Featured Good News

കുളത്തിൽ മുങ്ങിയ എസ്.യു.വിയിൽനിന്ന് ഡ്രൈവറെ അത്ഭുതകരമായി രക്ഷിക്കുന്ന ധീരൻ – വീഡിയോ

മുങ്ങിക്കൊണ്ടിരുന്ന എസ്.യു.വിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ യുവാവിന്റെ ശ്രമം വലിയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. റോഡിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ഒരു കുട്ടിയെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്.യു.വി ഓടിച്ചിരുന്ന ശുഭം തിവാരിയുടെ വാഹനം കുളത്തിലേക്ക് മറിഞ്ഞത്. വാഹനം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയപ്പോൾ, സമീപത്ത് ബോട്ടിലുണ്ടായിരുന്ന ഫൈസൽ എന്ന പ്രദേശവാസി ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി എടുത്തുചാടി. ഒട്ടും സമയം പാഴാക്കാതെ, അദ്ദേഹം തന്റെ ബോട്ട്, മുങ്ങുന്ന എസ്.യു.വിക്ക് നേർക്ക് അടുപ്പിക്കുകയും, Read More…

Crime

മറ്റൊരു ബന്ധം; സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊന്നു; തലമുടി ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് മുങ്ങി; അറസ്റ്റ്

ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ബിബിഎം വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മരിച്ച 21 കാരി ദേവിശ്രീയുടെ സുഹൃത്ത് പ്രേം വര്‍ധനാണ് അറസ്റ്റിലായത്. ഇരുവരും ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയില്‍ നിന്നുള്ളവരാണ്.  ദേവിശ്രീയുടെ സുഹൃത്തിന്‍റെ വീട്ടിലാണ് കൊലപാതകം നടന്നത്. ദേവിശ്രീ മറ്റൊരു പുരുഷനുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണം. ഇയാളുമായി ചാറ്റിങ് നടത്തുന്നത് പ്രേം എതിര്‍ത്തിരുന്നു. സംഭവ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ പ്രതി ദേവിശ്രീയെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം പ്രേം മെജസ്റ്റിക് Read More…

Health

രാവിലെ ഈ ആറു കാര്യങ്ങൾ ചെയ്തുനോക്കൂ; ശരീരഭാരം കുറയും, ആരോഗ്യം കൂടും!…

ദിനചര്യകളിലൂടെയാണ് നമ്മുടെ ആരോഗ്യം മെച്ചമാകുന്നത്. ദൈനംദിന കാര്യങ്ങള്‍ കൃത്യമായും ഭക്ഷണകാര്യങ്ങള്‍ ശരിയായ രീതിയിലും ആയാല്‍ തന്നെ അസുഖങ്ങളില്‍ നിന്നൊക്കെ നമുക്ക് അകലം പാലിയ്ക്കാം. രാവിലെ എഴുന്നേറ്റയുടന്‍ കുറച്ച് വെള്ളം കുടിക്കുന്നതും പ്രാതലിന് പ്രോട്ടീന്‍ സമ്പുഷ്ടമായ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഇൗ ശീലങ്ങളിലൂടെ ആരോഗ്യം നമ്മുടെ കൈപ്പിടിയില്‍ ഒരു പരിധി വരെ ഒതുക്കാന്‍ സാധിയ്ക്കും….. പ്രഭാതം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക – തലേദിവസം രാത്രിയില്‍ തന്നെ പ്രഭാതം എങ്ങനെ ആയിരിക്കണമെന്ന് തീരുമാനിക്കുക. ബദാം Read More…

Crime

ഒറ്റദിവസം 13 വീടുകളിൽനിന്നായി കവർന്നത് 56 പവൻ, 3 കിലോ വെള്ളി, 3 ലക്ഷം രൂപ; പ്രതികളെ വെടിവെച്ചുവീഴ്ത്തി പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂർ കേന്ദ്രീകരിച്ച് 56 പവന്‍റെ സ്വർണകവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മജിദ്പുര സ്വദേശികളായ ആഷിഖ് (45), കല്ലു (60), ഇർഫാൻ (48) എന്നിവരെയാണ് ശനിയാഴ്ച കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലെ കാവുണ്ടപാളയത്തുള്ള തമിഴ്‌നാട് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ 13 വീടുകളിൽനിന്നായി 56 പവൻ സ്വർണവും മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണിവർ. കവുണ്ടംപാളയത്ത് വെള്ളിയാഴ്ചയാണ് ഹൗസിങ് ബോർഡ് ക്വാർട്ടേഴ്‌സിലെ എ ബ്ലോക്കിലെ മൂന്ന് വീടുകളിലും സി ബ്ലോക്കിലെ പത്ത് വീടുകളിലുമായി മോഷണം നടന്നത്. താമസക്കാരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച Read More…

