ഒരു വാക്കിന്റെ അര്‍ത്ഥമോ പുതിയൊരു രാജ്യത്തേക്ക് പോകാനുള്ള ഏറ്റവും വിലകുറഞ്ഞ മാര്‍ഗമാണ് എഐ ചാറ്റ്‌ബോട്ട്. നിങ്ങളുടെ ചോദ്യത്തിന് നിമിഷങ്ങള്‍ക്കുള്ളില്‍ വിശദമായ ഉത്തരം ലഭിക്കും. ചാറ്റ് ജിപിറ്റി, ജെമിനി തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകള്‍ ലൗകികത മുതല്‍ സങ്കീര്‍ണ്ണമായ വിവരങ്ങള്‍ വരെയുള്ള എല്ലാത്തരം വിവരങ്ങള്‍ക്കുമുള്ള ശ്രോതസായി മാറിയിരിക്കുന്നു. 2025-ല്‍ ചാറ്റ് ജിപിറ്റി 180 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളെ രേഖപ്പെടുത്തിയത് തന്നെ നാം എഐ ചാറ്റ്‌ബോട്ടുകളെ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ തെളി വാണ്. അവ്യക്തമായ ഒരു ചരിത്ര വിഷയത്തെക്കുറിച്ചുള്ള 2,000 വാക്കുകളുള്ള Read More…
Month: July 2025
ഇങ്ങനെയും ചില സ്ത്രീകളുണ്ട്! ജീവിതത്തിൽ കുളിക്കുന്നത് ഒരിക്കൽ മാത്രം; ശരീരം ശുചിയാക്കാൻ പുക !
ആഫ്രിക്കയിലെ വടക്കൻ നമീബിയയിൽ പൊതുസമൂഹത്തിൽ നിന്ന് നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഹിംബ ഗോത്രവർഗക്കാർക്കിടയിൽ ഏറെ വിചിത്രമായ ഒരു ആചാരമുണ്ട്. ഈ ഗോത്ര വിഭാഗത്തിലെ സ്ത്രീകൾ അവരുടെ ജീവിതകാലത്തിൽ ഒരിക്കൽ മാത്രമേ കുളിക്കാറുള്ളു. ശുചിത്വത്തെക്കുറിച്ചും സ്വയം വൃത്തിയാക്കുന്നതിനെ കുറിച്ചും തികച്ചും വേറിട്ട കാഴ്ചപ്പാടാണ് ഈ ഗോത്രവർഗക്കാർക്കുള്ളത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇവരുടെ ആചാരപ്രകാരം കുളി എന്നത് തന്നെ നിഷിദ്ധമാണ്. ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് അപരിഷ്കൃതമാണെങ്കിലും അവരുടെ സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. നാടോടികളായി ജീവിതം നയിക്കുന്നവരാണ് ഇക്കൂട്ടർ. Read More…
ടൈലുകള്‍ക്ക് നിറംമാറ്റം, പരിശോധിച്ചപ്പോള്‍ മൃതദേഹം; പുറത്തുവന്നത് ‘ദൃശ്യം മോഡല്‍’; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ചുകൊണ്ടിരുന്ന സഹോദരന്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയത്താണ് Read More…
കൈകാലുകളിലെ തരിപ്പും മരവിപ്പും പുകച്ചിലുമുണ്ടോ? ഈ രോഗങ്ങളുടെ സൂചനയാകാം
കൈയിലും കാലിലും അനുഭവപ്പെടുന്ന തരിപ്പും മരവിപ്പും പുകച്ചിലുമൊക്കെ നാം പലപ്പോഴും അത്ര കാര്യമാക്കാറില്ല. എന്നാല്‍ ശരീരത്തിലെ നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട ചില രോഗങ്ങളുടെയും സൂചനയാകാം ഇതെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. നാഡീവ്യൂഹ വ്യവസ്ഥയ്‌ക്ക് സംഭവിക്കുന്ന ക്ഷതം, നീര്‍ക്കെട്ട്, നാഡി ഞരമ്പുകളുടെ ഞെരുക്കം എന്നിവ മൂലമെല്ലാം ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് മണിപ്പാല്‍ ഹോസ്‌പിറ്റല്‍സിലെ ന്യൂറോളജി കണ്‍സള്‍ട്ടന്റ് ഡോ. ശ്രുതി വാഡ്‌കേ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സ്‌പോന്‍ഡിലോസിസ്, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, പെരിഫെറല്‍ ന്യൂറോപതി പോലുള്ള Read More…
ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു ; മുസ്ലീം യുവാവിന് സ്വന്തം ഉള്‍പ്പെടെ മൂന്ന് ഗ്രാമത്തില്‍ ഭ്രഷ്ട് ; വേര്‍പെടു ത്തുകയും ചെയ്തു
റോഹ്തക്: കടുത്ത മതവിശ്വാസം പുലര്‍ത്തുന്ന അനേകരുള്ള ഇന്ത്യയില്‍ ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്‌ളീം യുവാവിന് ഗ്രാമം ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തി. മിശ്രവിവാഹിതരായ ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ഒരു പഞ്ചായത്താണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തത്. ഇന്ത്യയുടെ ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇത്തരം നടപടികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത ഈ സംഭവം വലിയ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. മിശ്രവിവാഹം കഴിച്ച ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിട്ടതിന് പുറമേ മുസ്‌ളീം പുരുഷന്റെ കുടുംബത്തിന് മൂന്ന് ഗ്രാമങ്ങളാണ് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. Read More…
യാത്രക്കാരായി ആരുമില്ല…! അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായി ആ പ്രേതക്കപ്പല്‍ ഒഴുകിനടന്നു…!
