ഒരു പുരുഷന്‍ തന്റെ 14 വര്‍ഷം ഒപ്പമുള്ള ഭാര്യയെ ഒരു പുരുഷ സുഹൃത്തിന് പരിചയപ്പെടുത്തി. അയാള്‍ അവരുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവര്‍ ഒരുമിച്ച് സന്തോഷിച്ച് ജീവിക്കുമ്പോള്‍ അസൂയ തോന്നുന്നതും സ്വാഭാവികയാണ്. എന്നാല്‍ അടുത്ത മാസം വെനീസില്‍ വെച്ച് ആമസോണ്‍ ഉടമ ജെഫ് ബെസോസും തന്റെ മുന്‍ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസും വിവാഹ പ്രതിജ്ഞയെടുക്കുമ്പോള്‍ സാഞ്ചസിന്റെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്‌സെലിന് അസൂയ ഉണ്ടാകാന്‍ തീരെ സാധ്യതയില്ല. കാരണം 60 കാരന്‍ പാട്രിക് ഇതിനകം ഓസ്‌ട്രേലിയന്‍ Read More…
Month: June 2025
സ്‌കൂളുകള്‍ തുറക്കുന്നു, കുട്ടികള്‍ക്കായി ഹെല്‍ത്തി ടിഫിന്‍
പോഷക ഗുണത്തോടൊപ്പം രുചികരവുമായിരിക്കണം കുട്ടികള്‍ക്കുള്ള ഭക്ഷണം. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന് മടുപ്പുളവാക്കും.ഭക്ഷണത്തോടുള്ള മടുപ്പ് വര്‍ധിക്കുവാനും ഇതിടയാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ കരുതാന്‍ രുചികരവും പോഷക സമ്പുഷ്‌ടവുമായ 5 വിഭവങ്ങള്‍. സ്‌കൂളില്‍ പോഷകഗുണമുള്ള ഭക്ഷണം കൊടുത്തുവിട്ടതുകൊണ്ട് കാര്യമില്ല. പതിവു ഭക്ഷണ രീതികള്‍ കുട്ടികളില്‍ വളരെ പെട്ടെന്ന് മടുപ്പുളവാക്കും. അതിനാല്‍ ഭക്ഷണത്തിലെ വൈവിധ്യത്തിനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്‌കൂള്‍ കുട്ടികള്‍ക്കു വേണ്ടി, അവരുടെ ടിഫിന്‍ ബോക്‌സില്‍ Read More…
കളത്തിനകത്തും പുറത്തും ഒരുപോലെ; മെസ്സിയും സുവാരസും ചേര്‍ന്ന് ഉറുഗ്വേന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങി
കളത്തിനകത്ത് എന്നപോലെ കളത്തിന് പുറത്തും വലിയ സുഹൃത്തുക്കളാണ് ലിയോണേല്‍ മെസ്സിയും ലൂയി സുവാരസും. രണ്ടു രാജ്യക്കാരാണെങ്കിലും സ്പാനിഷ്‌ക്ലബ്ബ് ബാഴ്‌സിലോണയില്‍ ഒന്നിച്ചുണ്ടായിരുന്ന കാലം മുതല്‍ ഇരുവര്‍ക്കുമിടയില്‍ അസാധാരണമായ ഒരു രസതന്ത്രമുണ്ട്. ബാഴ്സലോണയിലെ പ്രതാപകാലം മുതല്‍ ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നത് വരെ ഇതുണ്ട്. എന്നാല്‍ ഇരുവരും ചേര്‍ന്ന് ഒരു ഫുട്‌ബോള്‍ ക്ലബ്ബ് തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. പ്രൊഫഷണല്‍ ഉറുഗ്വേന്‍ ഫുട്ബോളില്‍ മത്സരിക്കാനൊരുങ്ങുന്ന ഡിപോര്‍ട്ടീവോ എല്‍എസ്എം എന്ന ക്ലബ്ബിന്റെ സഹസ്ഥാപകനിലൂടെ തങ്ങളുടെ ശാശ്വത പങ്കാളിത്തം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തി. ചൊവ്വാഴ്ച, Read More…
ആ പഴ്സ് എങ്ങനെ ഡിക്കിയിൽ വന്നു? ‘തുടരും’ സിനിമയിലെ സംശയത്തിന് മറുപടിയുമായി സംവിധായകന്‍
