ലഹരിസംഘം നടത്തിപ്പുകാരിയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഡല്‍ഹി പോലീസ് പിടിച്ചെടുത്തു. സുല്‍ത്താന്‍പുരിയുടെ ‘മയക്കുമരുന്നു റാണി’ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന കുസുമി(40)ന്റെ അഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന വസ്‌തുവകകളാണ് കണ്ടുകെട്ടിയത്. മയക്കുമരുന്ന് കേസില്‍ കുസുമിന്റെ മകനെ പോലീസ് അടുത്തിടെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് കണ്ടുകെട്ടല്‍ നടപടികള്‍. സുല്‍ത്താന്‍പുരിയും വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാന ലഹരിസംഘത്തിന്റെ നടത്തിപ്പുകാരിയാണ് കുസും എന്ന് പോലീസ് പറഞ്ഞു. 12 എന്‍.ഡി.പി.എസ് കേസുകളില്‍ പ്രതിയാണ് ഇവര്‍. അതേസമയം, കഴിഞ്ഞ മാര്‍ച്ച് മുതല്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുസും Read More…
Month: July 2025
പെനാല്‍റ്റി ഇതരഗോളുകളുടെ എണ്ണം 764 ആയി ; മെസ്സി ക്രിസ്ത്യാനോയുടെ റെക്കോഡ് മറികടന്നു…!
രണ്ട് പതിറ്റാണ്ടിലേറെയായി പോരാടുന്ന മെസ്സിയും റൊണാള്‍ഡോയും അവരുടെ അവിശ്വസനീയമായ നേട്ടങ്ങളിലൂടെ ആരാധകരെ അത്ഭുതപ്പെടുത്തുന്നത് തുടരുക യാണ്. പ്രായം തനിക്ക് ഒരു തടസ്സമല്ലെന്ന് ഇരുവരും തെളിയിച്ചു കൊണ്ടിരിക്കു കയാണ്. 38 കാരനായ അര്‍ജന്റീനിയന്‍ ഇതിഹാസം കരിയര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ബദ്ധവൈരിയായ റൊണാള്‍ഡോയെ മറികടക്കുകയും ചെയ്തു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയില്ലാത്ത ഗോളുകള്‍ നേടിയ കളിക്കാര നായിക്കൊണ്ടാണ് മെസ്സി റൊണാള്‍ഡോയെ മറികടന്നത്. 764 ഫീല്‍ഡ്‌ഗോളുക ളോടെയാണ് മെസ്സി റൊണാള്‍ഡോയുടെ 763 ഗോളിന്റെ റെക്കോഡ് മറികടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം. Read More…
അകലങ്ങള്‍ ഇല്ലാതാക്കുന്ന പ്രണയം; ബെംഗളൂര്‍ യുവാവിന്റെ അമേരിക്കൻ യുവതിയുമായുള്ള പ്രണയകഥ, ഹൃദയം കവരും
പ്രണയത്തിലായിരിക്കുമ്പോൾ ദൂരമൊരു തടസ്സമല്ല. ഹ്യൂമൻസ് ഓഫ് ബോംബെയുമായി പങ്കുവെച്ച ഒരു പോസ്റ്റിൽ, ഒരു ഇന്ത്യൻ യുവാവ് തനിക്ക് അമേരിക്കക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ മനോഹരമായ പ്രണയകഥയും, അവർ എങ്ങനെ ശാരീരികവും സാംസ്കാരികവുമായ അതിർവരമ്പുകൾ ഭേദിച്ച് പ്രണയത്തിലായെന്നും പങ്കുവെച്ചു. ഒരു കലാകാരനായ ദീപക്, 2023-ൽ ഒരു പരിപാടിക്കായി മുംബൈയിൽ പോയപ്പോൾ ഹന്ന എന്ന പെൺകുട്ടിയോട് തനിക്ക് പെട്ടെന്ന് പ്രണയം തോന്നിയതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു പോസ്റ്റിൽ പങ്കുവെച്ചു. ആദ്യ കാഴ്ചയിൽത്തന്നെ, വെറും ആകർഷണത്തിനപ്പുറം, നിഷേധിക്കാനാവാത്ത ഒരു ബന്ധം തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം Read More…
രാമനെ ആരാധിക്കാത്ത ഇന്ത്യയിലെ ഒരു ഗ്രാമം! ഹനുമാന്റെ പേര് കര്‍ശനമായി നിരോധിച്ചിരിക്കുന്നു !
