Featured Sports

ബൗളറുടെയും അമ്പയറുടെയും മുഖത്തിന് തൊട്ടരികിലൂടെ സ്ട്രെയിറ്റ് ഡ്രൈവ്, കാണിയുടെ ഒറ്റക്കൈയിലെ അത്ഭുത ക്യാച്ച് ! വീഡിയോ

സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ ഡാർവിനിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിന്റെ തകർപ്പൻ പ്രകടനം ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കി. തകർപ്പൻ ഫോമിലായിരുന്ന ഈ യുവതാരം, ജോഷ് ഹാസിൽവുഡിനെതിരെ ശക്തമായ ഒരു സ്ട്രെയിറ്റ് ഡ്രൈവ് പായിച്ചു. പന്ത് ബൗളറുടെയും അമ്പയറുടെയും മുഖത്തിന് തൊട്ടരികിലൂടെ അതിവേഗം പാഞ്ഞുപോയി, നിമിഷനേരത്തേക്ക് ഇരുവരെയും ഭയപ്പെടുത്തിക്കൊണ്ട് അതിർത്തി കടന്നു. വെറും 56 പന്തിൽ നിന്ന് 12 ബൗണ്ടറികളും 8 സിക്സറുകളും സഹിതം പുറത്താകാതെ 125 റൺസ് നേടിയ Read More…

Good News

ഭര്‍ത്താവിന്റെ ജീവനെടുത്ത യുവാവിന് മാപ്പ് നല്‍കി കോടതിയില്‍വെച്ച് ആലിംഗനം ചെയ്തു യുവതി

തന്റെ ഭര്‍ത്താവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ യുവാവിന് കോടതി മുറിയില്‍വെച്ച് മാപ്പ് നല്‍കുന്ന ഭാര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജോര്‍ജിയയിലെ ഒരു കോടതിമുറിയിലാണ് ഓഗസ്റ്റ് ഏഴിന് ഈ ഹൃദയസ്പര്‍ശിയായ സംഭവമുണ്ടായത്. റെജീന ജോണ്‍സണ്‍ എന്ന യുവതി തന്റെ ഭര്‍ത്താവായ ചക് ജോണ്‍സണ്‍ന്റെ മരണത്തിന് കാരണക്കാരനായ ജോസഫ് ടില്‍മാന്‍ എന്ന യുവാവിനാണ് മാപ്പ് നല്‍കിയത്. ടില്‍മാനെ റെജീന ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം. വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് Read More…

Lifestyle

മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കള്‍ക്ക് 5 ലക്ഷം പാരിതോഷികം; വിവാദ വാഗ്ദാനവുമായി ബിജെപി എംഎല്‍എ

മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുക്കളായ യുവാക്കൾക്ക് 5ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന വിവാദ പ്രഖ്യാപനവുമായി ബിജെപി എംഎൽഎ. ഇക്കാര്യം വെറുതെ പറയുന്നതല്ലെന്നും വന്‍ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയായ ബസനഗൗഡ പാട്ടീൽ പ്രഖ്യാപിച്ചു. പ്രസ്താവന ഇതിനോടകം വലിയ ചര്‍‌ച്ചയായി . കര്‍ണാടകയിലെ കൊപ്പാളിൽ മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രതികരണം. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് Read More…

Crime

മകന്റെ ബീജത്തിന് എണ്ണം കുറവ്; മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവും സഹോദരീ ഭര്‍ത്താവും

വൈദ്യപരിശോധനയില്‍ മകന്‍ ബീജത്തിന്റെ എണ്ണം കുറവായതിനാല്‍ മരുമകളെ ഗര്‍ഭിണിയാക്കാന്‍ ബലാല്‍സംഗം ചെയ്ത് ഭര്‍തൃപിതാവ്. ഗുജറാത്തിലെ വഡോദരയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. ഭര്‍ത്താവിന്റെ ഒത്താശയോടെയാണ് ഈ ക്രൂരകൃത്യം. ഭര്‍തൃപിതാവിനെ കൂടാതെ ഭര്‍ത്താവിന്റെ സഹോദരീ ഭര്‍ത്താവും യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. നാല്‍പതിനോടടുത്തപ്പോഴായിരുന്നു വിവാഹം . അതിനാല്‍ തന്നെ ഗര്‍ഭിണികാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ സംശയം പ്രകടിപ്പിക്കുകയും വൈദ്യപരിശോധനയ്ക്ക് നിര്‍ദേശിക്കുകയും ചെയ്തു. പരിശോധനയില്‍ ഭര്‍ത്താവിന് കുഴപ്പങ്ങളുള്ളതായി കണ്ടെത്തി. ഭര്‍ത്താവിന്റെ ബീജസംഖ്യ Read More…

Featured Good News

ഗർഭിണിയായ ഭാര്യയെ പരിചരിക്കാൻ 1.2 കോടി രൂപയുടെ ജോലി ഉപേക്ഷിച്ചു ! ‘മറ്റെല്ലാം രണ്ടാമത്തേത്’

ഉയർന്ന ശമ്പളമുള്ള തന്റെ ജോലി ഉപേക്ഷിച്ച് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാൻ തീരുമാനിച്ചുവെന്ന് പറയുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീട്ടിലിരുന്ന് ജോലി ചെയ്ത് ₹1.2 കോടി രൂപ ശമ്പളം വാങ്ങിയിരുന്ന അദ്ദേഹം, ഭാര്യയുടെ ഗർഭകാലത്ത് അവൾക്കൊപ്പം നിൽക്കാൻ വേണ്ടിയാണ് ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പോസ്റ്റിന്റെ തലക്കെട്ട്, “ഗർഭകാലത്ത് എന്റെ ഭാര്യയെ പരിചരിക്കാൻ വേണ്ടി എന്റെ 1 കോടിയിലധികം ശമ്പളമുള്ള ജോലി ഞാൻ ഉപേക്ഷിച്ചു” എന്നായിരുന്നു. “1.2 കോടി ശമ്പളം, വീട്ടിലിരുന്ന് ജോലി, കൂടാതെ ജയനഗറിൽ ഒരു Read More…

Featured Good News

ഈ യാചകന്‍ മാസം സമ്പാദിക്കുന്നത് 60,000 രൂപ, ആസ്തി 7.5 കോടി രൂപ…!

