ദക്ഷിണ കൊറിയയിലെ കുറയുന്ന ജനനനിരക്ക് കണക്കിലെടുത്ത്, അവിടുത്തെ സർക്കാർ പുതിയ അമ്മമാരെ പ്രോത്സാഹിപ്പിക്കാനും പ്രസവത്തെ പിന്തുണക്കാനും വിവിധ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇപ്പോള്‍ ഒരു ഇന്ത്യൻ അമ്മയ്ക്ക് ദക്ഷിണ കൊറിയയിൽ പ്രസവിച്ചതിന് 1.26 ലക്ഷം രൂപ (ഏകദേശം $1,500) ലഭിച്ചതിനെക്കുറിച്ചുള്ള വാർത്തയാണ് വൈറലാവുന്നത്. നേഹ അറോറ എന്ന ഈ യുവതി, തന്റെ ഗർഭകാല യാത്ര കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഒരു ദക്ഷിണ കൊറിയൻ പൗരനെ വിവാഹം കഴിച്ച നേഹയ്ക്ക്, ഗർഭം സ്ഥിരീകരിച്ച ഉടൻ തന്നെ Read More…
Month: September 2025
ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുമോ? BCCIയുടെ മറുപടി ഇങ്ങിനെ
ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോകളില്‍ ഒന്നായിട്ടാണ് ഇന്ത്യാ-പാകിസ്താന്‍ മത്സര ങ്ങളെ പരാമര്‍ശിക്കുന്നത്. എക്കാലത്തും അതൊരു ആവേശക്കാഴ്ചയുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമി ലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് Read More…
‘ഇത് ട്രെയിലർ മാത്രം’; ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, ഭീഷണിയുമായി ഗോൾഡി ബ്രാർ സംഘം
നടി ദിഷാ പഠാണിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെ വെടിവെപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമത്തിന്റെ ഉത്തരവാദിത്വം ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം ഏറ്റെടുത്തു. അജ്ഞാതരായ അക്രമികൾ മൂന്ന് മുതൽ നാല് വരെ റൗണ്ട് വെടിയുതിർത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വെടിവയ്പ്പിന് ഉത്തരവാദികളായവരെ കണ്ടെത്താൻ അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ‘ദൈവങ്ങളേയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഈ വെടിവെപ്പ് ഒരു ട്രെയിലർ മാത്രമാണ്. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിച്ചാൽ അവരെ വീട്ടിൽ നിന്ന് Read More…
“നീ എന്നെ കടിക്കുമോടാ? മദ്യലഹരിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം- വീഡിയോ
ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയിൽ മദ്യലഹരിയിലായിരുന്ന ഒരാൾ പാമ്പിനെ കഴുത്തിലണിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാൾ പാമ്പുമായി കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിഷമുള്ളതും അപകടകാരിയുമായ പാമ്പിൽ നിന്ന് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്ന നാട്ടുകാർക്ക് നേരെ പാമ്പിനെ എറിയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. കൊനസീമ ജില്ലയിലെ മുമ്മിദിവാരത്തിൽ, ഡോ. ബി.ആർ. അംബേദ്കറുടെ പ്രതിമയ്ക്ക് മുന്നിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വിഷപ്പാമ്പിനെ പിടികൂടിയാണ് ഇയാൾ ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഗൊല്ലപ്പള്ളി കൊണ്ട എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലെ Read More…
‘പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെ മഞ്ഞുമല ഉരുകി, ആ സുന്ദര നിമിഷത്തിനായി കാത്തിരിക്കാം’