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ‘തുടരും’ സകല റെക്കോര്‍ഡുകളും തകര്‍ത്തോടുകയാണ് തീയേറ്ററുകളില്‍. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ഒരു പേഴ്സിനെക്കുറിച്ചാണ്. സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രമായ ബെൻസിന്റെ കാറിന്റെ ഡിക്കിയിൽ നിന്ന് തന്നെ മകന്റെ പഴ്‌സ് കിട്ടുമ്പോൾ പ്രേക്ഷകരിൽ അവശേഷിച്ചത് ഒരു ചോദ്യമാണ്. ഉടുതുണിയില്ലാതെ ചാക്കിലാക്കി വലിച്ചെറിഞ്ഞ മകന്റെ പഴ്‌സ് എങ്ങനെ കാറിന്റെ ഡിക്കിയിൽ വന്നു?. തരുൺ മൂർത്തിക്ക് പിഴച്ചോ?. സിനിമ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ സിനിമയിലെ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ Read More…
രാവിലെയുള്ള തലകറക്കത്തിന്റെ കാരണങ്ങള്‍ ഇതാണ്
രാവിലെ ഉണ്ടാകുന്ന തലകറക്കം നിത്യജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. ഇതുമൂലം യാത്രകള്‍ക്കും മറ്റും തയാറെടുക്കുന്നവര്‍ക്ക് അത് മാറ്റി വയ്‌ക്കേണ്ടിവരുന്നു. വാഹനമോടിക്കാനും ഓഫീസ് ജോലികള്‍ക്കും ഇത് തടസമുണ്ടാക്കും. ഇങ്ങനെ രാവിലെ ഉണ്ടാകുന്ന തലകറക്കത്തിന് പിന്നില്‍ ഗൗരവമേറിയ ആരോഗ്യപ്രശ്‌നമായിരിക്കില്ല. എന്നാല്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന തലകറക്കം നിസാരമാക്കരുത്. മിക്കാവറും നാല്‍പ്പതു കഴിഞ്ഞവരിലാണ് രാവിലെയുള്ള തലകറക്കം കണ്ടുവരുന്നത്. ഇത് പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാം. രക്തക്കുറവും ചെവിയുടെ തകരാറും ആന്തരകര്‍ണത്തിലെ തകരാര്‍, രക്തക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് രാവിലെ അനുഭവപ്പെടന്ന തലകറക്കത്തിന് പ്രധാന കാരണം. Read More…
മകളുടെ മൃതദേഹവുമായി 300 കിലോമീറ്റർ യാത്ര ചെയ്ത് യുവതിയും കാമുകനും; അലമാരയിൽ ഒളിപ്പിച്ചു: അറസ്റ്റ്
നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിച്ച് യുവതിയും കാമുകനും. രാജസ്‌ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌തതശേഷം കുടുംബവീട്ടിലെ അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു. ജയ്‌പുരില്‍ താമസിച്ചിരുന്ന റോഷന്‍ബായിയും കാമുകന്‍ മഹാവീര്‍ ബൈര്‍വയുമാണ് ക്രൂരകൃത്യം നടത്തിയത്. ജയ്‌പുരിലെ വീട്ടില്‍ വച്ച് റോഷനും മഹാവീറുമായി വഴക്കിട്ടിരുന്നു. ഇതു പിന്നീട് ഇഷികയുടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹവുമായി 300 കിലോമീറ്റര്‍ യാത്ര ചെയ്‌ത് ഇവര്‍ മഹാവീറിന്റെ കുടുംബവീട്ടിലെത്തി. മൃതദേഹം ഒരു ദുപ്പട്ട Read More…
യുറാനസ് സന്ദര്‍ശിച്ചാല്‍ അഞ്ചു സെക്കന്റിനുള്ളില്‍ മരിക്കും ; വജ്രങ്ങളായി മാറുകയും ചെയ്യും
