മുംബൈ: ധൈര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഹൃദയസ്‌പർശിയായ പ്രവർത്തിയുമായി മുംബൈയിലെ ഈ യുവാവ്. റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ച് പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് സഹായവുമായെത്തുകയായിരുന്നു അപരിചിതനായ യുവാവ്. ഒരു ലേഡി ഡോക്ടർ യുവാവിന് ഫോണിൽ നിർദേശങ്ങൾ നൽകി സഹായിച്ചു. വ്യാഴാഴ്ച പുലർച്ചെ രാം മന്ദിർ റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ ഈ അവിശ്വസനീയമായ നിമിഷം, സംഭവത്തിന് ദൃക്‌സാക്ഷിയായ സംഗീതജ്ഞൻ മഞ്ജീത് ധില്ലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വൈറലായത്. പുലർച്ചെ ഒരു മണിയോടെ ട്രെയിനിൽ യാത്ര ചെയ്യവെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. യുവതിയുടെ നില ഗുരുതരമായപ്പോൾ Read More…
Month: October 2025
ടി20 യുടെ ആവേശവും ടെസ്റ്റിന്റെ ക്ഷമയും സമ്മേളിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ വരുന്നു ; രണ്ടിന്നിംഗ്‌സുകളുള്ള ട്വന്റി20 മാച്ച്
കാലികമായി ക്രിക്കറ്റില്‍ അനേകം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ട്വന്റി 20 വന്നതും ടെസ്റ്റ് ക്രിക്കറ്റ് ലോകചാംപ്യന്‍ഷിപ്പാക്കി മാറ്റിയതും ഏകദിനത്തില്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നതുമെല്ലാം ഗെയിം കൂടുതല്‍ ജനകീയമാക്കാന്‍ സഹായകരമായി. ക്രിക്കറ്റില്‍ ഒരു പുതിയരൂപം കൂടി വരുന്നതാണ് ഏറ്റവും വലിയ പുതുമ. ടി20 യെയും ടെസ്റ്റ് മാച്ചും ഒരുമിപ്പിക്കുന്ന ‘ടെസ്റ്റ് ട്വന്റി’ യാണ് പുതിയതായി വരാന്‍ പോകുന്നത്. പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റിന്റെ തന്ത്രപരമായ ആഴവും ടി20യുടെ വേഗതയേറിയ ആവേശവും സംയോജിപ്പിച്ച്, ടെസ്റ്റ് ട്വന്റിയില്‍ ഓരോ ടീമും 20 ഓവറിന്റെ രണ്ട് Read More…
‘ഒന്നു കുളിച്ചു വസ്ത്രം മാറിയാല്‍ മതി’; ബലാത്സംഗത്തിനിരയായ കുട്ടിയോട് ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടി
വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സൗത്ത് ഏഷ്യന്‍ സര്‍വകാശാലാ കാമ്പസിനുള്ളില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റിനെതിരെയും നടപടി. ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കുകയും സഹായിയ്ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു. നാലു ദിവസത്തോളമായുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയ്ക്കെതിരേയും അസിസ്റ്റന്റ് അനുപമ അറോറയ്ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനിടെയാണ് നടപടി. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം Read More…
തനിച്ചിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ എന്തുചെയ്യും? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…
കെനിയന്‍ പ്രതിപക്ഷ നേതാവ് റൈല ഒഡിംഗ 80-ാം വയസ്സില്‍ ഇന്ത്യയില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തയ അദ്ദേഹം പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ലോകത്തുടനീളം ഹൃദയാഘാതം ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. ദിനംപ്രതി അനേകം മരണങ്ങളും സംഭവിക്കുന്നുണ്ട്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പക്ഷേ ആ ഘട്ടത്തില്‍ ഒറ്റയ്ക്കാണെങ്കിലോ? പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തകും Read More…
ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ചു, ബംഗ്ലദേശ് ട്രാന്‍സ് ‘ഗുരു മാ’ അറസ്റ്റില്‍; 200ഓളം പേരെ ഇന്ത്യയിലേക്ക് കടത്തി, 30 വര്‍ഷമായി അനധികൃതമായി ഇന്ത്യയില്‍
മുംബൈ: മുപ്പതു വര്‍ഷമായി ഇന്ത്യയില്‍ അനധികൃതമായി താമസിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മീയ നേതാവ് ‘ഗുരു മാ’ ജ്യോതിയെ മുംബൈയില്‍ അറസ്‌റ്റ് ചെയ്‌തു. ബാബു അയന്‍ ഖാന്‍ എന്ന ഇദ്ദേഹം ബംഗ്ലാദേശി പൗരനാണെന്നു കണ്ടെത്തി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് അനധികൃതമായി ഇന്ത്യയില്‍ എത്തിയ ജ്യോതി ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുള്‍പ്പെടെ വ്യാജമായി ഇന്ത്യന്‍ രേഖകള്‍ കൈവശപ്പെടുത്തിയിരുന്നു. രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് കള്ളം വെളിച്ചത്തുവന്നത്. പോലീസ് കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യുകയും വ്യാജ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്‌തു.ബംഗ്ലാദേശില്‍നിന്നുള്ള ജ്യോതി മുംബൈയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ Read More…
