.ബംഗളൂരുവിലെ തിരക്കേറിയ ഒരു സിഗ്നലിൽ ഒരാൾ കൈയ്യിൽ പിടിച്ച ഒരു കുറിപ്പ് ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. തിരക്കേറിയ സിഗ്നലിൽ കാൽനടപാതയിൽ നിശബ്ദനായി ഇരിക്കുന്ന ഒരാൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. അദ്ദേഹത്തിന്റെ കഥ വാക്കുകളിലൂടെയായിരുന്നില്ല, മറിച്ച് കൈയ്യിലുണ്ടായിരുന്ന ഒരു കടലാസിലൂടെയായിരുന്നു. കൈകൊണ്ട് എഴുതിയ ആ കുറിപ്പിൽ ഇങ്ങനെയായിരുന്നു: “എനിക്ക് ജോലിയോ വീടോ ഇല്ല, ദയവായി എന്നെ സഹായിക്കൂ. എനിക്ക് ബാങ്കിംഗിൽ 14 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.” അദ്ദേഹത്തിന്റെ അടുത്ത് ഒരു ബാക്ക്പാക്കും ഡിജിറ്റലായി പണം സ്വീകരിക്കുന്നതിന് ക്യുആർ കോഡുള്ള Read More…
Month: September 2025
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം….. എന്നാല്‍ പോളിഷ് യുവതി മലയാളം പറഞ്ഞാലോ? വൈറല്‍ വീഡിയോ
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പറഞ്ഞത് സന്ദേശം മലയാളം സിനിമയില്‍ ശ്രീനിവാസനാണ്. എന്നാല്‍ ഒരു പോളണ്ടുകാരി മലയാളം പറഞ്ഞാലോ? കേരളത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഈ പോളിഷ് യുവതി മലയാളത്തിൽ സംസാരിച്ചത് കേട്ട് വിവാഹത്തിനെത്തിയ പെൺകുട്ടികൾ അമ്പരന്നുപോയി. കേരളത്തിൽ തന്നെ താമസിക്കുന്ന പോളിഷ് യുവതി വിവാഹച്ചടങ്ങിൽ മലയാളം സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ശ്രദ്ധ നേടി. എമിലിയ പിയറ്റ്‌സിക്ക് (Emilia Pietrzyk) എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പങ്കുവെച്ചത്. കേരളത്തിൽ ഒരു സുഹൃത്തിന്റെ വിവാഹത്തിന് സൽവാർ Read More…
മനോഹരമായ മുളങ്കാടിനുള്ളിലൂടെ 500 മീറ്റര്‍ യാത്ര ; ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ കാഴ്ച
പച്ചയും മഞ്ഞയും നിറം കലരുന്ന മുളങ്കാടുകളുടെ കാഴ്ച വ്യത്യസ്തമായ കാഴ്ചകളിലൊ ന്നാണ്. ജപ്പാനിലെ ക്യോട്ടോ അരിഷിയാമയിലെ മനോഹരമായ അതിമനോഹരമായ കാഴ്ചകളില്‍ ഒന്ന് നിഗൂഢമായ മുളങ്കാടുകളിലൂടെയുള്ള പാതയാണ്. നഗരത്തിലെ ഒരു പ്രധാന ആകര്‍ഷണമായ ഇവിടെ ഏകദേശം 500 മീറ്റര്‍ നീളമുള്ള ഈ പാത കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും സൗകര്യപ്രദമാണ്. വെറുതെ നടക്കാന്‍ ഇറങ്ങിയാല്‍ പോലും ഫോട്ടോ എടുത്ത് ഒരു മണിക്കൂറിലധികം ചെലവഴിക്കാന്‍ ഇത് മതിയാകും. തെന്‍ര്യു-ജി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് നോനോ മിയ ഷ്രൈന്‍ വരെയുള്ള ഈ Read More…
യാത്രയ്ക്കിടയില്‍ അപ്രത്യക്ഷമായി; വിമാനവും 227യാത്രക്കാരും എവിടെ? 12 വര്‍ഷമായി ഒരു വിവരവുമില്ല…!
