Featured Lifestyle

സ്‌കൂട്ടര്‍ തൂക്കിഉയര്‍ത്തി…പിന്നെ തലയില്‍ വെച്ച് നടന്നു ! മുംബൈയിലെ ബാഹുബലി

വാഹനങ്ങള്‍ മനുഷ്യരെ കയറ്റാനുള്ളതാണ്. എന്നാല്‍ വാഹനത്തെ മനുഷ്യര്‍ എടുത്തുകൊണ്ടുപോയാല്‍ എങ്ങിനെയിരിക്കും? ഡല്‍ഹിയില്‍ കഴിഞ്ഞ കുറേദിവസമായി പെയ്യുന്ന മഴയും അതുണ്ടാക്കിയ ട്രാഫിക്ജാമും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ അതിനിടയില്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത. ട്രാഫിക് ജാം ഒഴിവാക്കാന്‍ സ്‌കൂട്ടര്‍ തോളില്‍ ചുമന്ന് പോകുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ ഗുരുഗ്രാമില്‍ നിന്നുള്ളതാണെന്ന് ഇത് പോസ്റ്റ് ചെയ്തയാള്‍ അവകാശപ്പെട്ടു. നിരവധി എക്‌സ് ഉപയോക്താക്കളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റോഡില്‍ കാറുകളും ഇരുചക്രവാഹനങ്ങളും കുത്തിനിറച്ച് കിടക്കുന്നതിനിടയിലൂടെ രണ്ട് Read More…

Featured Movie News

25 വയസ്സിനിടയില്‍ രണ്ട് 100 കോടി ക്ലബ്ബ് ; സൂപ്പര്‍സ്റ്റാറുകളെ വരെ ഞെട്ടിച്ച് യുവനടന്‍ നസ്‌ളീന്‍

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരുടെ പട്ടികയിലേക്ക് ഉയരുകയാണ് യുവനടന്‍ നസ്‌ളീന്‍. കേവലം 25 വയസ്സിനകം വലിയ സൂപ്പര്‍താരങ്ങള്‍ക്ക് പോലും കഴിയാത്ത വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് നടന്‍. സഹനടനായി വന്ന് നായകനായി മാറിയ താരം രണ്ടു തവണ 100 കോടി ക്ലബ്ബില്‍ കയറിയാണ് ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റിലേക്ക് ഉയര്‍ത്താനും നടന് കഴിഞ്ഞു. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തില്‍ എത്തിയ നസ്‌ളീന്‍ അഭിനയിച്ച ‘ലോക്: ചാപ്റ്റര്‍ 1 ചന്ദ്ര’ എന്ന സിനിമയും 100 കോടിയിലേക്ക് ഉയര്‍ന്നതോടെയാണ് നടന്‍ മോളിവുഡിലെ ശ്രദ്ധേയമായ Read More…

Sports

വെനസ്വേലയുമായുള്ള മത്സരം അവ സാന യോഗ്യതാമത്സരം ; ലയണേല്‍ മെസ്സി വിരമിക്കലിലേക്ക് നീങ്ങുന്നു

ബ്യൂണസ് ഐറിസ്: ഒടുവില്‍ ലോകം മുഴുവനുമുള്ള ആരാധകരെ നിരാശയിലാക്കി ഇതിഹാസതാരം ലിയോണേല്‍ മെസ്സിയില്‍ നിന്നും ആ വാര്‍ത്തയും വരികയാണ്. ലയണല്‍ മെസ്സി തന്റെ അവസാന ഹോം ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍ വെനസ്വേലയ്ക്ക് എതിരേയുള്ള മത്സരം താരത്തിന്റെ അവസാന യോഗ്യതാമത്സരമായിരിക്കുമെന്ന് താരം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലാണ് മത്സരം നടക്കുന്നത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ബ്രസീലും ഇക്വഡോറും ഇതിനോടകം തന്നെ അടുത്ത ലോകകപ്പിന് യോഗ്യത Read More…

Featured Travel

‘മോശയുടെ അത്ഭുതം’! കടല്‍ രണ്ടായി കടല്‍പ്പാത തെളിയുന്ന അത്ഭുതം ! ജിന്‍ഡോ സീ പാര്‍ട്ടിംഗ്’ ഫെസ്റ്റിവല്‍