‘ഞാന്‍ ഒറ്റയ്ക്കല്ല; ഉദ്യോഗസ്ഥര്‍ക്കും പങ്ക് കൊടുത്തു’ ശബരിമലയിലെ സ്വര്‍ണ്ണ മോഷണം സമ്മതിച്ച് പോറ്റി
ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയില്‍ ഒരു രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണക്കൊള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി സമ്മതിച്ചു. പക്ഷെ കട്ടത് താന്‍ ഒറ്റക്കല്ല, ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പങ്കെുണ്ടെന്നാണ് പോറ്റിയുടെ മൊഴി. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ മൊഴി. അടിച്ചുമാറ്റിയ സ്വര്‍ണം കല്‍പേഷിന് കൈമാറിയ വിവരം ഉദ്യോഗസ്ഥര്‍ക്കും അറിയാം. സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തണമെന്ന തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥര്‍ അനുസരിച്ചു. ഉദ്യോഗസ്ഥരെ താന്‍ സഹായിച്ചിട്ടുണ്ടെന്നും മൊഴി. ഇതോടെ പോറ്റിക്ക് പിന്നാലെ കല്‍പേഷിനെ കണ്ടെത്താനും മുരാരി ബാബു ഉള്‍പ്പടെയുള്ള Read More…
ദില്ലി ഹൈക്കോടതിയിൽവച്ച് യുവതിയെ വലിച്ചടുപ്പിച്ച് ചുംബിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ
ന്യൂഡൽഹി: ദില്ലി ഹൈക്കോടതിയില്‍ കോടതി നടപടികൾക്ക് തൊട്ടുമുമ്പ് ഒരു അഭിഭാഷകന്‍, തന്നെ കാണാനെത്തിയ ഒരു സ്ത്രീയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ചുംബിക്കുന്ന സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഡൽഹി ഹൈക്കോടതിയുടെ വെർച്വൽ കോടതി നടപടികളിൽ നിന്നുള്ളതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും അതിവേഗം വൈറലാവുകയും ചെയ്യുന്നു. സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചൊവ്വാഴ്ചയാണ്. അപ്പോൾ കോടതിയുടെ സിറ്റിംഗ് ആരംഭിച്ചിരുന്നില്ല, ആളുകൾ ജഡ്ജിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. കോടതി വേഷം ധരിച്ച് ഒരു മുറിയിൽ ഇരിക്കുന്ന അഭിഭാഷകനെയാണ് Read More…
മൂത്രമൊഴിക്കാനായി കടയില്‍ നിന്നും പുറത്തിറങ്ങി. ഉടമയ്ക്ക് നഷ്ടമായത് 7 ലക്ഷം; എല്ലാം കണ്ട് സിസിടിവി
ഛത്തർപൂർ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഛത്തർപൂരിൽ ഒരു കടയുടമ ശുചിമുറിയിൽ മൂത്രമൊഴിക്കാൻ പോയ തക്കത്തിന്, പട്ടാപ്പകൽ കടയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് 7 ലക്ഷം രൂപ കവർന്നു. വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് സംഭവം പുറത്തുവന്നത്. കടയിലേക്ക് മോഷ്ടാവ് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. തുടർന്ന് ഇയാൾ കടയിലുണ്ടായിരുന്ന പണം മുഴുവൻ വാരിയെടുത്ത് പണമുണ്ടായിരുന്ന ബാഗുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതിയെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. Read More…
ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല എവിടെയാണെന്നറിയാമോ? ഒരു ലക്ഷം പുസ്തകങ്ങള്‍ !
പുസ്തകശാല എന്തായിരിക്കണം എന്നതിനെ ഷെന്‍സെന്‍ ഇപ്പോള്‍ പുനര്‍നിര്‍വ ചിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാലയായ ‘ദി ഐസ് ഓഫ് ദി GBA’ 2025 സെപ്റ്റംബര്‍ 26-ന് ചൈനയിലെ ഷെന്‍സെനിലെ ബാവോ’ആന്‍ ജില്ലയില്‍ തുറന്നു. ഇത് ഏകദേശം 18 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ള, അമ്പരപ്പിക്കുന്ന 131,000 ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. 100,000 പുസ്തകങ്ങളും, ആകര്‍ഷകമായ പ്രദര്‍ശനങ്ങളും, എല്ലാ പ്രായക്കാര്‍ക്കുമുള്ള സാംസ്‌കാരിക ആകര്‍ഷണങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ പുസ്തകശാല സന്ദര്‍ശിക്കാനായി ഷെന്‍സെനിലേക്ക് പോകാനാകും. ഇത് വെറും ഷെല്‍ഫുകളും പുസ്തകങ്ങളും മാത്രമല്ല. Read More…