നൂറുകണക്കിന് വര്‍ഷങ്ങളായി തങ്ങളെ ആകര്‍ഷണ വലയത്തിലാക്കിയിട്ടുള്ള പ്രപഞ്ചത്തില്‍ എന്താണ് ഉള്ളതെന്ന് അറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മറ്റ് ഗ്രഹങ്ങളില്‍ എന്താണ് നടക്കുന്നതെന്ന കൗതുകം മനുഷ്യരെ ബഹിരാകാശത്തിലേക്ക് കൂടി എത്തിച്ചിരിക്കുകയാണ്. നമ്മുടെ സൗരയൂഥത്തില്‍ തന്നെ മറ്റ് ഏഴ് ഗ്രഹങ്ങള്‍ കൂടിയുള്ളപ്പോള്‍ ചൊവ്വയും ചന്ദ്രനുമൊക്കെ പോലെ യുറാനസ് ഗ്രഹം സന്ദര്‍ശിക്കാന്‍ മനുഷ്യര്‍ എപ്പോഴെങ്കിലും തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? അവര്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ മരിക്കുകയും വജ്രങ്ങളായി മാറുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. ഭൂമിക്ക് പുറമേ സൂര്യനില്‍ നിന്നുള്ള ഏഴാമത്തെ ഗ്രഹമായ Read More…
83 സിനിമയിലെ ചെറിയ വേഷം ചെയ്യാന്‍ സമ്മതിച്ചത് ലണ്ടന്‍ കാണാന്‍ വേണ്ടി, ബോളിവുഡ് വിടാന്‍ തീരുമാനിച്ചിരുന്നു
ചെറിയവേഷത്തിലൂടെ വന്ന് ഇന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന നടിയാണ് വാമിക ഗബ്ബി. ഇനിയും മനസ്സിലായില്ലെങ്കില്‍ നമ്മുടെ ടൊവീനോയുടെ നായികയായി ബേസിലിന്റെ ഗോദയില്‍ എത്തിയ പെണ്‍കുട്ടിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കരിയര്‍ മെച്ചപ്പെടുന്നില്ലെന്ന ഘട്ടം വന്നപ്പോള്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചിരുന്നതായും ഹിറ്റ് ചിത്രമായ ’83’ സിനിമയിലെ വേഷം ചെയ്യാന്‍ കാരണം ലണ്ടന്‍ കാണാമല്ലോ എന്ന ചിന്തയായിരുന്നെന്നും നടി പറഞ്ഞു. ചെറിയവേഷങ്ങളില്‍ നിന്നും ജൂബിലി (2023), ചാര്‍ലി ചോപ്ര ആന്‍ഡ് ദി മിസ്റ്ററി ഓഫ് ദി സോളാങ് വാലി (2023) Read More…
ഗുജറാത്തിനെ തോല്‍പ്പിച്ചത് ഈ കാരണങ്ങള്‍ ; സീസണിന്റെ രണ്ടാം പകുതിയില്‍ ബൗളിംഗ് അമ്പേ പാളി
നിര്‍ണ്ണായകമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരായി പരാജയം നേരിട്ടതോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ രണ്ടാം ഐപിഎല്‍ കിരീട പ്രതീക്ഷകളാണ് തകര്‍ന്നുപോയത്. കനത്ത മഞ്ഞുവീഴ്ചയുടെ സാന്നിധ്യവും സായ് സുദര്‍ശന്റെ മറ്റൊരു ടോപ്പ്-ക്ലാസ് ബാറ്റിംഗും അവരെ തുണച്ചില്ല. മത്സരത്തില്‍ ഉടനീളം ഗുജറാത്ത് ടീം വരുത്തിയ വന്‍ പിഴവുകള്‍ക്ക് അവര്‍ക്ക് കനത്തവില നല്‍കേണ്ടി വന്നു. മുംബൈ ഇന്ത്യന്‍സിന്റെ സ്‌കോര്‍ തന്നെയായിരുന്നു അവരുടെ അനുഗ്രഹവും. ആദ്യം ബാറ്റ് ചെയ്ത അവര്‍ 228-5 എന്ന സ്‌കോര്‍ നേടി. രണ്ടു തവണ രോഹിത്ശര്‍മ്മയെ കൈവിട്ടതും സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള അവസരം Read More…