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ജിന്‍ഡോ സീ-പാര്‍ട്ടിങ് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഏപ്രില്‍മാസം ദക്ഷിണ കൊറിയന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് എത്തുന്നത്. കിഴക്കന്‍ ചൈന കടലിന്റെ വടക്കന്‍ ഭാഗമായ ജിന്‍ഡോ കടലില്‍ ജിന്‍ഡോ ദ്വീപിനെയും സമീപത്തുള്ള മോഡോ ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 2.9 കിലോമീറ്റര്‍ പാത തെളിയിച്ചുകൊണ്ട് കടല്‍ രണ്ടായി വേര്‍പെടുന്ന ഒരു പ്രകൃതി പ്രതിഭാസത്തിന്റെ ആഘോഷമാണ് ജിന്‍ഡോ സീ പാര്‍ട്ടിങ് ഫെസ്റ്റിവല്‍. നാല് ദിവസം കടല്‍ രണ്ടായി വേര്‍പെട്ട് വഴി തെളിയുമ്പോള്‍ സന്ദര്‍ശകര്‍ക്ക് മോഡോ ദ്വീപിലേക്ക് നടന്നുപോകാനാകും. Read More…

Featured Myth and Reality

തോക്കുമായി സൈനിക വേഷത്തിലെത്തുന്ന ദൈവം, യേശുവിനെക്കാള്‍ ശക്തനാണെന്ന് വിശ്വാസം; ‘ജോണ്‍ ഫ്രം’, പസഫിക് ദ്വീപിലെ ആത്മീയ രൂപം

തെക്കന്‍ പസഫിക്കിലെ രാജ്യമായ വനവാട്ടുവിലെ തെന്ന ദ്വീപില്‍ പ്രബലമായ ഒരു വിശ്വാസധാരയുണ്ട്. ‘ജോണ്‍ ഫ്രം’ ചരിത്രത്തിലെ സ്ഥിരീകരിക്കപ്പെട്ട വ്യക്തിയല്ല. പകരം പ്രധാന ആത്മീയ രൂപമാണ്. ലോകമഹായുദ്ധകാലത്തെ ഒരു സൈനികനായി ചിത്രീകരിക്കപ്പെടുന്ന, ഒരു വെളുത്ത അമേരിക്കന്‍ മനുഷ്യനായാണ് ഈ രൂപത്തെ വിശേഷിപ്പിക്കുന്നത്. ഇദ്ദേഹം പസഫിക് ദ്വീപുകളില്‍ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. കോളനിവത്കരണത്തെ ചെറുക്കുന്നവര്‍ക്ക് പ്രതിഫലമായി പാശ്ചാത്യ വസ്തുക്കള്‍ കൊണ്ടുവരുന്ന ഒരു വ്യക്തിയായും അദ്ദേഹം ആദരിക്കപ്പെടുന്നു. ഈ വൈരുദ്ധ്യപരമായ വിശ്വാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, വാനുവാട്ടുവിലെ ഒരു ഭക്തനായ കാര്‍ഗോ കള്‍ട്ട് Read More…

Oddly News

ഒന്ന് നമ്മുടെ കെഎഫ് തന്നെ! ലോകത്തിലെ ഏറ്റവും മികച്ച ബിയറുകളില്‍ രണ്ട് ഇന്ത്യൻ ബ്രാൻഡുകൾ

ലോകത്തിലെ ഏറ്റവും മികച്ച ബിയറുകൾ തിരഞ്ഞെടുത്ത് അംഗീകരിക്കുന്ന ഒരു മത്സരമാണ് വേൾഡ് ബിയർ അവാർഡ്സ്. 2025-ലെ മത്സരത്തിൽ രണ്ട് ഇന്ത്യൻ ബ്രാൻഡുകൾക്ക് വലിയ നേട്ടങ്ങളുണ്ടായി.രണ്ട് ഇന്ത്യൻ ബിയർ ബ്രാൻഡുകളായ കിംഗ്ഫിഷർ (Kingfisher), സിംബ (Simba) എന്നിവ 2025-ലെ വേൾഡ് ബിയർ അവാർഡ്സിൽ അന്താരാഷ്ട്ര അംഗീകാരം നേടി. ബെൽജിയൻ-ശൈലിയിലുള്ള സിംബ വിറ്റ് (Simba Wit) സിൽവർ പുരസ്കാരവും, സിംബ സ്റ്റൗട്ട് (Simba Stout) ബ്രോൺസ് പുരസ്കാരവും നേടി. ഇന്ത്യ കൺട്രി വിന്നേഴ്‌സ് – ടേസ്റ്റ് വിഭാഗത്തിലാണ് ഈ നേട്ടം. Read More…

