സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം.ഷാജഹാന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിശോധന നടത്തി പോലീസ്. പരിശോധനയ്‌ക്കെത്തിയ സംഘം ഷാജഹാന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. യൂട്യൂബ് ചാനലിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസുമാണ് തിങ്കളാഴ്‌ച രാത്രി ഒമ്പതോടെ തിരുവനന്തപുരം ഉള്ളൂരിലുള്ള ഷാജഹാന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വിഷയത്തിൽ നാളെ വിശദമായി പ്രതികരിക്കാമെന്നാണ് ഷാജഹാൻ പ്രതികരിച്ചത്. സിസിടിവിയുടെ മൈക്ക് Read More…
Month: September 2025
വിദ്യാര്‍ഥിയെക്കൊണ്ട് കാല്‍ തിരുമ്മിച്ച് അധ്യാപിക; സമൂഹമാധ്യമങ്ങളിൽ വന്‍ പ്രതിഷേധം
സ്കൂളില്‍ ക്ലാസ് സമയത്ത് വിദ്യാര്‍ഥിയെക്കൊണ്ട് കാലു തിരുമ്മിച്ച അധ്യാപികയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. മദ്ധ്യപ്രദേശില്‍ ഭോപ്പാലിലെ ഒരു സർക്കാർ സ്കൂളിൽനിന്നുള്ള വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്. എം.ജി. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് നാലാംക്ലാസുകാരനെക്കൊണ്ട് കാല്‍ തിരുമ്മിച്ചത്. സ്കളില്‍ ക്ലാസ് മുറിയിലെ തറയിലിരുന്നാണ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ആവശ്യത്തിനുള്ള ബെഞ്ചുകളോ ഇരിപ്പിടങ്ങളോ ക്ലാസിലില്ല. ഇതേക്ലാസില്‍ കസേരയിലിരിക്കുന്ന അധ്യാപിക കാൽ നീട്ടികൊടുത്ത് നാലാം ക്ലാസ്സുകാരനെക്കൊണ്ട് കാലു തിരുമ്മിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിഡിയോ ഫോണില്‍ പകർത്തി. വിഡിയോ റെക്കോർഡ് Read More…
‘6 ഇന്ത്യന്‍ വിമാനങ്ങള്‍ വീഴ്ത്തി’യെന്ന് ആംഗ്യത്തിലൂടെ പാക് താരം റൗഫ്; ഏഷ്യ കപ്പിനിടെ വന്‍ പ്രകോപനം- വീഡിയോ
ഓപറേഷന്‍ സിന്ദൂറിന്റെ പ്രതിധ്വനികള്‍ ക്രിക്കറ്റിലും അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ഏഷ്യകപ്പ് സൂപ്പര്‍ ഫോര്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ കാണികളെ പ്രകോപിപ്പിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ബൗണ്ടറി ലൈനരികെ എത്തിയാണ് റൗഫ് കാണികളെ പ്രകോപിപ്പിച്ചത്. 2022 ലെ ട്വന്‍റി 20 ലോകകപ്പില്‍ റൗഫിനെ, വിരാട് കോലി അടുപ്പിച്ച് രണ്ട് തവണ സിക്സ് പറത്തിയിരുന്നു. ഇത് ഓര്‍മിപ്പിച്ച് കാണികളില്‍ നിന്ന് ‘കോലി വിളി’ ഉയര്‍ന്നപ്പോഴാണ് റൗഫ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വീഴ്ത്തിയെന്ന് ആംഗ്യം കാണിച്ചത്. ആറ് എന്ന് കൈവിരലുകള്‍ ഉയര്‍ത്തി കാണിച്ചശേഷം Read More…
‘ഞാന്‍ ഡോക്ടറേറ്റ് നേടിയത് പങ്കാളിയെ കൂട്ടിക്കൊടുത്തല്ല’, നിങ്ങള്‍ക്ക് ആളുമാറി’; സൈബര്‍ ആക്രമണത്തില്‍ ജിന്റോ
തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലേക്ക് തന്റെ കുടുംബത്തെ വലിച്ചിഴച്ചതില്‍ അതിരൂക്ഷമായി പ്രതികരിച്ച് ഡോ. ജിന്റോ ജോണ്‍. സിപിഎമ്മിന്റെ കെ.ജെ. ഷൈനിന്റെ സൈബര്‍ പരാതിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേരള പൊലീസ് തന്റെ ജീവിത പങ്കാളി പരാതി നല്‍കിയാല്‍ അതേ വേഗതയില്‍ നടപടിയെടുക്കുമോ എന്ന് ജിന്റോ ചോദിക്കുന്നു. വിവാദങ്ങളെ വഴി തിരിച്ച് വിടാന്‍ തന്റെ പേര് വലിച്ചിഴച്ചുവെന്നും സഖാക്കള്‍ പതിറ്റാണ്ടുകളായി അടക്കി വാഴുന്ന കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് താന്‍ ഡോക്ടറേറ്റ് നേടിയതെന്നും പിഎച്ച്ഡി എന്‍ട്രന്‍സില്‍ ഒന്നാം റാങ്കോട് കൂടിയാണ് Read More…
ഉത്രമോഡല്‍; സ്ത്രീധനം കുറഞ്ഞതിന് യുവതിയെ പാമ്പിനെവിട്ട് കടിപ്പിച്ചു, വേദനകൊണ്ട് നിലവിളിച്ചപ്പോള്‍ ഭര്‍തൃകുടുംബം പുറത്തിരുന്ന് ചിരിച്ചു!
കൊല്ലത്തു നടന്ന ഉത്രയുടെ കൊലപാതകത്തിന് സമാനമായി കാണ്‍പൂരിലും കൊലപാതകശ്രമം. സ്ത്രീധനം കുറഞ്ഞുപോയെന്ന പേരിലാണ് രേഷ്മയെന്ന യുവതിയെ ഭര്‍ത്താവ് ഷാനവാസ് മുറിയില്‍ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടത്. പാമ്പുകടിയേറ്റ യുവതിയുടെ നില ഗുരുതരമാണ്. പാമ്പുകടിയേറ്റ് യുവതിയുടെ നില വഷളായിട്ടും സഹായിക്കാനോ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഭര്‍ത്താവിന്റെകുടുംബം തയ്യാറായില്ല. യുവതിയുടെ സഹോദരി എത്തിയ ശേഷമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സെപ്റ്റംബര്‍ 18നാണ് സംഭവം നടന്നത്. സഹോദരി നിസ്വന പറയുന്നതനുസരിച്ച് രേഷ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം പാമ്പിനെ തുറന്നുവിടുകയും അര്‍ധരാത്രിയോടെ പാമ്പ് രേഷ്മയെ കടിക്കുകയും ചെയ്തു. Read More…
ഡൽഹിയുടെ ആകാശത്ത് രാത്രി നിഗൂഢമായ ഒരു പ്രകാശരശ്മി, ഉൽക്കാശിലയോ റോക്കറ്റോ? – വീഡിയോ
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയുടെ ആകാശത്ത് അർദ്ധരാത്രിയിൽ ഒരു നിഗൂഢമായ പ്രകാശരശ്മി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെ 1:20 ഓടെയാണ് സംഭവം. ഇത് കണ്ട ആളുകളിലും ശാസ്ത്രജ്ഞരിലും ഒരുപോലെ ആകാംക്ഷ ഉണർത്തി ഈ നിഗൂഢമായ സംഭവം. ഒന്നുകിൽ ഒരു ഉൽക്കയോ അല്ലെങ്കിൽ ഭൂമിയുടെ അന്തരീക്ഷത്തിന് വളരെ അടുത്തുകൂടി സഞ്ചരിച്ച ഒരു റോക്കറ്റിന്റെ ഭാഗമോ ആകാം എന്ന് പലരും അഭിപ്രായപ്പെട്ടു. അതിശയകരമെന്നു പറയട്ടെ, ഡൽഹിയിലെ ചരിത്ര സ്മാരകമായ കുത്തുബ് മിനാറിനെക്കാൾ വലുപ്പമുള്ള ഒരു ഉൽക്ക ഭൂമിയോട് അടുത്ത് Read More…
