ജനിച്ചയുടന്‍തന്നെ കുഞ്ഞിന്റെ വായില്‍ കല്ലുതിരുകി, ചുണ്ടില്‍ പശവച്ച് ഒട്ടിച്ച് ഉപേക്ഷിച്ചതിനുകാരണം അവിഹിതബന്ധത്തില്‍ പിറന്നതിനാലാണെന്ന് അമ്മയുടെ മൊഴി. രാജസ്ഥാനിലെ ഭില്‍വാരയിലെ കുറ്റിക്കാട്ടില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത അമ്മയേയും മുത്തശ്ശനേയും പൊലീസ് ചോദ്യം ചെയ്തു. 19 ദിവസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനേയാണ് കുറ്റിക്കാട്ടില്‍ അതിദാരുണമായ നിലയില്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാനായിരുന്നു ഈ ദുഷ്പ്രവൃത്തി നടത്തിയതെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗര്‍ഭിണിയായിരുന്നതെന്നും കാര്യങ്ങള്‍ മറ്റാരും അറിയാതിരിക്കാനായി പിതാവിനൊപ്പം ബുണ്ടി Read More…
Month: September 2025
രാജ്യത്തെ ഏറ്റവും അപകടകാരി ; തുടര്‍ച്ചയായി ഏകാന്ത തടവില്‍ 46 വര്‍ഷം
രാജ്യത്തെ ഏറ്റവും അപകടകാരികളില്‍ ഒരാളായി ഒരിക്കല്‍ അറിയപ്പെട്ടിരുന്ന റോബര്‍ട്ട് മൗഡ്സ്ലി, ‘ഹാനിബല്‍ ദി കാനിബല്‍’ എന്ന് വിളിപ്പേരുള്ള തന്റെ ജയില്‍ സെല്ലില്‍ തുടര്‍ച്ചയായി ഏകാന്തത്തടവില്‍ പൂര്‍ത്തിയാക്കിയത് 17,000 ദിവസം. നാല് പേരെ കൊലപ്പെടുത്തിയതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൗഡ്സ്ലി തന്റെ ഇരകളുടെ തലച്ചോറുകളില്‍ ഒന്ന് കഴിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ആ വിളിപ്പേര് നല്‍കിയത്. ഇത് പിന്നീട് അസത്യമാണെന്ന് കണ്ടെത്തി. 1974-ല്‍ ഒരു ബാലപീഡകനായ ജോണ്‍ ഫാരലിനെ കൊലപ്പെടുത്തിയപ്പോഴാണ് ഇയാളെ ആദ്യം ബ്രോഡ്മൂറിലേക്ക് അയച്ചത്. ജയിലില്‍ ആയിരിക്കുമ്പോള്‍, ലൈംഗിക Read More…
ആരാണ് തൃഷ തോസർ? കമൽഹാസന്റെ റെക്കോർഡ് തകർത്ത് 4വയസ്സുകാരി, ദേശീയ അവാർഡ് ജേതാവ്
71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ തിളങ്ങി തൃഷ തോസർ. മറാത്തി ചിത്രം ‘നാൽ 2’ (Naal 2) തൃഷ തോസറിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള അഭിമാനകരമായ പുരസ്‌കാരമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. എന്നാല്‍ തൃഷ തോസർ തകർത്തത് കമൽ ഹാസന്റെ റെക്കോർഡാണ്. കമൽ ഹാസൻ തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രധാന പുരസ്‌കാരം നേടുന്നത് 1960-ലാണ്. ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അന്നത്തെ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ (മികച്ച ബാലതാരത്തിന് Read More…
‘ഈ കാഴ്ച ഇന്ത്യൻ റെയിൽവേയിൽ മാത്രം’; അടിവസ്ത്രങ്ങൾ ട്രെയിനിൽ ഉണക്കാനിട്ട് യാത്രക്കാരൻ, ചൂടേറിയ ചർച്ച
അമിതമായി ആളുകളെ കുത്തിനിറച്ച ട്രെയിനുകളിലെ യാത്ര ഇന്ത്യയിലെ ഏറ്റവും ദുരിതകരമായ അനുഭവങ്ങളിൽ ഒന്നാണ്. എന്നാല്‍ ട്രെയിനിൽ അടിവസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബെംഗളൂരു – ജയ്പുർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലാണ് യാത്രക്കാരൻ തന്റെ അടിവസ്ത്രങ്ങൾ ബെർത്തിനു മുകളിൽ ഉണക്കാനിട്ടത്. ഈ ചിത്രം റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ പൊതുജനങ്ങൾക്കിടയിലെ പൗരബോധം ഇല്ലായ്മ എന്ന വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. “ഇന്ത്യൻ റെയിൽവേയിൽ മാത്രം” എന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റ് പോസ്റ്റ്. ജനറൽ കോച്ചിൽ യാത്രക്കാരൻ തന്റെ വസ്ത്രങ്ങൾ Read More…
കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും Read More…
ബാധ ഒഴിപ്പിക്കാന്‍ 13 മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് 30 മണിക്കൂര്‍ ക്രൂരപീഡനം; പിതാവിനെ വിഷം കുത്തിവെച്ച് കൊന്നു