Featured Lifestyle

ബൈക്ക് യാത്രികര്‍ക്കും ഇനി രക്ഷാകവചം ;  ശരീരത്തെ സംരക്ഷിയ്ക്കാന്‍ എയര്‍ബാഗ് വെസ്റ്റുമായി റോയല്‍ എന്‍ഫീല്‍ഡ്

മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ മാത്രമല്ല സേഫ്റ്റി ആക്സസറികളുടെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് ചില കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് ഐക്കണിക്ക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകട സമയത്ത് വീണാല്‍ ശരീരം സംരക്ഷിക്കാനുള്ള രക്ഷാകവചങ്ങള്‍ ഒന്നും തന്നെയില്ല. ഹോണ്ട ഗോള്‍ഡ് വിംഗ് പോലുള്ള ചില ബൈക്കുകള്‍ എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അത് എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്നില്ല, അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോട്ടോര്‍ഷോപ്പ് സോണില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇരുചക്രവാഹന യാത്രികര്‍ക്കായി ലഭ്യമാക്കിയ ‘എയര്‍ബാഗ് Read More…

Featured Sports

ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ മൂന്ന്‌ റണ്‍സ്; മത്സരം ഉപേക്ഷിച്ചെന്ന് അമ്പയര്‍മാര്‍; ഞെട്ടി താരങ്ങളും കമന്റേറ്റര്‍മാരും- വീഡി​​യോ

അഡ്‌ലെയ്‌ഡ്: വനിതാ ബിഗ്‌ ബാഷ്‌ ക്രിക്കറ്റ്‌ ലീഗില്‍ അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സും സിഡ്‌നി തണ്ടറും തമ്മില്‍ നടന്ന മത്സരം ഉപേക്ഷിച്ചതില്‍ വിവാദം. അഡ്‌ലെയ്‌ഡ് ഓവലില്‍ നടന്ന മത്സരം മഴയെത്തുടര്‍ന്ന്‌ അഞ്ച്‌ ഓവറാക്കി ചുരുക്കിയിരുന്നു. ടോസ്‌ നേടിയ സിഡ്‌നി തണ്ടര്‍ അഡ്‌ലെയ്‌ഡിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേഴ്‌സിന്‌ രണ്ടു വിക്കറ്റിന്‌ 45 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റ്‌ ചെയ്‌ത സിഡ്‌നി തണ്ടര്‍ 2.5 ഓവറില്‍ വിക്കറ്റിന്‌ 43 റണ്‍ എന്നു നില്‍ക്കേയാണ്‌ Read More…

Crime

മനോരമ വധക്കേസ്: ആദം അലിക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ കോടതിയിൽ നിന്ന് ഇറങ്ങിയോടി

തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബംഗാളുകാരന്‍ ഇരുപത്തിമൂന്നുകാരന്‍ ആദം അലിയെ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. കവർച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ ക്രൂരതയ്ക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. Read More…

Crime

‘യുവതി ഗർഭഛിദ്രം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരം, പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും ശേഷവും ഭർത്താവിനൊപ്പം’ ;കൂടുതൽ തെളിവുമായി രാഹുൽ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തനിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവ് കോടതിയിൽ ഹാജരാക്കി രാഹുൽ മാങ്കൂട്ടത്തില്‍ . ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ഗർഭഛിദ്രംചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ചെന്നാണ് ലഭിക്കുന്ന വിവരം. യുവതിയും ഭർത്താവും ഒരുമിച്ചുള്ള ചിത്രങ്ങൾ അടക്കം അധിക തെളിവുകൾ മുദ്രവെച്ച കവറിലാണ് രാഹുൽ കോടതിയിൽ സമർപ്പിച്ചത്. പീഡിപ്പിച്ചെന്ന് പറയുന്ന ദിവസങ്ങളിലും അതിന് ശേഷവും യുവതിയും ഭർത്താവും ഒരുമിച്ചുണ്ടായിരുന്നതിന്റേതാണ് ചിത്രങ്ങൾ. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ മേധാവി Read More…

Crime

കോഴിക്കോട് ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധന്‍ അറസ്റ്റില്‍

കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യൂട്യൂബര്‍ കൂടിയായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാടിനെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിള്‍ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജില്‍ ചെറുപാണക്കാട്. പ്രതി ആഭിചാരക്രിയകള്‍ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരിയായ യുവതിയെ പരിചയപ്പെട്ടത്. ഒളിവില്‍ കഴിയവെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. പ്രതി യൂട്യൂബ് ചാനലിലൂടെ ഇമാമാണെന്ന വ്യാജേന ആത്മീയമായ വീഡിയോകളാണ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനിടെയാണ് Read More…