ഛത്തീസ്ഗഢിലെ കങ്കേർ ജില്ലയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന വീഡിയോണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. റീൽ ഉണ്ടാക്കുന്നതിനായി ഒരു യുവാവ് കരടിക്ക് ശീതളപാനീയ കുപ്പി നൽകുന്നതാണ് വീഡിയോയിലുള്ളത്. . വീഡിയോയിൽ, ഒരു യുവാവ് ശീതളപാനീയക്കുപ്പിയുമായി കരടിയുടെ അടുത്തേക്ക് നടന്നുപോകുന്നത് കാണാം. തുടർന്ന് കുപ്പി മൃഗത്തിന് മുന്നിൽ വെച്ച ശേഷം ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് തിരിച്ചുപോകുന്നു. കരടി അടുത്തെത്തി കുപ്പിയെടുത്ത് പാനീയം കുടിക്കാൻ തുടങ്ങുന്നു. കുപ്പിയിലെ പാനീയം മുഴുവൻ കുടിച്ച് തീർക്കുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ Read More…
Month: September 2025
വിദേശ സിനിമ കണ്ടാല്‍ ഉത്തര കൊറിയയില്‍ വധശിക്ഷ ? യു.എന്‍. റിപ്പോര്‍ട്ട്
ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്ന് യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്. രാജ്യത്ത് വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ Read More…
‘പോയി തുലയൂ’, ഫോട്ടോയെടുക്കാന്‍ ചെന്ന രണ്‍ബീറിനോട് ഹോളിവുഡ് സൂപ്പര്‍നായിക നതാലി പോര്‍ട്ടുമാന്‍
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരങ്ങള്‍ക്ക് ആരോടെങ്കിലൂം ആരാധന ഉണ്ടാകാറുണ്ടോ? ബോളിവുഡിലെ തിരക്കു പിടിച്ച മിക്ക താരങ്ങളും ഹോളിവുഡ് താരങ്ങളെ കാണുമ്പോള്‍ ആരാധകന്റെ മനോഭാവത്തിലാകാറുണ്ട്. അത്തരം ഒരനുഭവം പങ്കുവെയ്ക്കുകയാണ് യുവ സൂപ്പര്‍താരം രണ്‍ബീര്‍ കപൂര്‍. ഓസ്‌കാര്‍ ജേതാവായ നടി നതാലി പോര്‍ട്ട്മാനുമായും, പ്രശസ്ത സംവിധായകന്‍ ക്വെന്റിന്‍ ടറന്റിനോയുമായും ന്യൂയോര്‍ക്കില്‍ വെച്ചുണ്ടായ രണ്ട് രസകരമായ അനുഭവങ്ങള്‍ ഈയിടെ നടന്‍ പങ്കുവെച്ചു. ദി കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി എത്തിയ രണ്‍ബീര്‍, ഇന്ത്യയില്‍ തനിക്ക് വലിയ പ്രശസ്തിയുണ്ടായിട്ടും വിദേശ താരങ്ങളോടൊപ്പം Read More…
ഈ ലക്ഷണങ്ങള്‍ നിങ്ങൾക്കുണ്ടോ? വിറ്റാമിൻ ഡി കുറവായിരിക്കാം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
വിറ്റാമിൻ ഡിയുടെ കുറവ് ക്ഷീണം, എല്ലുകൾക്കും പേശികൾക്കും വേദന, ഇടയ്ക്കിടെയുള്ള അസുഖങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, മുടികൊഴിച്ചിൽ, മുറിവുണങ്ങാൻ കാലതാമസം എന്നിവയ്ക്ക് കാരണമാകും. ഇത് നേരത്തേ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകത വിറ്റാമിൻ ഡി എല്ലുകളുടെ ആരോഗ്യം, രോഗപ്രതിരോധശേഷി, മാനസികാവസ്ഥ എന്നിവ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നിട്ടും, പലർക്കും വിറ്റാമിൻ ഡി യുടെ കുറവുണ്ടാകാറുണ്ട്. വിറ്റാമിൻ ഡി യുടെ കുറവ് നേരത്തെ തിരിച്ചറിയുന്നത് സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങളെ തടയുകയും ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ Read More…
രാവിലെ ബ്ലാക്ക് കോഫി കുടിക്കുമ്പോൾ ആദ്യ സിപ്പ് എടുക്കുമ്പോള്‍ എന്ത് സംഭവിക്കും?