Health

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 3 പാനീയങ്ങൾ; ഹാർവാർഡ് സ്പെഷ്യലിസ്റ്റ് വെളിപ്പെടുത്തുന്നു

ന്യൂഡൽഹി: മികച്ച ആരോഗ്യത്തിന് സഹായിക്കുന്ന മൂന്ന് പാനീയങ്ങളെക്കുറിച്ച് ഹാർവാർഡ് സ്പെഷ്യലിസ്റ്റ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഗ്രീൻ ടീ, ഗ്രീൻ സ്മൂത്തി, മഞ്ഞൾ ചേർത്ത ലാറ്റെ എന്നിവ ശരീരത്തിന് സഹായകമായേക്കാം, എന്നാൽ നിലനിൽക്കുന്ന ആരോഗ്യം എന്നത് സ്ഥിരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. “ചിലപ്പോൾ ആരോഗ്യം ഒളിഞ്ഞിരിക്കുന്നത് ലളിതമായ ദിനചര്യകളിലാണ്.”ഹാർവാർഡ് വിദഗ്ദ്ധൻ പങ്കുവെച്ച ഒരു വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടി. ഈ ഹ്രസ്വ വീഡിയോയിൽ, ദൈനംദിന ശീലങ്ങളുടെ ഭാഗമായ മൂന്ന് പാനീയങ്ങൾ ഗുരുതരമായ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ എങ്ങനെ സഹായിക്കുമെന്ന് Read More…

Featured Oddly News

പ്രധാനമന്ത്രി മോദിയുടെ 70 കിലോ ഭാരമുള്ള ചോക്ലേറ്റ് ശിൽപം ! നിർമ്മിച്ചത് ഒഡീഷയിലെ വിദ്യാർത്ഥികൾ

ഒഡീഷയിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവന്‍തുടിക്കുന്ന ഒരു ചോക്ലേറ്റ് ശിൽപ്പം നിർമ്മിച്ചു. സെപ്റ്റംബർ 17-ന് അദ്ദേഹത്തിന്റെ ജന്മദിനത്തിന് മുന്നോടിയായാണ് ഈ ശിൽപ്പം നിർമ്മിച്ചത്. പൂർണ്ണമായും ചോക്ലേറ്റിൽ നിർമ്മിച്ച ഈ ശിൽപ്പത്തിന് ഏകദേശം 70 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 55 കിലോഗ്രാം ഡാർക്ക് ചോക്ലേറ്റും 15 കിലോഗ്രാം വൈറ്റ് ചോക്ലേറ്റും ഉപയോഗിച്ചു. ഭുവനേശ്വറിലെ ക്ലബ് ചോക്ലേറ്റ് എന്ന ബേക്കിംഗ്, ഫൈൻ പാറ്റിസെറി സ്കൂളിലെ ഡിപ്ലോമ വിദ്യാർത്ഥികളാണ് സൂക്ഷ്മമായ വിശദാംശങ്ങളോടെ ഈ ശിൽപ്പം നിർമ്മിച്ചത്. രാകേഷ് കുമാർ സാഹുവിന്റെയും Read More…

Featured Good News

10-ാംക്ലാസ് വിദ്യാഭ്യാസം, ചെറിയ ജോലി; 25 വർഷത്തിനുള്ളിൽ സമ്പാദ്യം ഒരു കോടി, Gen Z-നെവരെ പ്രചോദിപ്പിച്ച പോസ്റ്റ്

പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ബംഗളൂരു സ്വദേശിയായ ഒരു പ്രൂഫ് റീഡര്‍ ( കമ്പ്യൂട്ടറിൽ അക്ഷര പിഴവുകൾ തിരുത്തുന്ന ജോലി ) ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ കഥ ഇൻ്റർനെറ്റിൽ ആയിരങ്ങൾക്ക് പ്രചോദനമായി. “ഒരു വലിയ നാഴികക്കല്ലിൽ എത്തി, ഒരു കോടി, ഇതിനെനിക്ക് 25 വർഷമെടുത്തു” എന്ന അദ്ദേഹത്തിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലായി. സമ്പാദ്യത്തിൻ്റെ ശക്തി അദ്ദേഹത്തിൻ്റെ ക്ഷമയും അച്ചടക്കവും വിവേകപൂർണ്ണമായ സാമ്പത്തിക തിരഞ്ഞെടുപ്പുകളുമെന്ന് പലരും പ്രശംസിച്ചു. 2000-ൽ വെറും 5,000 രൂപ Read More…