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശിശുപീഡകനെ വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കി . യുഎസിലെ ടെക്സസിലെ അധികാരികള്‍ ബ്ലെയ്ന്‍ മിലാം എന്നയാള്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്. മിലാമും കാമുകി ജെസീക്ക കാര്‍സണും ചേര്‍ന്ന് 13 മാസം പ്രായമുള്ള മകളെ ഭൂതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പീഡിപ്പിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കുഞ്ഞിന്റെ ശരീരത്ത് കയറിയ ബാധ ഒഴിപ്പിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തിയതെന്നാണ പീഡകരുടെ വാദം. സംഭവം നടക്കുമ്പോള്‍ മിലാമിന് പ്രായം 18 വയസ്സായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിലാം വധശിക്ഷയ്ക്ക് Read More…
ആദ്യ ആർത്തവം, മകളുടെ കാല്‍ക്കല്‍ പണം വച്ച് തൊട്ടുവന്ദിച്ച്, കുടുംബം; ഹൃദയസ്പർശിയായ വീഡിയോ കാണാം
ഒരു പെൺകുട്ടിയുടെ ആദ്യ ആർത്തവം കുടുംബം ആഘോഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ വൈറലായി. ഈ വീഡിയോക്ക് 14 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ആൺകുടുംബാംഗങ്ങൾ അവളുടെ കാലിൽ പണം വെച്ച് അനുഗ്രഹം വാങ്ങുന്ന ഹൃദയസ്പർശിയായ ഈ ചടങ്ങ് സ്നേഹവും, ബഹുമാനവും, സാംസ്കാരിക പാരമ്പര്യങ്ങളും വിളിച്ചോതുന്നു. വീഡിയോയിൽ, ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കുടുംബം ആഘോഷിക്കുമ്പോൾ ആയുഷ എന്ന പെൺകുട്ടി വാതിൽക്കൽ നിൽക്കുകയാണ്. ഈ സന്തോഷത്തിൽ വികാരഭരിതയായ അവൾ കരയുന്നുണ്ട്. കുടുംബം അവളെ സ്നേഹവും ബഹുമാനവും കൊണ്ട് മൂടുകയാണ്. അതിശയകരമായ ഒരു നിമിഷത്തിൽ, Read More…
വയറു കീറി കുട്ടികളെ പുറത്തെടുത്ത് വിൽക്കും ! അമ്മ മരിച്ചാല്‍ അവയവങ്ങളും; ‘ഷി ഡെവിള്‍’ പിടിയില്‍
ദരിദ്രരായ ഗർഭിണികളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് നവജാത ശിശുക്കളുടെ കടത്തും അവയവ വില്‍പനയും നടത്തുന്ന ഗൂഢസംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ ‘ലാ ഡയാബ്ല’ (ഷി ഡെവിള്‍) എന്നറിയപ്പെടുന്ന വനിതാ നേതാവിനെയാണ് യുഎസ്- മെക്സിക്കൻ സംയുക്ത ഓപ്പറേഷനിൽ പിടികൂടിയത്. മാർത്ത അലീഷ്യ മെൻഡെസ് അഗ്യുലാർ എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. ഗര്‍ഭിണികളെ മനുഷ്യക്കടത്തിന് ഉപയോഗിച്ചു, നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ സിസേറിയന്‍ നടത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ദരിദ്രരായ ഗർഭിണികളെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. Read More…
വീശിയടിച്ച് രഗാസ; ചൈനയിൽ ഒരൊറ്റ മഴയിൽ മീനുകള്‍ റോഡിലേക്ക്: വാരിക്കൂട്ടി ജനം- വീഡിയോ
തെക്കന്‍ ചൈനയിലും ഹോങ്കോങ്ങിലും കനത്ത മഴയും ശക്തമായ കാറ്റും കൊണ്ട് സൂപ്പര്‍ ടൈഫൂണ്‍ റാഗസ ആഞ്ഞടിച്ചപ്പോള്‍, മക്കാവുവിലെ ജനതയ്ക്ക് തങ്ങള്‍ താമസിക്കുന്ന തെരുവില്‍ തന്നെ ഫിഷിംഗും നടത്താനായി. പ്രളയത്തിന്റെ ഭാഗമായി നഗരത്തിലെ റോഡില്‍ കയറിയ വെള്ളക്കെട്ടിലൂടെ മത്സ്യങ്ങള്‍ നീന്തിനടക്കുന്ന സാഹചര്യം ഉണ്ടായതോടെ നാട്ടുകാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ചാകര അടിച്ചുകയറിയിരിക്കുകയാണ്. കിലോക്കണക്കിന് തൂക്കമുള്ള മത്സ്യങ്ങളെയാണ് നാട്ടുകാര്‍ തെരുവില്‍ നിന്നും പിടികൂടിയത്. പലരും അതിനെ കയ്യില്‍ വെച്ച് സെല്‍ഫിയും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുകയുമാണ്. വെള്ളപ്പൊക്കമുള്ള തെരുവുകളിലൂടെ മത്സ്യങ്ങള്‍ നീന്തി. മത്സ്യങ്ങളെ Read More…