ശാസ്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നിനും കണ്ണിനപ്പുറത്ത് നിഗൂഡമായി നിലനില്‍ക്കാനാകില്ല. എന്നാല്‍ 153 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും, ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയ ബ്രിട്ടീഷ്- അമേരിക്കന്‍ കപ്പല്‍ ഇപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്തുന്നു. കപ്പലിലെ ചരക്കുകളെല്ലാം അതേ രീതിയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മനുഷ്യജീവി പോലുമില്ലായിരുന്നു ആ കപ്പലിനുള്ളില്‍. 1872 ഡിസംബര്‍ 4-ന്, മേരി സെലസ്റ്റ് എന്ന ബ്രിട്ടീഷ് അമേരിക്കന്‍ കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയത്. ഒരു കുഴപ്പവുമില്ലാത്ത കപ്പലിലെ ചരക്കുകളും പൂര്‍ണ്ണമായും കേടുകൂടാതെയിരുന്നു. Read More…
നീറ്റ് കിട്ടിയില്ല, എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞു; പഠിച്ചുതീരും മുമ്പ് റോള്‍സ്‌റോയ്‌സില്‍ ജോലി; ഇപ്പോള്‍ 72 ലക്ഷം ശമ്പളം
അപ്രതീക്ഷിതമായ തിരിച്ചടികള്‍ മെച്ചപ്പെട്ട പുതുവഴികളിലേയ്ക്ക് എങ്ങനെ നയിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബംഗലുരുവില്‍ നിന്നുള്ള എഞ്ചിനീയര്‍ ഋതുപര്‍ണ കെ.എസിന്റെ ജീവിതം. നീറ്റ് പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടാതെ നിരാശപ്പെട്ട് എഞ്ചിനീയറിംഗിലേക്ക് തിരിഞ്ഞ പെണ്‍കുട്ടി ഇപ്പോള്‍ റോള്‍സ്‌റോയ്‌സ് കാര്‍ കമ്പനിയില്‍ പ്രതിവര്‍ഷം 72.3 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരി. റോള്‍സ് റോയ്സില്‍ എട്ട് മാസത്തെ കഠിനമായ ഇന്റേണ്‍ഷിപ്പ് ഇവര്‍ പൂര്‍ത്തിയാക്കി. റോള്‍സ് റോയ്സിന്റെ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണ വിഭാഗത്തില്‍ ജോലി നേടിയ ബെംഗളൂരുകാരി ഋതുപര്‍ണ കെ.എസ്. മംഗളൂരുവിലെ സഹ്യാദ്രി കോളേജ് ഓഫ് Read More…
വിവാഹവും ശവസംസ്‌ക്കാരവും ഒരേസ്ഥലത്ത്; മാനവികതയുടെ മാതൃകകാട്ടി ഇന്ത്യന്‍കുടുംബവും ചൈനീസ് കുടുംബവും
ഇന്ത്യയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ – മത – സാംസ്‌ക്കാരിക വേര്‍തിരിവുകളും വൈരുദ്ധ്യങ്ങളും ഈ രാജ്യങ്ങളിലെ ജനതകളിലും പ്രകടമാകാറുണ്ട്. ഇന്ത്യാക്കാരനും ചൈനാക്കരനും തമ്മിലുള്ള വേര്‍തിരിവുകള്‍ വൈകാരികമായി അതുകൊണ്ടു തന്നെ ശക്തമാണ്. എന്നാല്‍ മഹത്തായ മാനവികതയും സാംസ്‌ക്കാരികതയും പ്രകടമാക്കി മലേഷ്യയില്‍ ഇന്ത്യന്‍ കുടുംബവും ചൈനീസ് കുടുംബവും കാട്ടിയ പരസ്പര ബഹുമാനത്തിന്റെ ഉദാത്ത മാതൃക ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുന്നു. ഒരേ തെരുവില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളില്‍ ഒരേദിവസം കല്യാണവും മരണാനന്തര ചടങ്ങും നടത്തേണ്ടിവന്നപ്പോള്‍ ഇരുവീട്ടുകാരും പരസ്പര ബഹുമാനത്തോടെയും പരസ്പരം Read More…
പത്തു വര്‍ഷം നേഹയായി രാജ്യത്തെ കബളിപ്പിച്ചു; അബ്ദുള്‍ കലാമെന്ന ബംഗ്ലാദേശിയെ പൊക്കി പൊലീസ്
നേഹ കിന്നാര്‍ എന്ന വ്യാജപേരില്‍ വര്‍ഷങ്ങളായി രാജ്യത്ത് തങ്ങിയ അബ്ദുള്‍ കലാമിനെപൊലീസ് പിടികൂടി . നേഹ കിന്നാര്‍ എന്ന പേരില്‍ എട്ടു വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറായി കഴിയുകയായിരുന്നു ഇയാള്‍. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശപൗരന്മാരെ നിരീക്ഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭോപ്പാലിലെ മംഗൾവാരയില്‍ നിന്നുള്ള അറസ്റ്റ്. പത്താം വയസില്‍ ഇന്ത്യയിലെത്തിയ കലാം വര്‍ഷങ്ങളോളം മുംബൈയില്‍ തങ്ങിയ ശേഷമാണ് ഭോപ്പാലിലെത്തിയത്. ബുധ്വാരയില്‍ പല വീടുകൾ മാറി താമസിച്ച കലാം, നേഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി Read More…