ആധുനിക കാലത്ത്, എളുപ്പത്തില്‍ റഡാറില്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു ബോയിംഗ് 777 വിമാനം അപ്രത്യക്ഷമാകുന്നത് അവിശ്വസനീയമാണ്. എന്നാല്‍ 12 വര്‍ഷമായി എന്തു സംഭവിച്ചെന്ന് ഒരു വിവരവുമില്ലാത്ത ഒരു വിമാനദുരന്തമുണ്ട്. 2014 മാര്‍ച്ച് 8-ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 370 പ്രാദേശിക സമയം പുലര്‍ച്ചെ 12:41-ന് 227 യാത്രക്കാരെയും 12 ജീവനക്കാരെയും വഹിച്ച് ക്വാലാലംപൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായ ശേഷം ഒരു വിവനവും ഇതുവരെ കിട്ടിയിട്ടില്ല. വിമാനം കാണാതായ 2014 Read More…
ബീഹാറിന്റെ സുന്ദരി ലേഡി സിംഹം, 22-ാം വയസ്സിൽ IPS; 28-ാം വയസ്സിൽ രാജിവച്ചു- എന്തിന്?
ഐപിഎസ് ഓഫീസറായ കാമ്യ മിശ്ര, സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ചേർന്ന വ്യക്തിത്വത്തിന് ഉദാഹരണമാണ്. 22-ാം വയസ്സിൽ മികച്ച റാങ്കോടെ യുപിഎസ്‌സി പരീക്ഷ പാസായ അവർ, 28-ാം വയസ്സിൽ ആ ജോലി ഉപേക്ഷിച്ചു. എന്തിനാണ് അവർ രാജിവച്ചത്? ലോകത്തിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് യൂണിയൻ സിവിൽ സർവീസ് പരീക്ഷ. പ്രിലിംസ്, മെയിൻസ്, ഇൻ്റർവ്യൂ എന്നിങ്ങനെ മൂന്ന് തലങ്ങളാണുള്ളത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസർ തുടങ്ങിയ ഉന്നത പദവികളിലെ സർക്കാർ ജോലി നിരവധി യുവാക്കളുടെ സ്വപ്നമാണ്. ഓരോ വർഷവും Read More…
കനത്ത മഴ; ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി; 1000പേര്‍ മരിച്ചു, ഒരാള്‍ മാത്രം രക്ഷപ്പെട്ടു !
സുഡാനിലെ ഡാര്‍ഫുര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 1,000-ത്തിലധികം ആളുകള്‍ മരിച്ചു. ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലായി പോയപ്പോള്‍ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ദിവസങ്ങളോളം നീണ്ട കനത്ത മഴയെത്തുടര്‍ന്ന് പടിഞ്ഞാറന്‍ ഡാര്‍ഫുര്‍ മേഖലയിലെ മര്‍റ പര്‍വതനിരകളിലുള്ള തരാസിന്‍ ഗ്രാമം പൂര്‍ണ്ണമായും മണ്ണിനടിയിലായി. ദുരന്തത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് സുഡാന്‍ ലിബറേഷന്‍ മൂവ്മെന്റ് ആര്‍മി അറിയിച്ചത്. ക്ഷാമവും വംശഹത്യയും കാരണം ഡാര്‍ഫുര്‍ മേഖല ദുരിതത്തിലായിരിക്കെയാണ് ഈ ദുരന്തം . ‘ആയിരത്തിലധികം ആളുകള്‍ താമസിച്ചിരുന്ന തരാസിന്‍ ഗ്രാമത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടുവെന്നാണ് പ്രാഥമിക Read More…
‘ആനകളുടെ മകൾ’ എന്ന പാര്‍ബതി ബറുവ; ഇന്ത്യയുടെ പ്രഥമ വനിതാ പാപ്പാനായ രാജകുമാരി, പത്മശ്രീ ബഹുമതി നേടി