കലിയുഗത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ഒരു ദേവന്‍ ഹനുമാനാണ്. എല്ലാ തെരുവുകളിലും പ്രദേശങ്ങളിലും നിങ്ങള്‍ക്ക് ഹനുമാന്റെ ഒരു ക്ഷേത്രമെങ്കിലും കാണാം, എന്നാല്‍ ഇന്ത്യയില്‍ ഹനുമാന്റെ പേര് പോലും ഉച്ചരിക്കുന്നത് വിലക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ രാമനെ ആരാധിക്കുന്ന സ്ഥലമുവില്ല, ഹനുമാനെ ആരാധിക്കുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ഹനുമാന്‍ ക്ഷേത്രമില്ല, ആരും ആ പേര് ഉപയോഗിക്കുന്നില്ല. ഇവിടെ ഒരു ഹനുമാന്‍ ഭക്തനുമില്ല. ഇതു മാത്രമല്ല, ഇവിടെ ആളുകള്‍ ഹനുമാന്‍, ബജ്രംഗ്, സങ്കട്‌മോചന്‍, മാരുതി തുടങ്ങിയ പേരുകളും ഒഴിവാക്കുന്നു. പക്ഷേ Read More…
‘ക്വീൻ ബീ’; 924 കോടി രൂപയുടെ മയക്കുമരുന്നു സാമ്രാജ്യം കെട്ടിപ്പടുത്ത 65കാരി “ഗ്യാങ്സ്റ്റർ മുത്തശ്ശി”
മയക്കുമരുന്നിന്റെ ഉപയോഗവും വിപണനവും കുറ്റവാളികളെ പിടികൂടുന്നതും കേരളത്തില്‍ ഇന്നൊരു വാര്‍ത്തയേയല്ല. പിടികൂടുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അറസ്റ്റിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളോ മധ്യവയസ്‌കരോ ആണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത് 65 കാരിയായ വയോധികയെയാണ്. ‘ക്വീൻ ബീ’ അല്ലെങ്കില്‍ “ഗ്യാങ്സ്റ്റർ മുത്തശ്ശി” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇവർ തന്റെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് ഏകദേശം 924 കോടി രൂപ വിലമതിക്കുന്ന ഒരു വലിയ മയക്കുമരുന്ന് ശൃംഖല കെട്ടിപ്പടുത്തു. ഇംഗ്ലണ്ടിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ Read More…
കാമുകിയെ കാണാന്‍ മൈലുകള്‍ താണ്ടി യുവാവ്, പ്രണയിനിയുടെ ഭര്‍ത്താവിനെ കണ്ട് അമ്പരന്നു !