പതിവായി കട്ടൻ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിനും ശാരീരികക്ഷമതയ്ക്കും വലിയ ഗുണം ചെയ്യും. ദിവസത്തിന് നല്ലൊരു തുടക്കം കുറിക്കാൻ ഇത് സഹായിക്കും. കട്ടൻ കാപ്പി കുടിച്ചാലുള്ള ഗുണങ്ങൾ
52 വയസ്സുകാരി 32 വയസ്സുകാരനായ കാമുകനൊപ്പം ഒളിച്ചോടി; ഒന്നല്ല, രണ്ടുതവണ; 9 കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചു
ബദായൂണിലെ ഖേദാ ജലാല്പൂർ ഗ്രാമത്തിൽ 52 വയസ്സുള്ള നീലം തന്റെ ഒമ്പത് മക്കളെയും ഭർത്താവ് ഓംപാലിനെയും ഉപേക്ഷിച്ച് 32 വയസ്സുള്ള പപ്പുവിനൊപ്പം ഒളിച്ചോടിയ സംഭവം അസാധാരണമായ ഒരു പ്രണയകഥയാണ് പുറത്തുകൊണ്ടുവരുന്നത്. ഒളിച്ചോടുന്നതിനിടെ നീലം തന്റെ 10 വയസ്സുള്ള മകൾ അഞ്ജലിയെയും കൂട്ടിക്കൊണ്ടുപോയി. ഈ സംഭവം ഗ്രാമവാസികളെയും രണ്ട് കുടുംബങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കഥ ഓംപാലും നീലവും 32 വർഷംമുന്‍പ് വിവാഹിതരായവരാണ്. ഓംപാൽ ഡൽഹിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. ദമ്പതികൾക്ക് ഒമ്പത് മക്കളുണ്ട്. മൂത്ത മകൻ കൗശലിന് പ്രായം 30. Read More…
‘ഹലോ ഗയ്സ്, ഥാര്‍ തവിടുപൊടിയായി, ഞാന്‍ സേഫാണ് ‘; മരിച്ചിട്ടില്ല, അപകടത്തിന്റെ കാരണം പറഞ്ഞ് യുവതി
പുറത്തിറക്കുന്നതിനിടെ ഥാര്‍ ജീപ്പ് മഹീന്ദ്ര ഷോറൂമിന്റെ ഗ്ലാസ് വാതില്‍ തകര്‍ത്ത് നിലംപതിച്ച സംഭവത്തില്‍ വിശദീകരണവുമായി വാഹനം വാങ്ങിയ മാനി പവാര്‍. താന്‍ മരിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റുവെന്നുമുള്ള അഭ്യൂഹങ്ങളെ തള്ളിയാണ് യുവതി രംഗത്തെത്തിയത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെന്നും വാഹനം മാത്രമാണ് തലകുത്തി താഴേക്ക് വീണതെന്നുമാണ് മാനി വിശദീകരിക്കുന്നത്. പുതിയ വാഹനം വാങ്ങുമ്പോള്‍ ചെറുനാരങ്ങയ്ക്ക് മുകളിലൂടെ ടയര്‍ കയറ്റിയിറക്കുന്ന പതിവുണ്ട്. ഇത് ചെയ്യുന്നതിനായി കാര്‍ മെല്ലെ മുന്നോട്ടെടുത്ത മാനി അബദ്ധത്തില്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. നിമിഷങ്ങള്‍ക്കകം ഗ്ലാസ് ഡോര്‍ തകര്‍ത്ത് Read More…
ഉത്തരേന്ത്യ മുഴുവൻ കൈപ്പിടിയിലാക്കിയിട്ടും നേപ്പാൾ കീഴടക്കാൻ മുഗളന്മാർക്ക് ഒരിക്കലും കഴിയാതിരുന്നത് എന്തുകൊണ്ട്?
ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെത്തുടര്‍ന്നു വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭത്തെത്തുടര്‍ന്നു പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ചിരുന്നു. ഇടക്കാല പ്രധാനമന്ത്രിയായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസ് സുശീല കര്‍ക്കി സ്‌ഥാനമേറ്റു. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കുള്ളില്‍ 14 സര്‍ക്കാരുകളാണ് രാജ്യം ഭരിച്ചത്. ഈ അവസരത്തില്‍ നേപ്പാളിനെ സംബന്ധിക്കുന്ന ചരിത്രപരമായ ഒരു ചോദ്യവും ഉയരുന്നു. ഉത്തരേന്ത്യ മുഴുവൻ മുഗൾ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നപ്പോൾ, എന്തുകൊണ്ടാണ് അവർക്ക് ചെറിയ രാജ്യമായ നേപ്പാളിനെ കീഴടക്കാൻ കഴിയാതിരുന്നത്? Read More…
ICUവില്‍ കിടന്ന വിദേശവനിതയുടെ സ്വകാര്യ ഭാഗത്ത് തൊട്ടു; പിന്നാലെ ബലാല്‍സംഗം; ഡോക്ടര്‍ അറസ്റ്റില്‍
ആശുപത്രിയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികില്‍സ തേടിയെത്തിയ വിദേശ വനിതയെ ഐസിയുവിനുള്ളില്‍ വച്ച് ബലാല്‍സംഗം ചെയ്തതായി പരാതി. ഓള്‍ഡ് ഗോവയിലെ ഹെല്‍ത്തിവേ ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 31നാണ് സംഭവം നടന്നത്. ബിസിനസ് വിസയിലെത്തിയ മൊറോക്കന്‍ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31-ാം തീയതി ഐസിയുവില്‍ കിടക്കവേ രാത്രി 10 മണിക്ക് പരിശോധനയ്ക്കായെത്തിയ ഡോ.ജോഷി, ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പറയുന്നു. നഴ്സ് പുറത്തിറങ്ങിയതിന് പിന്നാലെ ന്യൂറോളജിക്കല്‍ സെന്‍സിറ്റിവിറ്റി പരിശോധിക്കാനെന്ന പേരില്‍ Read More…