നിയമപരമായി വിവാഹം വേർപെടുത്തിയ പ്രിയാരാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചതുപോലെ പ്രിയദർശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയെന്നും ഇപ്പോൾ അവർ വളരെ നല്ല സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നതെന്നും തന്റെ ‘കണ്ടതും കേട്ടതും’ എന്ന യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ് പറയുന്നു. രണ്ടുപേരും മറ്റു വിവാഹം കഴിക്കാത്ത സ്ഥിതിക്ക് ഒരുമിച്ച് ജീവിക്കുന്നത് മാതൃകാപരമായ തീരുമാനമായിരിക്കുമെന്നും അങ്ങനെ തന്നെ സംഭവിക്കട്ടയെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. ‘‘കൂടെ കഴിഞ്ഞതുകൊണ്ടോ Read More…
ഒളിച്ചിരുന്ന് യുവതിയുടെ കിടപ്പറരംഗം പകർത്തി; ‘തനിക്കും വഴങ്ങണമെന്ന് ആവശ്യം’; 2 പേർ അറസ്റ്റിൽ
കണ്ണൂരില്‍ വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവിൽ പള്ളിത്തട്ട് ശമൽ , നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് എന്നിവരെയാണ് കണ്ണൂര്‍ കുടിയാന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസ്സിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. Read More…
സുഹൃത്തുക്കള്‍ക്ക് കയറാനായില്ല; ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മയ്ക്ക് ഗുരുതരപരുക്ക്
സുഹൃത്തുക്കള്‍ക്ക് കയറാന്‍ പറ്റിയില്ലെന്നുകണ്ട് ട്രെയിനില്‍ നിന്നും ചാടിയ നടി കരിഷ്മ ശര്‍മയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കല്‍ ട്രെയിനില്‍ നിന്നാണ് നടി ചാടാന്‍ ശ്രമിച്ചത്. അപകടത്തില്‍ നടുവിനും തലയ്ക്കു പരുക്കേറ്റതായി നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്. പ്രാര്‍ഥന വേണമെന്നും സ്റ്റോറിയില്‍ കരിഷ്മ ആവശ്യപ്പെടുന്നു. ബോളിവുഡ് സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശര്‍മ. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്. ‘ചര്‍ച്ച്ഗേറ്റിലുള്ള ഷൂട്ടിങ് Read More…
ശ്രീദേവി ‘ബാഹുബലി’ നിരസിച്ചതിന്റെ യഥാർത്ഥ കാരണം ബോണി കപൂർ വെളിപ്പെടുത്തുന്നു
മുംബൈ: എസ്.എസ്. രാജമൗലി ചിത്രം ‘ബാഹുബലി’യിൽ നിന്ന് ശ്രീദേവി പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ. ഏകദേശം ഒരു പതിറ്റാണ്ടായി നിലനിൽക്കുന്ന ഈ വിവാദത്തിൽ ശ്രീദേവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കാണ് ബോണി കപൂർ ഇപ്പോൾ മറുപടി നൽകിയത്. ബാഹുബലിയിലൂടെ പ്രഭാസ്, റാണാ ദഗ്ഗുബാട്ടി എന്നിവർക്ക് മാത്രമല്ല സത്യരാജും രമ്യാ കൃഷ്ണനും ഉത്തരേന്ത്യയിൽ ശ്രദ്ധ നേടിയിരുന്നു. ശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രമ്യ കൃഷ്ണൻ തെന്നിന്ത്യയിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചു. എന്നാൽ ഈ കഥാപാത്രത്തിനായി ആദ്യം Read More…
ഈ മുത്തശ്ശി പൊളിയാണ്, പുഷ്-അപ്പും, സങ്കീർണ്ണ യോഗാസനങ്ങളും അനായാസം, ഒരു വർഷം കൊണ്ട് 83 കിലോ കുറച്ചു- വീഡിയോ
യോഗയിലൂടെ ഒരു വർഷം കൊണ്ട് 83 കിലോ ഭാരം കുറച്ച് 87 വയസ്സുള്ള ശകുന്തള ദേവി. തനിക്ക് ഒരു കാലത്ത് 123 കിലോ ഭാരമുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. പുഷ്-അപ്പുകളും, സങ്കീർണ്ണമായ യോഗാസനങ്ങളും അനായാസം ചെയ്യുന്ന ശകുന്തള ദേവി, ഭാരം കുറയ്ക്കുന്നത് വളരെ സാവധാനത്തിലുള്ള ഒരു പ്രക്രിയയാണെന്നും അതിന് അച്ചടക്കവും ക്ഷമയും സ്ഥിരതയും ആവശ്യമാണെന്നും പറയുന്നു. ശകുന്തള ദേവി 83 കിലോ ഭാരം കുറച്ചത് എങ്ങനെ? ജൂൺ 22-ന് സംപ്രേഷണം ചെയ്ത ‘ലാഫ്ടർ ഷെഫ്സ് 2’ എന്ന ഹാസ്യ-പാചക Read More…









