മമിതാബൈജു കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രേമലുസിനിമയുടെ വന്‍ വിജയത്തിന് ശേഷം നടിയെത്തേടി മികച്ച സിനിമകളാണ് വന്നുകൊണ്ടിരിക്കുന്നത്. നടി ഉടനടി തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ നായികയാകാനാണ് ഒരുങ്ങുന്നത്. അതും ലക്കിഭാസ്‌ക്കര്‍ വഴി വന്‍ഹിറ്റൊരുക്കിയ വെങ്കി അട്‌ലൂരിയുടെ സിനിമയില്‍. ഇതാദ്യമായിട്ടാണ് നടി സൂര്യയുടേയും വെങ്കിയുടേയും സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ടു തന്നെ നടിയുടെ ആരാധകര്‍ക്ക് കാത്തിരിപ്പിന്റെ ദിനങ്ങളാണ് കടന്നുപോകുന്നത്. ഒട്ടേറെ പുതുമകള്‍ വരുന്ന സിനിമയുടെ പൂജ ജൂണ്‍ 11 ന് ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. സിനിമ 300 – 350 കോടിയുടേതാണ് Read More…
Month: June 2025
ടെസ്റ്റ് ടീമില്‍ ഇടമില്ലെങ്കിലും ഋതുരാജ് ഇംഗ്‌ളണ്ടില്‍ കളിക്കും ; സച്ചിന്റെയും യുവിയുടേയും പാതയില്‍
ഇംഗ്‌ളണ്ടിനെതിരേ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ഋതുരാജ് ഗെയ്ക്ക്‌വാദ് ഇംഗ്‌ളണ്ടിലുണ്ടാകും. ഇംഗ്‌ളീഷ് കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിക്കാന്‍ വേണ്ടിയാണ് താരം ഇംഗ്‌ളണ്ടിലേക്ക് എത്തുന്നത്്. യോര്‍ക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ താരം ഒപ്പുവെച്ചു. ജൂലായ് 22 മുതല്‍ നോര്‍ത്ത് മറൈന്‍ റോഡ് ഗ്രൗണ്ടില്‍ സറേയ്ക്കെതിരായ പോരാട്ടത്തോടെ യോര്‍ക്ക്‌ഷെയറിനായി റുതുരാജ് അഞ്ച് കൗണ്ടി മത്സരങ്ങള്‍ കളിക്കും. 28 കാരനായ താരം ആഗസ്ത് 5 ന് ആരംഭിച്ച് സെപ്റ്റംബര്‍ Read More…
ടെസ്ലയുടെ സ്വയം ഡ്രൈവ് ചെയ്യുന്ന റോബോടാക്സി നിരത്തിലേയ്ക്ക്; പൊതുജനങ്ങള്‍ക്ക് ടെസ്റ്റ് റൈഡ്
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ നിക്ഷേപകരും ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ടെസ്ലയുടെ സ്വയം-ഡ്രൈവിംഗ് റോബോടാക്സി പൊതുജനങ്ങള്‍ക്ക് റൈഡുകള്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നു. വിലകുറഞ്ഞ ഇവി പ്ലാറ്റ്ഫോം നിര്‍മ്മിക്കാനുള്ള പദ്ധതികളില്‍ നിന്ന് മാറി, ടെസ്ല ഭാവിയില്‍ സ്വയം ഡ്രൈവിംഗ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. റോബോടാക്സി റൈഡുകളെക്കുറിച്ചുള്ള ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മസ്‌ക്. ജൂണ്‍ 28 മുതല്‍, ടെസ്ല വാഹനങ്ങള്‍ ഫാക്ടറി ലൈനിന്റെ അവസാനത്തില്‍ നിന്ന് ഒരു ഉപഭോക്താവിന്റെ വീട്ടിലേക്ക് സ്വയം ഓടിക്കുമെന്നും മസ്‌ക് Read More…
ഒരു ഓട്ടംപോലും പോകാതെ 8 ലക്ഷം സമ്പാദിച്ചിരുന്ന ഓട്ടോക്കാരന് ഗംഭീര പണികിട്ടി…!
