കണ്ണുനീർ വെറും ചെറിയ വെള്ളത്തുള്ളികൾ മാത്രമാണോ? നൂറ്റാണ്ടുകളായി ആളുകൾ കണ്ണീരിനെക്കുറിച്ച് പറയുന്നു. ചില കണ്ണുനീർ വ്യാജം ആണെന്ന് കാണിക്കാൻ ആളുകൾ “മുതലക്കണ്ണീർ” പോലുള്ള പദപ്രയോഗങ്ങളും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കണ്ണുനീർ എല്ലായ്പ്പോഴും സങ്കടത്തെ പ്രതിനിധാനം ചെയ്യുന്നതല്ല. കണ്ണുനീരിന് വികാരങ്ങൾ പ്രകടിപ്പിക്കാനും കഥകൾ പറയാനും മാത്രമല്ല, അത്ഭുതകരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ പോലും ഉണ്ടാക്കാനും കഴിയും. ഇതാ ലോകത്തിലെ ഏറ്റവും വിലയേറിയ കണ്ണുനീരിനെക്കുറിച്ച് അറിയുക. പാമ്പിന്റെ വിഷത്തിനെതിരേ ഒട്ടകക്കണ്ണീര്‍? രാജസ്ഥാനിലെ വരണ്ട മരുഭൂമിയിൽ, ഒട്ടകങ്ങൾ “മരുഭൂമിയുടെ കപ്പൽ” എന്നറിയപ്പെടുന്നു. കാരണം അവ Read More…
Month: July 2025
‘ഒറ്റക്കണ്ണൻ ജാക്ക്’ ; രാജീവ് ഗാന്ധി വധത്തിന്റെ സൂത്രധാരൻ; സെന്‍സേഷണലായ രാഷ്ട്രീയ കൊലപാതകം
991ല്‍ ഒരു വര്‍ഷത്തോളം നീണ്ട ആസൂത്രണത്തിനൊടുവില്‍ മെയ് 21 നായിരുന്നു ആ നിര്‍ണായക ഓപ്പറേഷന്‍, ‘കല്യാണം’ നിശ്ചയിച്ചിരുന്നത്. 33 വയസ്സുള്ള, 5 അടി 4 ഇഞ്ച് ഉയരമുള്ള, ഒരു കണ്ണുള്ള ശ്രീലങ്കക്കാരന്‍ ഇന്ത്യയിലെ ഏറ്റവും സെന്‍സേഷണല്‍ ആയ രാഷ്ട്രീയ കൊലപാതകം ആസൂത്രണം ചെയ്ത രീതിയില്‍ തന്നെ നടപ്പാക്കി. ശ്രീലങ്കയില്‍ നിന്നും മെയ് 1 ന് തമിഴ്‌നാട്ടില്‍ ഇറങ്ങിയ തമിഴ്പുലി സംഘം ഇന്ത്യയില്‍ കാലുകുത്തി ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം, തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ Read More…
ലോകത്തിലെ ആദ്യത്തെ ATM മെഷീൻ കണ്ടുപിടിച്ചത് ആരാണ്? ATM ഇന്ത്യയിൽ വന്നത് എപ്പോഴാണ് ?
കൃത്യം 58 വർഷങ്ങൾക്ക് മുമ്പ്, 1967 ജൂൺ 27 ന്, ലണ്ടനിലെ എൻഫീൽഡ് എന്ന പട്ടണത്തിലാണ് ലോകത്തിലെ ആദ്യത്തെ എടിഎം (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) സ്ഥാപിച്ചത്. ബാർക്ലേയ്‌സ് ബാങ്കിന്റെ ഒരു ശാഖയിലാണ് ഈ മെഷീൻ സ്ഥാപിച്ചത്, അതിന് “ബാർക്ലേകാഷ്” എന്ന് പേരിട്ടു. ഓൺ ദി ബസസ് എന്ന ഹിറ്റ് ടിവി ഷോയിലെ പ്രശസ്ത ബ്രിട്ടീഷ് നടനായിരുന്ന റെഗ് വാർണിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത് . ആദ്യമൊക്കെ, എടിഎമ്മിൽ ആളുകൾക്ക് ഒരു സമയം £10 വരെ മാത്രമേ പിൻവലിക്കാൻ Read More…
സൗരയൂഥത്തിലൂടെ പുതിയ ‘സഞ്ചാരി’: അന്യഗ്രഹ ജീവികളുടേതെന്നും വാദം
സൗരയൂഥത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന വസ്‌തു ദൂരദര്‍ശിനികളില്‍ പതിഞ്ഞു. ഔദ്യോഗികമായി 3ഐ/എ.ടി.എല്‍.എ എന്ന് നാമകരണം ചെയ്‌ത ആ വസ്‌തുവിന് 20 കിലോ മീറ്ററിലേറെയാണു നീളം. മണിക്കൂറില്‍ 2,17,261കിലോമീറ്ററാണു വേഗം. ഹവായിയിലെ ദൂരദര്‍ശിനി ഉപയോഗിച്ച് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി(ഇ.എസ്.എ)യാണു 3ഐ/എ.ടി.എല്‍.എയെ പകര്‍ത്തിയത്. ജൂലൈ ഒന്നിനാണ് ആ വസ്‌തു ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അതിന്റെ തിളക്കമാണു ഗവേഷകരെ ആകര്‍ഷിച്ചത്. അത് സജ്‌ജീവ ധൂമകേതുവാണെന്നാണ് ആദ്യ നിഗമനം. അവ സൂര്യനോട് അടുക്കുമ്പോള്‍ ഐസ്, വാതകം എന്നിവയാണു തിളക്കം സൃഷ്‌ടിക്കുന്നത്. എങ്കിലും അതിന്റെ പ്രകാശ തീവ്രത Read More…
40-ലേക്ക് കടന്നോ? ശരീരവും മനസും പറയുന്ന സൂചനകളും അറിയേണ്ട കാര്യങ്ങളും
