭാവത്തില്‍ നമ്മുടെ തീന്‍മേശയിലെത്തുന്നുണ്ട്. തോരനായും കറിയായും പപ്പായ മലയാളിയുടെ പ്രിയ വിഭവങ്ങളിലൊന്നാണ്. കേരളത്തി ല്‍ വിവിധ ദേശങ്ങളില്‍ പപ്പായയ്ക്ക് പല പേരുകളാണ്. ഇതിന്റെ ഗുണങ്ങളാകട്ടെ എണ്ണിയാലൊടുങ്ങാത്തതാണ്… വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്കും ഡയറ്റ് പിന്തുടരുന്നവര്ക്കും ഏറെ ഗുണപ്രദമാണ് പഴമായും പച്ചക്കറിയായും ഉപയോഗിക്കുന്ന പപ്പായ. വിറ്റാമിനുകള്‍, ധാതുക്കള്‍,ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍ ഇവയെല്ലാം പപ്പായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം മുഖത്തിന്റെ തിളക്കം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നുണ്ട്. പ്രകൃതിദത്തമായ Read More…
‘റഷ്യയുടെ കാന്‍സര്‍ വാക്സിന് എന്റെ മകനില്‍ പരീക്ഷിക്കൂ’; അഭ്യര്‍ഥനയുമായി യുപി സ്വദേശി
ലഖ്നൗ: കാൻസർ ബാധിതനായ 21 വയസ്സുകാരൻ മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാനുള്ള ലഖ്നൗ സ്വദേശി മനു ശ്രീവാസ്തവയുടെ അപേക്ഷയിൽ റഷ്യൻ സർക്കാരിന്റെ തീരുമാനത്തിന് കാത്തിരിക്കുന്നു ഒരു കുടുംബം. സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. റഷ്യയിൽ നിലവിലുള്ള കാൻസർ വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാലാണ് തന്റെ മകനിൽ വാക്സിന്റെ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതെന്ന് മനു ശ്രീവാസ്തവ എഎൻഐയോട് പറഞ്ഞു. Read More…
രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതി; അശ്ലീലസന്ദേശമയച്ചത് മറ്റൊരാള്‍; സംഭവിച്ചത്…
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ച യുവതിയും ഡോക്ടറെന്ന പേരില്‍ സന്ദേശമയച്ച ആള്‍മാറാട്ടക്കാരനും അറസ്റ്റില്‍. പെരിങ്ങളം സ്വദേശി മുഹമ്മദ് നൗഷാദ്, കുരുവട്ടൂര്‍ സ്വദേശിയായ 39 കാരി എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടറുടെ പേരില്‍ നൗഷാദ് യുവതിക്ക് വാട്സാപില്‍ അശ്ലീല സന്ദേശമയക്കുകയും വിവാഹവാഗ്ദാനം നല്‍കുകയുമായിരുന്നു. തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജിലെത്തി ഡോക്ടറെ മര്‍ദിച്ചു. ഡോക്ടറുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടത്തിയത് നൗഷാദ് ആണെന്ന് മനസിലായത്. കഴിഞ്ഞദിവസം മെഡിക്കൽ കോളേജ് സർജറി ഒ. പിയിൽ ഡ്യൂട്ടിക്കിടെയാണ്, യുവതിയെത്തി ഡോക്ടറെ മുഖത്തടിച്ചത്. Read More…
നിശ്ചയദാർഢ്യം ശക്തമാണെങ്കിൽ, നിങ്ങളെ തടയാൻ ഒന്നിനും കഴിയില്ല; സന്ദീപ് ചൗധരി ഐ.പി.എസിന്റെ ജീവിതം പറയുന്നു
നിങ്ങളുടെ നിശ്ചയദാർഢ്യം ശക്തമാണെങ്കിൽ, ലക്ഷ്യം നേടുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ജീവിതത്തിൽ ഒന്നിനും കഴിയില്ല. ഐ.പി.എസ്. സന്ദീപ് ചൗധരിയുടെ വിജയം ഇതിനൊരു യഥാർത്ഥ തെളിവാണ്. ചെറുപ്പത്തിൽത്തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തെ ചുറ്റും ഉത്തരവാദിത്തങ്ങൾകൊണ്ട് നിറഞ്ഞു. കോളേജിൽ പോകാതെയും കോച്ചിംഗ് ഇല്ലാതെയും പരീക്ഷകൾക്ക് തയ്യാറെടുത്ത് അദ്ദേഹം തുടർച്ചയായി 12 സർക്കാർ ജോലികൾ നേടി, ഇപ്പോൾ രാജ്യത്തെ ഏറ്റവും അഭിമാനകരമായ സ്ഥാനങ്ങളിലൊന്നിൽ പ്രവർത്തിക്കുന്നു. നവഭാരത് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, പഞ്ചാബിൽ നിന്നുള്ള സന്ദീപ് ചൗധരിയുടെ പിതാവ് 2004 ഫെബ്രുവരിയിൽ ഹൃദയാഘാതം Read More…