”ആനകളുടെ മകള്‍” എന്ന് വിളിക്കപ്പെടുന്ന ആസ്സാംകാരി പാര്‍ബതി ബറുവയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇവരെ ഇങ്ങിനെ വിളിക്കാന്‍ ഒരു കാരണമുണ്ട്. ആദ്യത്തെ ‘വനിതാ പാപ്പാ’നാണ് പാര്‍ബതി ബറുവ. ആനകളെ മെരുക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി 50 വര്‍ഷമായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളയാളാണ് പാര്‍ബതി ബറുവ. ചരിത്രപരമായി പുരുഷന്മാര്‍ മാത്രം കൈകാര്യം ചെയ്തിരുന്ന ഈ മേഖലയിലെ ലിംഗപരമായ വിവേചനത്തിന് അവള്‍ ഒരു മാറ്റമുണ്ടാക്കി. ധീരതയുടെ ഒരു കഥ മാത്രമല്ല പാര്‍ബതിയുടെ ജീവിതം, മറിച്ച് ആനകളോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബഹുമാനത്തിന്റെയും തദ്ദേശീയമായ Read More…
എന്താണ് നിങ്ങളുടെ ഇഷ്ടഭക്ഷണം? കംഫര്‍ട്ട് ഫുഡ് പറയും നിങ്ങളുടെ സ്വഭാവം, വ്യക്തിത്വം !
വിശപ്പകറ്റാന്‍ മാത്രമല്ല, എത്ര രുചിച്ചാലും മതിവരാത്തതും മനസ്സിനെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒന്നാണ് കൺഫർട്ട് ഫുഡ് അല്ലെങ്കില്‍ ഇഷ്ടഭക്ഷണം. ഇത് നമുക്ക് ഗൃഹാതുരത്വമുണർത്തുന്ന ഒരു അനുഭവമാണ്. ആത്മാവിന് ആശ്വാസവും മനസ്സിൽ സമാധാനവും നൽകുന്ന ഒന്നാണ് കൺഫർട്ട് ഫുഡ്.എന്നാല്‍ നമ്മുടെ ഹൃദയത്തിലെ പല രഹസ്യങ്ങളും ഈ ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്നു! നമ്മൾ ഇഷ്ടപ്പെടുന്ന കൺഫർട്ട് ഫുഡ് നമ്മളെക്കുറിച്ചുള്ള പല കാര്യങ്ങളും വെളിപ്പെടുത്തും. നമ്മുടെ സ്വഭാവം, ലക്ഷ്യങ്ങൾ, മാനസികാവസ്ഥ എന്നിവയെക്കുറിച്ച് ഇത് സൂചന നൽകുന്നു. നമ്മുടെ ഉള്ളിലുള്ള ആഗ്രഹങ്ങൾ, സന്തോഷമുള്ള നിമിഷങ്ങൾ, Read More…
മിഠായികളില്‍ സയനൈഡ് കലര്‍ത്തിയെന്ന്, ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്: ജപ്പാനെ ഞെട്ടിച്ച നിഗൂഢസംഘം
ജപ്പാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ദുരൂഹതകളിലൊന്നാണ് ഗ്ലിക്കോ മൊറിനാഗ തട്ടിക്കൊണ്ടുപോകല്‍- ഭീഷണിപ്പെടുത്തല്‍ കേസ്. ‘ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു നിഗൂഢ സംഘം, ജാപ്പനീസ് മിഠായികളില്‍ വിഷം കലര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് നടപ്പാക്കുകയും ചെയ്തു. 1980-കളില്‍ ഒന്നര വര്‍ഷത്തോളം ഈ സംഘം എസാക്കി ഗ്ലിക്കോ, മൊറിനാഗ എന്നീ മിഠായി കമ്പനികളെയും മറ്റ് ഭക്ഷ്യ കമ്പനികളെയും ഭയപ്പെടുത്തി. അവര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും കമ്പനി മേധാവികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കൂടാതെ, സയനൈഡ് കലര്‍ത്തിയ Read More…