ഒടുവില്‍ മുംബൈയിലെ ഓട്ടോക്കാരന് എട്ടിന്റെ പണി കിട്ടി. ഓട്ടം പോലും പോകാതെ എംബസിയില്‍ എത്തുന്ന ആള്‍ക്കാരുടെ ബാഗ് സൂക്ഷിച്ച് പ്രതിമാസം എട്ടുലക്ഷം രൂപ വരെ സമ്പാദിച്ചിരുന്ന ഓട്ടോക്കാരന്‍ പണിനിര്‍ത്തി. മുംബൈയിലെ ബാന്ദ്ര കുര്‍ള കോം പ്ലക്സിലെ (ബികെസി) യുഎസ് കോണ്‍സുലേറ്റ് സന്ദര്‍ശിക്കുമ്പോള്‍ യാത്രക്കാരെ ഓടി ക്കാതെ അവരുടെ സാധനങ്ങള്‍ സംരക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച, വെന്യുമോങ്ക് സഹസ്ഥാപകന്‍ രാഹുല്‍ രൂപാണി ലിങ്ക്ഡ്ഇനില്‍ കഥ പങ്കുവെച്ചതോടെയാണ് ഓട്ടോഡ്രൈവര്‍ Read More…
ഭര്‍ത്താവുമായി സെക്സ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍, സോനം രഘുവംശിയുടെ ‘പ്ലാൻ ബി’ !
ഹണിമൂണിനിടെ മേഘാലയയിൽ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും നടത്തിയ വിദഗ്ദമായ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് എന്തെങ്കിലും പാളിച്ചപറ്റിയാല്‍ ‘പ്ലാൻ ബി’ എന്ന നിലയില്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി. “വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയുടെ Read More…
പ്രേമലു രണ്ടാം ഭാഗം ഇനിയും നീളും ; ഭാവന സ്റ്റുഡിയോസ് ചെയ്യുന്നത് മറ്റൊരു ചിത്രം: ദിലീഷ് പോത്തൻ
വന്‍ വിജയം നേടിയ പ്രേമലു സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ക്ക് അല്‍പ്പം കൂടുതല്‍ നാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് ദിലീഷ്‌പോത്തനാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. നസ്‌ളീനും മമിതാബൈജുവും പ്രധാന വേഷത്തിലെത്തിയ സിനിമ കഴിഞ്ഞവര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്റര്‍ ആയിരുന്നു. 2024 ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍നടപടികള്‍ വൈകിയതായി നടനും സംവിധായകനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവുമായ ദിലീഷ് പോത്തന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചു. ബോക്സ് ഓഫീസില്‍ ചിത്രത്തിന്റെ ഡ്രീം റണ്ണിന് ശേഷം കഴിഞ്ഞ Read More…
‘വിവാഹമാകാം, അയാളോട് ഞാന്‍ എന്തുചെയ്യുമെന്ന് കാണാം’; പ്രണയം അമ്മ എതിർത്തു; പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം
മധുവിധു യാത്രയ്‌ക്കിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സോനം കുറ്റംസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും സോനം പോലീസിനോട് സമ്മതിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് Read More…
മനോജ്.കെ.ജയൻ – ഉർവ്വശി ദമ്പതികളുടെ മകൾ കുഞ്ഞാറ്റ നായികയാകുന്നു
ദക്ഷിണേന്ത്യൻ സിനിമാ രംഗത്തെ പ്രശസ്ത താരങ്ങളായ മനോജ് കെ. ജയൻ-ഉർവ്വശി ദമ്പതികളുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റ) അഭിനയരംഗത്തേക്ക്. ഇക്കാ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് സാലി നിർമ്മിച്ച് നവാഗതനായ ബിനു പീറ്റർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്പ്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെ ത്തന്നെ അവതരിപ്പിച്ചു കൊണ്ടാണ് തേജാ ലഷ്മി അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. മനോജ് കെ. ജയന്റെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ കൊച്ചി Read More…
‘സൂര്യകോപം’; മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശ ത്ത് വീഴുന്നു; തകര്‍ന്നത് 523 എണ്ണം
ബഹിരാകാശ വിക്ഷേപം സംബന്ധിച്ച കാര്യത്തില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഏറ്റവും വലിയ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളില്‍ ഒന്ന് വിന്യസിക്കാനുള്ള ഉത്തരവാദിത്തം ലോണ്‍ മസ്‌ക്കിന്റെ സ്പേസ് എക്സിനാണ്. ആഗോള ബ്രോഡ്ബാന്‍ഡ് കവറേജ് നല്‍കുന്നതിനായി എല്ലാ ആഴ്ചയും പുതിയ സ്റ്റാര്‍ലിങ്കുകളുടെ വിക്ഷേപണം വര്‍ദ്ധിപ്പിക്കുന്നതാണ് ഇതിന് കാരണം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിടെ സ്‌പേസ് എക്‌സിന് 500-ലധികം ഉപഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായി പുതിയ വിശകലനം വെളിപ്പെടുത്തി. സോളാര്‍ സൈക്കിള്‍ 25-ല്‍ സൂര്യന്റെ കടുത്തചൂടിന്റെ ആഘാതത്തെ ഉപഗ്രഹങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നതാണ് കാരണം. സോളാര്‍ സൈക്കിളിന്റെ കൊടുങ്കാറ്റില്‍ 2020 Read More…