IIM ബിരുദധാരികളായ രണ്ടു സുഹൃത്തുക്കള്‍; 50 പശുക്കളെ വാങ്ങി തുടങ്ങി, ഇന്ന് 138 കോടിയുടെ കമ്പനി കെട്ടിപ്പടുത്തു
നിങ്ങളുടെ ഹൃദയത്തില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അതിനായി രാവും പകലും അധ്വാനിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, എന്തും സാധ്യമാണ്. ഡല്‍ഹിയിലെ രണ്ട് സുഹൃത്തുക്കളുടെ വിജയകഥ അതാണ് പറയുന്നത്. പാല്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ദൈനംദിന അവശ്യവസ്തുക്കള്‍ നേരിട്ട് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്ന ഒരു സ്റ്റാര്‍ട്ടപ്പാണ് കണ്‍ട്രി ഡിലൈറ്റ് . ഐഐഎം ബിരുദധാരികളും സുഹൃത്തുക്കളുമായ ചക്രധര്‍ ഗഡെയും നിതിന്‍ കൗശലും ചേര്‍ന്ന് 50 പശുക്കളെ വാങ്ങി തുടങ്ങിയ ബിസിനസ് ഇപ്പോള്‍ കോടികളുടെ വരുമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പശുക്കളെ പരിപാലിക്കുന്നത് മുതല്‍ Read More…
വിദേശ യാത്രക്കാരനോട് ഒഴുക്കോടെ ഫ്രഞ്ച് സംസാരിച്ച ഇന്ത്യൻ ഓട്ടോ ഡ്രൈവർ; അത്ഭുതപ്പെട്ട് നെറ്റിസൺസ്- വീഡിയോ
ഫ്രഞ്ച് ടൂറിസ്റ്റിനോട് അതിമനോഹരമായി ഫ്രഞ്ച് ഭാഷയിൽ സംസാരിക്കുന്ന ഒരു ഇന്ത്യൻ ഓട്ടോറിക്ഷ ഡ്രൈവറുടെ വീഡിയോ ഓൺലൈനിൽ തരംഗമായി. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ, ഒരു ഇന്ത്യന്‍ ഡ്രൈവറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഫ്രഞ്ച് ഭാഷയിലെ കഴിവിലും വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന അദ്ദേഹത്തിന്റെ രീതിയിലും ആളുകളെ അത്ഭുതപ്പെടുത്തി. ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദേശ ടൂറിസ്റ്റാണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. വീഡിയോയിൽ, ഓട്ടോറിക്ഷാ ഡ്രൈവർ ടൂറിസ്റ്റിനോട് ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് ചോദിക്കുന്നു. ടൂറിസ്റ്റ് ‘ഫ്രഞ്ച്’ Read More…
വെറും നിയമപാലകനല്ല, 3,500 തെരുവ് മൃഗങ്ങളെ സംരക്ഷിച്ച സുധീർ കുടാൽക്കർ എന്ന മനുഷ്യന്‍
മുംബൈ: മുംബൈയിലെ ബോറിവലി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടറായ സുധീർ കുടാൽക്കർ വെറുമൊരു നിയമപാലകനല്ല, മറിച്ച് തെരുവ് മൃഗങ്ങള്‍ക്ക് സംരക്ഷണമൊരുക്കി നഗരം സുരക്ഷിതമാക്കാൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ഒരു മനുഷ്യനാണ്. കൊറോണ കാലത്ത് നഗരം അടച്ചിട്ടപ്പോൾ, ആയിരക്കണക്കിന് തെരുവ് മൃഗങ്ങൾ ഭക്ഷണവും ചികിത്സയും പരിചരണവുമില്ലാതെ ബുദ്ധിമുട്ടി. അപ്പോൾ കുടാൽക്കർ അവർക്കായി മുന്നിട്ടിറങ്ങി. വിശക്കുന്ന തെരുവ് നായകൾക്ക് ഭക്ഷണം നൽകാനുള്ള ചെറിയ ശ്രമം വളരെ വലിയൊരു കാര്യമായി പിന്നീട് മാറി. അദ്ദേഹം ‘പാൽ’ (പ്യുവർ അനിമൽ ലവേഴ്‌സ്) Read More…









