അന്റാർട്ടിക്കയിൽവച്ച് കാണാതാത 25 വയസ്സുള്ള ബ്രിട്ടീഷ് പൗരന്റെ അവശിഷ്ടങ്ങൾ 65 വർഷങ്ങൾക്ക് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിൽ പ്രവർത്തിക്കുന്നതിനിടെ 1959-ൽ ഒരു മഞ്ഞുമലയിലെ വിള്ളലിൽ വീണാണ് ഡെന്നിസ് ബെൽ എന്നയാൾ മരിച്ചത്. റേഡിയോ, വാച്ച്, പൈപ്പ് എന്നിവയോടൊപ്പമാണ് ജനുവരിയിൽ പോളിഷ് അന്റാർട്ടിക് പര്യവേഷണ സംഘം ഡെന്നിസ് ബെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡെന്നിസ് ബെല്ലിനെ ഇനി കണ്ടെത്താനാവില്ലെന്ന് കരുതിയിരുന്ന കുടുംബത്തിന് ഈ വാർത്ത ഞെട്ടലുണ്ടാക്കി. “സഹോദരനെ കണ്ടെത്താനുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു. ഇത് അസാധാരണമാണ്, Read More…
Month: August 2025
രണ്ട് മാർക്ക് കുറഞ്ഞു, അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ അതിക്രൂരമർദ്ദനം- നടുക്കുന്ന ദൃശ്യങ്ങൾ
കണക്ക് പരീക്ഷയിൽ രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരില്‍ 17 വയസ്സുള്ള വിദ്യാർത്ഥി അധ്യാപികയെ ക്രൂരമായി മർദ്ദിച്ചു. തായ്‌ലൻഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അധ്യാപികയെ വിദ്യാർത്ഥി അടിക്കുകയും, ഇടിക്കുകയും, ചവിട്ടുകയും, കടിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഓഗസ്റ്റ് 5-ന് ഉതൈ താനിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. കണക്ക് പരീക്ഷയിൽ ലഭിച്ച മാർക്കിൽ വിദ്യാർത്ഥി അതൃപ്തനായിരുന്നു. ഇതാണ് ആക്രമണത്തിൽ കലാശിച്ചത്. ഫേസ്ബുക്കിൽ ‘ടീച്ചർ ആർട്ടി’ എന്ന പേജ് നടത്തുന്ന Read More…
‘പാരീസില്‍ നായ്ക്കളെ കൊന്നപ്പോൾ എന്തു സംഭവിച്ചു ? കോടതി ഉത്തരവില്‍ മനേക ഗാന്ധി പറഞ്ഞ ചരിത്രപാഠം
ന്യൂഡൽഹി: ഡൽഹി- എൻസിആർ പ്രദേശങ്ങളിൽ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ മൃഗസംരക്ഷണ പ്രവർത്തകയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി രംഗത്തെത്തി. ഈ ഉത്തരവ് അപ്രായോഗികവും നഗരത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഹാനികരവുമാണെന്ന് അവർ പറഞ്ഞു. ഇത് നടപ്പാക്കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. “ഡൽഹിയിൽ മൂന്ന് ലക്ഷം നായകളുണ്ട്. അവയെല്ലാം റോഡിൽ നിന്ന് മാറ്റണമെങ്കിൽ, ഡ്രെയിനേജ്, വെള്ളം, ഷെഡ്, അടുക്കള, ഒരു കാവൽക്കാരൻ എന്നിവയുള്ള 3,000 നായ ഷെൽട്ടറുകൾ നിർമ്മിക്കേണ്ടി Read More…
പ്രഭാസിന്റെ വിവാഹം ഉടൻ? സന്തോഷവാർത്ത പങ്കുവച്ച് കുടുംബം, പക്ഷേ വധു ആരാണ്?
ദക്ഷിണേന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ വിവാഹ വാർത്തകൾ വീണ്ടും ചർച്ചയാവുന്നു. 45 വയസ്സുകാരനായ താരം ഉടൻ വിവാഹിതനാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അനുകൂലമായ പ്രതികരണമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. പ്രഭാസിന്റെ അമ്മായി ശ്യാമള മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ശിവന്റെ അനുഗ്രഹം വരുമ്പോൾ പ്രഭാസിന്റെ വിവാഹം നടക്കും,” അവർ പറയുന്നു. “ഞങ്ങൾ എല്ലാവരും അവനൊരു നല്ല വിവാഹത്തിനായി ശ്രമിക്കുകയാണ്, പരമശിവന്റെ അനുഗ്രഹത്താൽ അത് ഉടൻ സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” – അവർ കൂട്ടിച്ചേർത്തു. Read More…
സിംഹത്തിന് തിന്നാന്‍ വളര്‍ത്ത് മൃഗങ്ങളെ ചോദിച്ചു ; ഒരു വീട്ടുകാരി നല്‍കിയത് മകളുടെ പ്രിയപ്പെട്ട കുതിരയെ
സിംഹങ്ങളെ പോറ്റാന്‍ വഴിയില്ലാതെ നാട്ടുകാരില്‍ നിന്നും മൃഗങ്ങളെ ആവശ്യപ്പെട്ട മൃഗശാലയ്ക്ക് ഒരു ഡാനിഷ് അമ്മ നല്‍കിയത് സ്വന്തം മകളുടെ വളര്‍ത്തുകുതിരയെ. വീട്ടില്‍ ആവശ്യമില്ലാത്ത മൃഗങ്ങളെ സംഭാവന ചെയ്യാന്‍ മൃഗശാല ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു. വീട്ടില്‍ തള്ളാന്‍ വെച്ചിരിക്കുന്ന കോഴികള്‍, മുയലുകള്‍, ഗിനി പന്നികള്‍ തുടങ്ങിയവയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൃഗശാല ആവശ്യപ്പെടുകയായിരുന്നു. വിവാദത്തിന് പിന്നാലെ, 44 വയസ്സുള്ള ഒരു ഡാനിഷ് സ്ത്രീ തന്റെ മകളുടെ 22 വയസ്സുള്ള കുതിരയെ സിംഹങ്ങളെ പോറ്റാന്‍ ആല്‍ബോര്‍ഗ് മൃഗശാലയ്ക്ക് ദാനം ചെയ്തതായി വെളിപ്പെടുത്തി. 2020 Read More…