തന്റെ പ്രണയിനിയെ കാണാനായി മൈലുകള്‍ താണ്ടിവന്ന യുവാവ്, വീടിന്റെ കോളിങ് ബെല്‍ അടിച്ചപ്പോള്‍ എതിരേറ്റത് യുവതിയുടെ ഭര്‍ത്താവ്..!ബെല്‍ജിയം സ്വദേശിയായ മൈക്കിള്‍ എന്ന യുവാവിനാണ് ഞെട്ടലും നിരാശയും നിറഞ്ഞ ഈ അനുഭവമുണ്ടായത്. 800 കിലോമീറ്ററുകളോളം യാത്ര ചെയ്താണ് കാമുകിയെ കാണാന്‍ യുവാവ് എത്തിയത്. വീടിന്റെ വാതില്‍ തുറന്നപ്പോള്‍ ‘കാമുകി’യുടെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ യുവാവ് അമ്പരന്നു. ഫ്രഞ്ച് മോഡലായ യുവതിയും ഭര്‍ത്താവുമാകട്ടെ എന്തിനാണ് യുവാവ് വന്നതെന്ന് അറിഞ്ഞപ്പോള്‍ ആകെ അമ്പരന്നു . ‘കാമുകന്‍’ മൈക്കിളിനെ സോഷ്യല്‍ മീഡിയയിലൂടെ ആരോ വഞ്ചിച്ചാതാകാമെന്നാണ് Read More…
മരിച്ച് 57വർഷങ്ങൾക്ക് ശേഷവും ഈ ഇന്ത്യൻ സൈനികൻ ഡ്യൂട്ടിയിലാണ്, ശത്രുക്കൾക്ക് ഇപ്പോഴും ഭയം, പേരില്‍ ക്ഷേത്രം !
നമ്മുടെ രാജ്യത്തെ സൈനികർ അതിർത്തികൾ സംരക്ഷിക്കുന്നതിൽ 24 മണിക്കൂറും കണ്ണിലെണ്ണിയുമൊഴിച്ചാണ് കാവല്‍നില്‍ക്കുന്നത് . എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് 57 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന ധീരനും ദേശസ്‌നേഹവും നിറഞ്ഞ ആ സൈനികനെക്കുറിച്ച് നിങ്ങൾക്കറിയാമോ? സിക്കിം അതിർത്തിയിൽ ഇപ്പോഴും “ഡ്യൂട്ടി” ചെയ്യുന്ന ഹർഭജൻ സിങ്ങിന്റെ കഥയാണിത്. ഹർഭജൻ സിങ്ങിനെ സൈനികർ ബാബ ഹർഭജൻ എന്നാണ് വിളിക്കുന്നത്. സിക്കിമിന്റെ അതിർത്തിയിൽ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. സൈനികർ അത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ചൈനീസ് Read More…
പാക്കിസ്ഥാനെതിരായ കളി മുടക്കി, പാക്ക് ഹോട്ടലിനെപ്പറ്റി റിവ്യൂ കൊടുത്ത ഹർഭജൻ പെട്ടു, വൻ വിമർശനം…
വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനു പിന്നാലെ വിവാദത്തില്‍ മുന്‍ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് വിവാദത്തില്‍ ചെന്നുചാടി. ബര്‍മിങ്ങാമിലെ പാകിസ്‌താനി റസ്‌റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാണ് ഹര്‍ഭജന്‍ വിവാദത്തിലായത്. ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ലെജന്‍ഡ്‌സ് ലീഗിലെ പാകിസ്‌താനെതിരായ മത്സരം സംഘാടകര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍സ് ടീമില്‍ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, സുരേഷ് റെയ്‌ന, റോബിന്‍ Read More…
നെത്തോലി ഇനി എളുപ്പത്തിൽ വെട്ടി വൃത്തിയാക്കാം; കത്രികയും കത്തിയും വേണ്ട!
മഴ കനത്ത് തീരക്കടൽ തണുത്തതോടെ വലനിറയെ മീൻ ലഭിച്ച് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരത്ത് നിന്നു പോകുന്ന വള്ളങ്ങൾക്ക് നല്ല കൊയ്ത്താണ്. ഒപ്പം മത്സ്യവിലയിലും ഇടിവുണ്ടായി. വള്ളങ്ങൾക്ക് ധാരാളമായി നെത്തോലി കിട്ടുന്നതിനാൽ വില കുത്തനെ ഇടിഞ്ഞു. 30 മുതൽ 40 വരെയായിരുന്നു ഒരു കിലോ നെത്തോലിയുടെ വില. 15 രൂപവരെയെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോൾ വിലക്കുറവിൽ നെത്തോലി സുലഭമായി കിട്ടും. ചെറിയ Read More…