40-ാം വയസ്സിലേക്ക് കടക്കുമ്പോൾ ശരീരവും മനസും നമ്മോട് സംസാരിക്കാൻ തുടങ്ങും. നേരത്തെ ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങൾ പോലും ഇപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടാകും. ഇപ്പോൾ അതിജീവനം, ആരോഗ്യസംരക്ഷണം, ആത്മസംതൃപ്തി തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന. ഈ ജീവിതഘട്ടം വലിയ മാറ്റങ്ങളുടെയും സമീപനങ്ങളുടെയും സമയമാണ്. ഇതാ, നിങ്ങൾ 40-ൽ കയറിയെന്ന് മനസിലാക്കാൻ സഹായിക്കുന്ന ചില പ്രധാന സൂചനകളും ഈ പ്രായത്തിൽ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും: ചെറുതായി നടന്നാലും ക്ഷീണം തോന്നുന്നു. ശരീരത്തിന്റെ സ്‌റ്റാമിന കുറയുന്നത് സാധാരണമാണ്. വൈകാരിക, ശാരീരിക പ്രവർത്തനങ്ങൾക്ക് Read More…
രാവിലെ എഴുന്നേൽക്കാൻ മടിയാണോ! ലളിതമായ 8 മോർണിംഗ് ഹാബിറ്റുകൾ
രാവിലെ എഴുന്നേൽക്കുക എന്നത് ചിലർക്ക് വലിയ ബുദ്ധിമുട്ടാണ്. അലാറം ഒന്നു രണ്ടു തവണ അടിച്ചാലും അതു മാറ്റിവച്ച് ഒരു പത്തു മിനിട്ട് കൂടി കിടക്കാം എന്ന് വിചാരിക്കും. എന്നാല്‍ ഈ “മടി” ദിനചര്യയാക്കരുത്! നല്ലൊരു ദിവസം തുടങ്ങാനായി നമുക്കാവശ്യമുള്ളത് ചില ലളിതമായ ശീലങ്ങളാണ്. പ്രഭാതം എങ്ങനെ തുടങ്ങുന്നുവെന്നതു നമ്മുടെ ഒരു ദിവസത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കും. ശരീരത്തിലും മനസ്സിലും. എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ചില കാര്യങ്ങൾ ഇതാ. മൊബൈൽ അലാറം മുഴങ്ങുമ്പോൾ തന്നെ ടെൻഷൻ തുടങ്ങി എന്ന് തോന്നാറുണ്ടോ? Read More…
ചീറിപാഞ്ഞ് ട്രെയിന്‍, പാളത്തില്‍ കിടന്ന് റീൽസ് ചിത്രീകരണം, 3 കുട്ടികള്‍ പിടിയില്‍- ഞെട്ടിക്കുന്ന വീഡിയോ
എടുക്കുന്ന റീല്‍സ് വൈറലാകാന്‍ എന്തും ചെയ്യുന്ന കാലമാണിത്. അതിനായി ചെയ്ത പണിയാകട്ടെ ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ പാളത്തിൽ കിടന്ന് റീല്‍സ് എടുക്കല്‍. ഒഡിഷയിലെ പുരുനാപാനി സ്റ്റേഷനു സമീപത്തെ ട്രാക്കില്‍ കിടന്നായിരുന്നു കുട്ടികൾ ഈ ‘അക്രമ’റീൽസ് ചിത്രീകരിച്ചത്. വീഡിയോ വൈറലായതോടെ ഇതില്‍ പങ്കാളികളായ മൂന്നു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ട്രെയിന്‍ കടന്നുപോകുന്നതുവരെ ട്രെയിനിനും പാളത്തിനുമിടയില്‍ കിടന്ന് ‘ടാസ്‌ക്’ പൂര്‍ത്തിയാക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. പാളത്തില്‍ കിടക്കുന്ന കുട്ടിയേയും ഈ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്യുന്ന മറ്റു രണ്ടുകുട്ടികളേയുമാണ് വീഡിയോയില്‍ Read More…
‘അമ്മ’യുടെ പ്രസിഡന്റ്: വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേര് പരിഗണനയില്‍
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്‌ഥാനത്തേക്ക് വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ പരിഗണനയില്‍. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക് മത്സരിച്ചേക്കും. പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരം ഒഴിവാക്കി ഇരുപാനലുകളായി തെരഞ്ഞെടുപ്പ് നടത്താനാണു നീക്കം. തെരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 15ന് ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജോമോള്‍ ഒഴികെയുള്ള വനിത അംഗങ്ങള്‍ വീണ്ടും മത്സരിച്ചേക്കും. അന്‍സിബ, അനന്യ, സരയു, ശ്വേതാ മേനോന്‍ എന്നിവരാണ് നിലവിലുള്ളത്. കഴിഞ്ഞമാസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനരുജീവിപ്പിക്കണമെന്ന് Read More…
സ്കൂൾ വിദ്യാർഥിനികൾ ഗര്‍ഭിണിയായാല്‍ ഒരു ലക്ഷം രൂപ നൽകുമെന്ന് റഷ്യ !
രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിഞ്ഞത് പരിഹരിക്കാന്‍ കൗമാരക്കാരികളായ അമ്മമാരെ പ്രോല്‍സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമായി സ്കൂള്‍ വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ റഷ്യയിലെ തിരഞ്ഞെടുത്ത പത്ത് പ്രദേശങ്ങളെയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ 2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് Read More…