പ്ലീസ് ഹെല്‍പ്.. മോദിജി…. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്, പ്രധാനമന്ത്രിയോട് പരാതി പറയുന്ന കൊച്ചു പെൺകുട്ടി, മനോഹരമായ പോസ്റ്റ് വൈറലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആര്യ എന്ന അഞ്ചുവയസ്സുകാരി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ബംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് നേരിട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കുട്ടിയുടെ പ്രവൃത്തിയാണ് ശ്രദ്ധേയമായത്. കുട്ടിയുടെ അച്ഛൻ അഭിരൂപ് ചാറ്റർജിയാണ് കത്ത് എക്‌സിൽ പങ്കുവെച്ചത്. ഇതിനകം 5,99,000-ലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്.കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “നരേന്ദ്ര മോദിജി, ഇവിടെ വലിയ ഗതാഗതക്കുരുക്കാണ്. ഞങ്ങൾക്ക് സ്കൂളുകളിലും ഓഫീസുകളിലും എത്താൻ വൈകുന്നു. റോഡുകൾ വളരെ മോശമാണ്. ദയവായി സഹായിക്കണം.” പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങളുമായി എത്തിയത്. “അദ്ദേഹം Read More…
റൊണാള്‍ഡോയുടെ കാമുകി ജോര്‍ജ്ജീന ധരിച്ച വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരവും ആഗോള കായിക താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തി. റൊണാള്‍ഡോ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അതിഗംഭീര മോതിരത്തിന്റെ ചിത്രം ജോര്‍ജിന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 5 സെന്റീമീറ്ററിലധികം നീളമുള്ള മോതിരത്തിന്റെ വില കേട്ടാല്‍ കണ്ണു തള്ളും. മോതിരത്തിലെ പ്രധാന ഓവല്‍ വജ്രം 25-30 കാരറ്റിന് ഇടയിലാകാമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റ് വിദഗ്ധര്‍ ഇത് കുറഞ്ഞത് 15 കാരറ്റ് ആണെന്ന് നിര്‍ദ്ദേശിക്കുന്നു. ജ്വല്ലറി ഫ്രാങ്ക് Read More…
ഇൻസ്റ്റന്റ് നൂഡിൽസ്: നമ്മൾ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണം, പക്ഷേ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
കാമ്പസ് ജീവിതത്തിലെ രാത്രികളിലും തിരക്കിട്ട ഓഫീസ് ഉച്ചഭക്ഷണ സമയത്തും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമെന്ന നിലയിൽ ഇൻസ്റ്റന്റ് നൂഡിൽസ് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. സ്വാദിഷ്ടവും, വില കുറഞ്ഞതും, ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്നതുമായ ഈ ഭക്ഷണത്തിന് നമ്മുടെ അടുക്കളയിലും ഹൃദയത്തിലും സ്ഥിരമായ ഒരു സ്ഥാനമുണ്ട്. എന്നാൽ ഈ സൗകര്യങ്ങൾക്കൊപ്പം ചില ആരോഗ്യപ്രശ്നങ്ങളും ഇതിനുണ്ട്. തിരക്കിട്ട ജീവിതത്തിൽ നമ്മൾ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. മിക്ക ഇൻസ്റ്റന്റ് നൂഡിൽസും ശുദ്ധീകരിച്ച ഗോതമ്പ് പൊടി (മൈദ) ഉപയോഗിച്ചാണ് Read More…
ജോലിയില്ലേ? വിഷമിക്കേണ്ട, വ്യാജ ഓഫീസിലിരുന്ന് ജോലി ചെയ്യുന്നതായി ‘അഭിനയിക്കാം’! പണം നൽകണം
സാമൂഹ്യ അന്തസ്സും പദവിയുമൊക്കെ നിലനിര്‍ത്താനായി മനുഷ്യര്‍ക്ക് സാധാരണഗതിയില്‍ എന്തൊക്കെ ചെയ്യാനാകും? പണം സമ്പാദിച്ച് വലിയ സമ്പത്തുണ്ടാക്കുക, ബിസിനസില്‍ കഠിനാദ്ധ്വാനം ചെയ്യുക, അതുമല്ലെങ്കില്‍ നിശ്ചയദാര്‍ഡ്യത്തോടെ ഒരു ജോലി നേടിയെടുക്കുക ഇതൊക്കെയായിരിക്കും. എന്നാല്‍ ജോലിയുണ്ടെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായി അഭിനയത്തിന് കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കുന്നത് കേട്ടിട്ടുണ്ടോ? തൊഴിലില്ലായ്മ പെരുകി വരുന്ന ചൈനയില്‍ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കമ്പനികള്‍ക്ക് അങ്ങോട്ട് പണം നല്‍കി അവരുടെ ഓഫീസില്‍ സ്‌പേസ് വാടകയ്ക്ക്് കണ്ടെത്തുന്ന പ്രവണത കൂടുകയാണ്. ബീജിംഗ്, ഷാങ്ഹായ്, ഷെന്‍ഷെന്‍ എന്നിവിടങ്ങളിലും തായ്യുവാന്‍ പോലുള്ള Read More…