സാധാരണഗതിയില്‍ ഏറ്റവും ദരിദ്രരായി കണക്കാക്കപ്പെടുന്നത് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തെരുവില്‍ ഭിക്ഷ യാചിക്കുന്നവരെയാണ്. എന്നാല്‍ അച്ചടക്കവും സ്ഥിരോത്സാഹവും സമര്‍പ്പിതമായ ജീവിതവുമുണ്ടെങ്കില്‍ ആര്‍ക്കും പണക്കാരനായി മാറാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈ സിഎസ്ടി യിലെ ഭാരത് ജയിന്‍സിന്റെ ജീവിതം. നിശ്ചയദാര്‍ഡ്യം നിങ്ങള്‍ എവിടെ തുടങ്ങുന്നു എന്നത് പ്രധാനമാണെന്നും അങ്ങിനെ വന്നാല്‍ അപ്രതീക്ഷിത വഴികളിലൂടെ സാമ്പത്തികവിജയം നിങ്ങളെ തേടിവരുമെന്നും അദ്ദേഹത്തിന്റെ കഥ തെളിയിക്കുന്നു. യാചകജോലിയില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് കോടീശ്വരനായി മാറിയ ഭാരത് ജെയിന്‍സിന്റെ ജീവിതം മറ്റൊരു രീതിയില്‍ മനുഷ്യര്‍ക്ക് Read More…

Healthy Food

ബ്രൊക്കോളി സാൻഡ്‌വിച്ച് കഴിച്ച സംഗീതജ്ഞന് ദാരുണാന്ത്യം, 9 പേര്‍ ആശുപത്രിയില്‍; മുന്നറിയിപ്പുമായി ഇറ്റലി

ബ്രൊക്കോളിയും സോസജ് സാന്‍ഡ്​വിച്ചും കഴിച്ച് ഇറ്റലിയിലെ സംഗീതജ്ഞനായ ലൂയിജി ഡി സര്‍നോ (52 ) മരിച്ചു. ഒന്‍പതുപേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ക്കെല്ലാം ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ നിലവില്‍ വിപണിയിലുള്ള ബ്രൊക്കോളികളെല്ലാം ഇറ്റലി തിരിച്ചുവിളിച്ചു. സംഗീതജ്ഞനായ ലൂയിജി ഡി സര്‍നോയാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ബ്രോക്കോളി തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് ബോട്ടുലിസം ബാധിച്ചതെന്നാണ് സംശയം. കുടുംബസമേതം കരീബിയയില്‍ അവധിക്കാലം ആഘോഷിച്ച് തിരികെ ഇറ്റലിയിലെത്തിയതായിരുന്നു സര്‍നോ. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊസെന്‍സാ Read More…

Crime

പീഡിപ്പിച്ചത് 200ഓളം പേര്‍; പ്രായപൂര്‍ത്തിയാകാന്‍ കുത്തിവയ്പ്പ്; സെക്സ് റാക്കറ്റില്‍നിന്നും രക്ഷപെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയ 14 കാരി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. മൂന്നുമാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി ബംഗ്ലദേശുകാരിയായ പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ഹോർമോണുകളും കുത്തിവച്ചതായും ലഹരി മരുന്നു നല്‍കി ലൈംഗിക വൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പത്തോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ഒരു പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് രാജ്യം വിട്ട ഒരു 12 വയസ്സുകാരിയായ ബംഗ്ലാദേശി പെൺകുട്ടിയെയാണ് മൂന്ന് മാസത്തിനിടെ 200-ലധികം Read More…

Featured Travel

ജെയിംസ് കെച്ചലിന് മുന്നില്‍ 30,000 മൈലും 9 മാസവും ; കരയിലും വായുവിലും ലോകം ചുറ്റി, ഇനി കടല്‍ കൂടി കടന്നാല്‍ ഓ കെ…!

ഇംഗ്‌ളീഷുകാരന്‍ ജെയിംസ് കെച്ചലിനെ കാത്തിരിക്കുന്നത് ഒമ്പത് മാസത്തെ ജലയാത്രയാണ്. ഹാംഷെയറിലെ ഒരു തുറമുഖത്ത് നിന്ന് ഒരു പായ് വഞ്ചിയില്‍ യാത്ര ആരംഭിക്കുന്ന അദ്ദേഹം കരയിലും, വായുവിലും, കടലിലും ലോകം ചുറ്റി സഞ്ചരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ വെറും 30,000 മൈല്‍ മാത്രം ദൂരമാണ് ഇനി മുന്നിലുള്ളത്. സൈക്കിളില്‍ കരയിലും വിമാനമാര്‍ഗ്ഗം വായുവിലും ലോകം കീഴടക്കിയ അദ്ദേഹത്തിന് ഇനി ബാക്കിയുള്ളത് ജലത്തിലൂടെയുള്ള ഉലകം ചുറ്റലാണ്. അതിനായി അദ്ദേഹം പായ്‌വഞ്ചിയില്‍ തനിച്ച് യാത്ര തുടങ്ങിയിരിക്കുകയാണ്. ഹാംപ്‌ഷെയറില്‍ നിന്നും തെക്കോട്ട് കാനറി ദ്വീപുകളിലെ Read More…